നെതർലൻഡ്സിനെതിരായ മത്സരത്തിൽ ബാറ്റിംഗിനിടെ പാക്കിസ്ഥാൻ താരങ്ങൾ
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ ഗുൽ ഫെറോസയുടെയും അയേഷ സഫറിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുൽ ഫെറോസ 63 റൺസും അയേഷ സഫർ 32 റൺസുമാണെടുത്തത്.
നെതർലൻഡ്സിന് വേണ്ടി ഐറിസ് സ്വില്ലിംഗ് രണ്ട് വിക്കറ്റെടുത്തു. ഹെതർ സൈഗേഴ്സും ഹന്ന ലന്തീറും കാരോളിൻ ഡി ലാംഗെയും സിൽവർ സൈഗേഴ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : icc women's t20 world cup match pakistan score netherlands