x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ തോ​റ്റ​ത് 27 റ​ൺ​സി​ന് 

സ്പോർട്സ് ഡെസ്ക്
Published: July 20, 2026 01:03 AM IST | Updated: July 20, 2026 01:03 AM IST

ഇന്ത്യയ്ക്കെതിരായ വിജയം ആഘോഷിക്കുന്ന ഇംഗ്ലണ്ട് ടീം.

ല​ണ്ട​ന്‍: ലോ​ര്‍​ഡ്‌​സി​ല്‍ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ 27 റ​ണ്‍​സി​ന് ജ​യി​ച്ച​തോ​ടെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് 388 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്. ബെ​ന്‍ ഡ​ക്ക​റ്റി​ന്‍റെ (135 പ​ന്തി​ല്‍ 141) ഇ​ന്നിം​ഗ്‌​സാ​ണ് കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​തോ​ടെ ലോ​ര്‍​ഡ്‌​സി​ലെ ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റെ​ന്ന റി​ക്കാ​ർ​ഡ് ഡ​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ജേ​ക്ക​ബ് ബേ​ഥ​ല്‍ (91), ജോ ​റൂ​ട്ട് (48 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 74) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ജോ​സ് ബ​ട്‌​ല​റു​ടെ (13 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 41) വെ​ടി​ക്കെ​ട്ട് കൂ​ടി​യാ​യ​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്കെ​ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​ക്ക് നി​ശ്ചി​ത ഓ​വ​റി​ല്‍ 360 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്. രോ​ഹി​ത് ശ​ര്‍​മ (110 പ​ന്തി​ല്‍ 138) സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും സ​ഹ​താ​ര​ങ്ങ​ള്‍​ക്ക് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ശു​ഭ്മാ​ന്‍ ഗി​ല്‍ (84 പ​ന്തി​ല്‍ 77), വി​രാ​ട് കോ​ലി (60 പ​ന്തി​ല്‍ 74) എ​ന്നി​വ​രാ​ണ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത മ​റ്റു​താ​ര​ങ്ങ​ള്‍. ഇ​ഷാ​ന്‍ കി​ഷാ​ന്‍ (14), ശ്രേ​യ​സ് അ​യ്യ​ര്‍ (0), കെ.​എ​ല്‍. രാ​ഹു​ല്‍ (12), അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (2) എ​ന്നി​വ​രു​ടെ വി​ക്ക​റ്റും ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സാം ​ക​റ​ന്‍ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : England India Sports Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up