വാൽപാറ റൊട്ടിക്കടയിൽ പുലിയിറങ്ങിയതിന്റെ സിസിടിവി ദൃശ്യം.
വാൽപാറ: പൊള്ളാച്ചി റോഡിലുള്ള റൊട്ടിക്കട പ്രദേശത്ത് പട്ടാപ്പകൽ പുലിയെ കണ്ടതോടെ നാട്ടുകാർ പുലിഭീതിയിൽ.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണു നാട്ടുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പുലിയെ കണ്ടത്. പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവി കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയുകയായിരുന്നു.
മുൻ പൊലിസ് ഉദ്യോഗസ്ഥൻ ഉദയസൂര്യന്റെ വീടിനടുത്ത് പുലി നടന്നുനീങ്ങുന്നതുകണ്ട് പേടിച്ചരണ്ട നിലയിലാണ് പ്രദേശവാസികളെന്ന് ഇവിടത്തെ സാമൂഹ്യ പ്രവർത്തകനും മലയാളിയുമായ ടി. റോനീഷ് പറഞ്ഞു.
റൊട്ടിക്കടയിലും തൊട്ടടുത്തുള്ള അയ്യർപാടി റോഡിലും മുന്പും പുലികളെ കണ്ടിരുന്നു. വനംവകുപ്പിന് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വാൽപാറ തോട്ടം മേഖലയുടെ മുഴുവൻ പ്രദേശത്തും വന്യമൃഗങ്ങളുടെ ശല്യമുണ്ട്. തോട്ടം തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് സ്വന്തം നാടുകളിലേക്കു മടങ്ങുന്ന അവസ്ഥയിലാണ്.
Tags : Leopard spotted Valparai daylight Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash