കെ.എൻ.ബാലഗോപാൽ എംഎൽഎ
കൊല്ലം: വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.എൻ.ബാലഗോപാൽ എംഎൽഎ. അസംബ്ലിയിൽ ബില്ല് പാസാക്കിയ ശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നത് വെറും കണ്ണിൽപൊടിയിടലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വീര്യംകുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബജറ്റിൽ നിർദേശിക്കുകയും ബില്ലും തയാറാക്കി. ഇതിനുശേഷമാണ് പാർട്ടിയിലും മുന്നണിയിലും ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് യുഡിഎഫ് പറയുന്നത്. അസംബ്ലിയിൽ ഒരു ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് പൊതുരേഖയായി മാറും.
അതിനുശേഷം യുഡിഎഫിലോ മുന്നണിയിലോ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ ഈ നിലപാട് ജനങ്ങളോടുള്ള കബളിപ്പിക്കലാണെന്നും ബാലഗോപാൽ പറഞ്ഞു.