x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ മ​ഴയ്‌ക്ക് സാധ്യത 

വെബ് ഡെസ്‌ക്
Published: September 10, 2026 07:02 AM IST | Updated: September 10, 2026 07:02 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ മ​ഴയ്‌ക്ക് സാധ്യത. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ലേ​ർ​ട്ടാ​ണ്. നാ​ളെ നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും അ​തി​നോ​ട് ചേ​ർ​ന്ന ബം​ഗ്ലാ​ദേ​ശ് തീ​ര​പ്ര​ദേ​ശ​ത്തി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ചു​ഴി സ്ഥി​തി ചെ​യ്യു​ന്നു. ഇ​തി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യി വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് മു​ത​ൽ 12 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

അ​തേ​സ​മ​യം, മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ലും കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യും ഒ​ന്നി​ലേ​റെ ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങി. പ​ല​യി​ട​ത്തും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത് മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്. ഇ​ന്ന് മ​ഴ ല​ഭി​ച്ചാ​ൽ ഉ​പ​ഭോ​ഗം കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാണ് കെ​എ​സ്ഇ​ബി. ഏ​ക​ദേ​ശം 800 മെ​ഗാ വാ​ട്ടി​ന്‍റെ ല​ഭ്യ​ത കു​റ​വാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Tags : Rain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up