x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​ഒ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തി സ​ർ​ക്കാ​ർ; അ​ഞ്ച് ജി​ല്ല​ക​ളി​ൽ നി​യ​മ​നം

വെബ് ഡെസ്‌ക്
Published: June 27, 2026 08:25 PM IST | Updated: June 27, 2026 08:25 PM IST

ഡിഎംഒ ഓഫീസ് കോഴിക്കോട്

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ (ഡി​എം​ഒ) ഒ​ഴി​വു​ക​ൾ നി​ക​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഡി​എം​ഒ​മാ​രു​ടെ ഒ​ഴി​വ് ഉ​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് നി​യ​മ​നം.

കോ​ഴി​ക്കോ​ട് ഡോ. ​എ​ൽ.​ടി. സ​രി​ത​കു​മാ​രി​യെ ആ​ണ് ഡി​എം​ഒ​യാ​യി നി​യ​മി​ച്ച​ത്. ഡോ.​ആ​ർ. വി​വേ​ക് കു​മാ​ർ ആ​ണ് ക​ണ്ണൂ​ർ ഡി​എം​ഒ. പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​ക​ളി​ൽ ഡി​എം​ഒ​മാ​ർ ഇ​ല്ലാ​ത്ത​തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

കാ​സ​ർ​ഗോ​ഡ്: ഡോ. ​കെ.​ടി. രേ​ഖ, മ​ല​പ്പു​റം: ഡോ.​വി. വി​നോ​ദ്, ഇ​ടു​ക്കി: ഡോ. ​ഐ​പ്പ് ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ച്ച​ത്.

Tags : government appoints dmo five districts kerala

Recent News

Corehub Up