x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ച്ചേ​രി പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ഖ്യം


Published: March 16, 2026 05:06 AM IST | Updated: March 16, 2026 05:06 AM IST

ക​​​​​​ഴി​​​​​​ഞ്ഞ ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലെ വി​​​​​​ജ​​​​​​യം ന​​​​​​ൽ​​​​​​കി​​​​​​യ ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വു​​​​​​മാ​​​​​​യാ​​​​​​ണ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഇ​​​​​​ക്കു​​​​​​റി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​വും പ​​​ഴ​​​യ കോ​​​ട്ട​​​യു​​​മാ​​​യ പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​ത്. 2024ലെ ​​​​​​ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​യി​​​​​​ലെ ഏ​​​​​​ക ലോ​​​​​​ക്സ​​​​​​ഭാ​​​സീ​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ലെ വി. ​​​​​​വൈ​​​​​​ത്തി​​​​​​ലിം​​​​​​ഗ​​​​​​മാ​​​​​​ണ്. 1.30 ല​​​​​​ക്ഷം വോ​​​​​​ട്ടി​​​​​​ന്‍റെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ എ. ​​​​​​ന​​​​​​മ​​​​​​ശി​​​​​​വാ​​​​​​യ​​​​​​ത്തെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്.

ആ​​​​​​കെ​​​​​​യു​​​​​​ള്ള 30 നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ഹി​​​യു​​​ൾ​​​പ്പെ​​​ടെ 27 ഇ​​​​​​ട​​​​​​ത്തും ലീ​​​​​​ഡ് നേ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ വി​​​​​​ജ​​​​​​യം. ഈ ​​​​​​വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ചു​​​​​​വ​​​​​​ടു​​​​​​പി​​​​​​ടി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 20 സീ​​​​​​റ്റെ​​​​​​ങ്കി​​​​​​ലും വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്. എ​​​​​​ന്നാ​​​​​​ൽ, ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ സീ​​​​​​റ്റ് വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യ ഡി​​​​​​എം​​​​​​കെ ത​​​​​​യാ​​​​​​റു​​​​​​മ​​​​​​ല്ല. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ 2021 ലെ ​​​​​​നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച 15 സീ​​​​​​റ്റി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഇ​​​​​​ക്കു​​​​​​റി​​​​​​യും മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്നാ​​​​​​ണു പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രു​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ. ക​​​​​​ഴി​​​​​​ഞ്ഞ പ്രാ​​​​​​വ​​​​​​ശ്യ​​​​​​ത്തേ​​​​​​തു​​​​​​പോ​​​​​​ലെ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന പാ​​​​​​ർ​​​​​​ട്ടി​​​​​​യാ​​​​​​യ ഡി​​​​​​എം​​​​​​കെ 13 സീ​​​​​​റ്റി​​​​​​ലും സി​​​​​​പി​​​​​​ഐ, വി​​​​​​സി​​​​​​കെ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ഓ​​​​​​രോ സീ​​​​​​റ്റി​​​​​​ലും മ​​​​​​ത്സ​​​​​​രി​​​​​​ക്കും.

1963ൽ ​​​​​​കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​യ പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന​​​​​​ത് 16-ാമ​​​​​​ത്തെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പാ​​​​​​ണ്. 10.20 ല​​​​​​ക്ഷം വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രാ​​​​​​ണു ആ​​​​​​കെ​​​​​​യു​​​​​​ള്ള​​​​​​ത്. 33 അം​​​​​​ഗ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ മൂ​​​​​​ന്ന് അം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ ല​​​​​​ഫ്. ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റാ​​​​​​ണു നാ​​​​​​മ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ 30 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണ് മ​​​​​​ത്സ​​​​​​രം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ൻ.​​​​​​ രം​​​​​​ഗ​​​​​​സ്വാ​​​​​​മി​​​​​​യു​​​​​​ടെ ഓ​​​​​​ൾ ഇ​​​​​​ന്ത്യ എ​​​​​​ൻ​​​​​​ആ​​​​​​ർ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്-​​​​​​ബി​​​​​​ജെ​​​​​​പി സ​​​​​​ഖ്യ​​​​​​മാ​​​​​​ണു നി​​​​​​ല​​​​​​വി​​​​​​ൽ ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 2021ൽ ​​​​​​എ​​​​​​ൻ​​​​​​ആ​​​​​​ർ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ​​​​​​ത്തു സീ​​​​​​റ്റും ബി​​​​​​ജെ​​​​​​പി ആ​​​​​​റു സീ​​​​​​റ്റും നേ​​​​​​ടി​​​​​​യാ​​​​​​ണ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലാ​​​​​​ക​​​​​​ട്ടെ ഡി​​​​​​എം​​​​​​കെ ആ​​​​​​റു സീ​​​​​​റ്റി​​​​​​ലും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ര​​​​​​ണ്ടു സീ​​​​​​റ്റി​​​​​​ലു​​​​​​മാ​​​​​​ണ് വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്. ആ​​​​​​റി​​​​​​ട​​​​​​ത്ത് സ്വ​​​​​​ത​​​​​​ന്ത്ര​​​​​​രും വി​​​​​​ജ​​​​​​യി​​​​​​ച്ചു.

പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളാ​​​​​​യി കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ കോ​​​​​​ട്ട​​​​​​യെ​​​​​​ന്ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പു​​​​​​തു​​​​​​ച്ചേ​​​​​​രി നോ​​​​​​ട്ട​​​​​​മി​​​​​​ട്ട് ബി​​​​​​ജെ​​​​​​പി ന​​​​​​ട​​​​​​ത്തി​​​​​​യ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. നേ​​​​​​താ​​​​​​ക്ക​​​​​​ളി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു കൂ​​​​​​റു​​​​​​മാ​​​​​​റി​​​​​​യെ​​​​​​ത്തി​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ളെ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യും ല​​​​​​ഫ്. ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രി​​​​​​ലൂ​​​​​​ടെ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​ഷ്‌​​​​​​ട​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്ക് നാ​​​​​​മ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശം ചെ​​​​​​യ്തു​​​​​​മാ​​​​​​ണ് ബി​​​​​​ജെ​​​​​​പി വ​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​ക്കു​​​റി​​​യും ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി ന​​​ൽ​​​കി​​​യ വാ​​​ഗ്‌​​​ദാ​​​ന​​​ങ്ങ​​​ളൊ​​​ന്നും പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Tags : Congress alliance re-election

Recent News

Corehub Up