പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സർക്കാർ സബ്സിഡി അവസാനിച്ചതോടെ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തി പിന്മാറിയതിനെത്തുടർന്ന് രാജ്യത്തെ 14 ഉഡാൻ വിമാനത്താവളങ്ങളിൽ സർവീസ് നിലച്ചു.
ചെറിയ നഗരങ്ങളിലേക്കുള്ള പ്രാദേശിക വ്യോമയാന കണക്ടിവിറ്റി വർധിപ്പിക്കാനും കുറഞ്ഞ ചെലവിൽ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ഉഡാൻ പദ്ധതി പത്തു വർഷം പൂർത്തിയാക്കുമ്പോഴാണ് ഈ തിരിച്ചടി.
അലിഗഡ്, അസംഗഡ്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി, കുശിനഗർ, പാസിഘട്ട്, തേസ്പുർ, കണ്ട്ല, ലുധിയാന, പത്താൻകോട്ട്, കൂച്ച് ബെഹാർ തുടങ്ങിയ 14 വിമാനത്താവളങ്ങളിലാണ് നിലവിൽ സർവീസുകൾ പൂർണമായും മുടങ്ങിയിരിക്കുന്നത്.
പദ്ധതി പ്രകാരം ആദ്യത്തെ മൂന്നു വർഷത്തേക്ക് വിമാനത്തിൽ ആളില്ലാത്ത സീറ്റുകളുടെ നഷ്ടം കേന്ദ്രസർക്കാരാണ് വിമാനക്കമ്പനികൾക്കു നൽകിയിരുന്നത്. ഈ സബ്സിഡി കാലാവധി കഴിഞ്ഞതോടെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നത് വലിയ സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ പിന്മാറിയത്.
Tags : UDAN Services Airports Country Ceased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash