പ്രതീകാത്മക ചിത്രം
ജയ്പുർ: ചൂടുകറിയുടെ ചരുവത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു.
ഝലാവർ ജില്ലയിലെ മാണ്ഡ ശ്യാംപുർ ഗ്രാമത്തിലാണ് സംഭവം. സെംലി ബക്ത ഗ്രാമത്തിലെ കർഷകനായ മനീഷ് മെഹറിന്റെ മൂന്നുവയസുകാരി മകൾ ദിഷയാണ് മരിച്ചത്.
പാകം ചെയ്ത ചൂടുള്ള പച്ചക്കറിക്കറി അടങ്ങിയ വലിയ ചരുവം തറയിൽ വച്ച് അടുത്ത മുറിയിലേക്കു മാറിയതായിരുന്നു കുട്ടിയുടെ അമ്മ. ഇതുകാണാതെ കളിച്ചുകൊണ്ട് അടുക്കളയിലെത്തിയ കുട്ടി കാലുതെറ്റി ചരുവത്തിലേക്കു വീഴുകയായിരുന്നു.
Tags : Girl dies falling Death vessel