പൈനാവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ്
ഇടുക്കി: പൈനാവിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് മറിയുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, മറ്റ് നാലുപേരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസമയത്ത് സ്കൂൾ മുറ്റത്തുണ്ടായിരുന്ന വിദ്യാർഥികളും ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.