പ്രതീകാത്മക ചിത്രം
കണ്ണൂർ: റെയിൽ പാളത്തിൽ കരിങ്കൽ കഷണങ്ങൾ വച്ച വിദ്യാർഥികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിനും പന്നേൻപാറ ഗേറ്റിനും ഇടയിലുള്ള കുന്നാവ് ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പുഴാതി ഭാഗത്തെ രണ്ടു വിദ്യാർഥികളാണ് പാളത്തിൽ കല്ലുകൾ വച്ചത്.
സമീപത്തെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് സ്ഥലത്തെത്തി കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെത്തുടർന്ന് പോലീസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.
Tags : Railway Tracks Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash