x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ല്പ​മാ​യി വി.​എ​സ്; കാ​ണാ​ന്‍ മ​ക​നെ​ത്തി

വെബ്ഡെസ്ക്
Published: July 20, 2026 12:38 AM IST | Updated: July 20, 2026 12:38 AM IST

വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ശി​​​ല്പം കാ​​​ണാ​​​ന്‍ മ​​​ക​​​ന്‍ വി.​​​എ​. അ​​​രു​​​ണ്‍​കു​​​മാ​​​ര്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍.

പ​​​യ്യ​​​ന്നൂ​​​ർ: ശി​​​ല്പ​​​രൂ​​​പ​​​ത്തി​​​ല്‍ പു​​​ന​​​ര്‍​ജ​​​നി​​​ച്ച അ​​​ച്ഛ​​​നെ കാ​​​ണാ​​​ന്‍ മ​​​ക​​​നെ​​​ത്തി. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ അ​​​ര്‍​ധ​​​കാ​​​യ പ്ര​​​തി​​​മ കാ​​​ണാ​​​നാ​​​ണ് ശി​​​ല്പി ഉ​​​ണ്ണി കാ​​​നാ​​​യി​​​യു​​​ടെ പ​​​ണി​​​പ്പു​​​ര​​​യി​​​ല്‍ വി​​​.എ​​​സി​​​ന്‍റെ മ​​​ക​​​ന്‍ വി.​​​എ​. അ​​​രു​​​ണ്‍​കു​​​മാ​​​ർ എ​​​ത്തി​​​യ​​​ത്. കാ​​​നാ​​​യി​​​യി​​​ലെ പ​​​ണി​​​പ്പു​​​ര​​​യി​​​ലാ​​​ണ് വി.​​​എ​​​സി​​​ന്‍റെ ശി​​​ല്പം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ വി​​​.എ​​​സി​​​ന്‍റെ വീ​​​ട്ടി​​​ല്‍ സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് മൂ​​​ന്ന​​​ര അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള അ​​​ര്‍​ധ​​​കാ​​​യ ശി​​​ല്പം ഫൈ​​​ബ​​​ര്‍ ഗ്ലാ​​​സി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്. മ​​​ക​​​ൻ ​ അ​​​രു​​​ണ്‍കു​​​മാ​​​റി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ചി​​​രി​​​ക്കു​​​ന്ന മു​​​ഖ​​​ത്തോ​​​ടു കൂ​​​ടി ആ​​​ളു​​​ക​​​ളെ നോ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള വെ​​​ങ്ക​​​ല​​​നി​​​റം പൂ​​​ശി​​​യ ശി​​​ല്പ​​​മാ​​​ണ് ഉ​​​ണ്ണി നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.

ഫൈ​​​ബ​​​ര്‍ ഗ്ലാ​​​സി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി ക​​​ളി​​​മ​​​ണ്ണി​​​ല്‍ നി​​​ര്‍​മി​​​ച്ച ശി​​​ല്പം വി​​​ല​​​യി​​​രു​​​ത്താ​​​നാ​​ണ് അ​​​രു​​​ണ്‍​കു​​​മാ​​​ര്‍ പ​​​ണി​​​പ്പു​​​ര​​​യി​​​ലെ​​​ത്തി നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യ​​​ത്. സി​​​പി​​​എം കോ​​​റോം ഈ​​​സ്റ്റ് ലോ​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​വി. ഗി​​​രീ​​​ഷും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​.എ​​​സി​​​ന്‍റെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​മാ​​​യ നാ​​​ളെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ വീ​​​ട്ടി​​​ല്‍ ശി​​​ല്പം സ്ഥാ​​​പി​​​ക്കും.

Tags : sculpture VSAchuthanandan arrives VAArunkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up