x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ല്‍​പാ​റ​യി​ല്‍ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം; തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: June 27, 2026 07:10 PM IST | Updated: June 27, 2026 07:11 PM IST

ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ദി​ൽ​വാ​ർ അ​ലി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ.

തൃ​ശൂ​ര്‍: വാ​ൽ​പാ​റ​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ദി​ൽ​വാ​ർ അ​ലി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​പ്പ​ർ പ​ര​ലൈ എ​സ്റ്റേ​റ്റി​ൽ തേ​യി​ല​ച്ചെ​ടി​ക​ൾ​ക്ക് മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം ദി​ൽ​വാ​ർ അ​ലി ഉ​ൾ​പ്പെ​ടെ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട്ട​ത്തി​ൽ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ളി കേ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ര​ടി ഓ​ടി​മ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ദി​ൽ​വാ​റി​നെ വാ​ൽ​പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ വാ​ല്‍​പാ​റ​യി​ല്‍ ക​ര​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം അ​ടു​ത്തി​ടെ വ​ര്‍​ധി​ച്ച​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Tags : bear attack valparai

Recent News

Corehub Up