Kerala
മലപ്പുറം: വാൽപ്പാറ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് എട്ട് പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു.
ഏഴ് സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാംഗ് ചേണ്ടി പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്.
വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം നാല് പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്.
National
വാൽപാറ: തമിഴ്നാട്ടിൽ അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
വാൽപാറ റൊട്ടിക്കടയിലാണ് സംഭവം നടന്നത്. പഠനത്തിൽ മോശമാണെന്ന് ആരോപിച്ച് പതിനാലുകാരിയെ അധ്യാപകർ വഴക്കുപറഞ്ഞിരുന്നു. കുട്ടിയെ ക്ലാസിൽ ഒറ്റയ്ക്ക് ഇരുത്തിയതായും കുടുംബം ആരോപിക്കുന്നു.
ഇതേ തുടർന്ന് മാനസിക സമ്മർദത്തിലായ കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചു. മാതാപിതാക്കൾ സ്കൂളിൽ പോകാൻ കുട്ടിയെ നിർബന്ധിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത വാൽപാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ നാലുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലി കെണിയിൽ കുടുങ്ങി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന പച്ചമല എസ്റ്റേറ്റിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ കഴിഞ്ഞ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു പുലിയുടെ ആക്രമണം. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.