Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeep

ജീപ്പ് പിന്നോട്ടുരുണ്ട് മതിലിനിടയിൽ കുരുങ്ങി പ്രവാസി മരിച്ചു

കോ​​​​ത​​​​മം​​​​ഗ​​​​ലം: വീ​​​​ടി​​​​നു​​​മു​​​​ന്നി​​​​ലെ ക​​​​യ​​​​റ്റ​​​​ത്തി​​​​ല്‍ നി​​​​ര്‍​ത്തി​​​​യ ആ​​​​ഡം​​​​ബ​​​​ര ജീ​​​​പ്പ് പി​​​​ന്നോ​​​​ട്ടു​​​​രു​​​​ണ്ട് വാ​​​​ഹ​​​​ന​​​​ത്തി​​​​നും മ​​​​തി​​​​ലി​​​​നു​​​മി​​​​ട​​​​യി​​​​ല്‍ ഞെ​​​​രു​​​​ങ്ങി​​​​യ​​​​മ​​​​ര്‍​ന്ന് പ്ര​​​​വാ​​​​സി മ​​​​രി​​​​ച്ചു.

ഊ​​​​ന്നു​​​​ക​​​​ല്‍ ക​​​​തി​​​​രു​​​​വേ​​​​ല്‍​ത​​​​ണ്ട് കാ​​​​രി​​​​മ​​​​റ്റം​​​​വീ​​​​ട്ടി​​​​ല്‍ ഹ​​​​രി​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ മ​​​​ക​​​​ന്‍ എ​​​​ച്ച്.​ അ​​​​രു​​​​ണാ (52)​ണു ​​​മ​​​​രി​​​​ച്ച​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി 7.30 ഓ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു അ​​​​പ​​​​ക​​​​ടം.

ഇ​​​​ട​​​​വ​​​​ഴി​​​​യി​​​​ല്‍​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്ക് ക​​​​യ​​​​റു​​​​ന്ന ഗേ​​​​റ്റ് ഭാ​​​​ഗ​​​​ത്താ​​​​യി​​​​രു​​​​ന്നു ജീ​​​​പ്പ് പാ​​​​ര്‍​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. രാ​​​​ത്രി ഭ​​​​ക്ഷ​​​​ണം വാ​​​​ങ്ങാ​​​​നാ​​​​യി ജീ​​​​പ്പെ​​​​ടു​​​​ക്കാ​​​​നാ​​​​യി ട​​​​യ​​​​റി​​​​ന​​​​ടി​​​​യി​​​​ലെ ത​​​​ട​​​​സം നീ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പി​​​​ന്നോ​​​​ട്ടു​​​നീ​​​​ങ്ങി​​​​യ ജീ​​​​പ്പി​​​​നും എ​​​​തി​​​​ര്‍​വ​​​​ശ​​​​ത്തെ മ​​​​തി​​​​ലി​​​​നും ഇ​​​​ട​​​​യി​​​​ൽ അ​​​​രു​​​​ണ്‍ ഞെ​​​​രി​​​​ഞ്ഞ​​​​മ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​തു​​​​വ​​​​ഴി വ​​​​ന്ന വാ​​​​ഹ​​​​ന​​​​യാ​​​​ത്രി​​​​ക​​​​ന്‍ ജീ​​​​പ്പ് റോ​​​​ഡി​​​​നു കു​​​​റു​​​​കെ കി​​​​ട​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട് വീ​​​​ട്ടി​​​​ല്‍ പോ​​​യി അ​​​​ന്വേ​​​​ഷി​​​​ച്ച​​​​പ്പോ​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​മാ​​​​ണ് അ​​​വി​​​ടെ​​​യു​​​ള്ള​​​തെ​​​ന്ന് വീ​​​​ട്ടു​​​​കാ​​​​ര്‍ പ​​​​റ​​​​ഞ്ഞു. വീ​​​​ട്ടു​​​​കാ​​​​ര​​​​ട​​​​ക്കം ചെ​​​​ന്നു​​​നോ​​​​ക്കി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് അ​​​​രു​​​​ണ്‍ വാ​​​​ഹ​​​​ന​​​​ത്തി​​​​ന് അ​​​​ടി​​​​യി​​​​ല്‍ ഞെ​​​​രു​​​​ങ്ങി​​​​യ​​​​മ​​​​ര്‍​ന്ന് കി​​​​ട​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട​​​​ത്. ഉ​​​​ട​​​​ന്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

സം​​​​സ്‌​​​​കാ​​​​രം ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​ക്കാ​​​​നം സെ​​​​ന്‍റ് മേ​​​​രീ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്ക പ​​​​ള്ളി​​​​യി​​​​ൽ . സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​രു​​​​ണും ഭാ​​​​ര്യ​​​​യും ര​​​​ണ്ടാ​​​​ഴ്ച മു​​​​മ്പാ​​​​ണ് അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഭാ​​​​ര്യ അ​​​​ഞ്ജു പ​​​​ത്ത​​​​നം​​​​തി​​​​ട്ട പ്ര​​​​ക്കാ​​​​നം കു​​​​ഴി​​​​മു​​​​റി​​​​യി​​​​ല്‍​വി​​​​ല്ല കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക്ക​​​​ള്‍: സൈ​​​​റ​​​​സ്, സെ​​​​ഫാ​​​​ന്‍, അ​​​​നോ​​​​റ.

Auto

കൊച്ചിയിൽ ഓഫ്‌റോഡ് ട്രാക്കിൽ ജീപ്പിന്‍റെ അർമാദം

കൊച്ചി: വാഹനപ്രേമികൾ കാത്തിരുന്ന സാഹസികതയുടെയും കരുത്തിന്‍റെയും പ്രകടനം കാഴ്ചവച്ച് 'ക്യാമ്പ് ജീപ്പ് 2026' . ആലുവ കുഞ്ഞുന്നിക്കരയിൽ ഒരുക്കിയ താത്കാലിക ഓഫ്‌റോഡ് ട്രാക്കിലായിരുന്നു ജീപ്പ് ഇന്ത്യയുടെയും പിനാക്കിൾ ജീപ്പിന്റെയും ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിനു സാഹസിക പ്രേമികളാണ് ജീപ്പ് വാഹനങ്ങളുടെ കരുത്തറിയാൻ എത്തിയത്.

സാധാരണ ടെസ്റ്റ് ഡ്രൈവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വാഹനത്തിന്‍റെ പൂർണമായ ശേഷി അളക്കുന്ന രീതിയിലുള്ള വെല്ലുവിളികളാണ് കുഞ്ഞുന്നിക്കരയിലെ ട്രാക്കിൽ ഒരുക്കിയിരുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ, വശങ്ങളിലേക്ക് ചരിഞ്ഞ പാതകൾ, കല്ലുകളും വലിയ കുഴികളും നിറഞ്ഞ ട്രാക്കുകൾ എന്നിവ ജീപ്പ് വാഹനങ്ങൾ അനായാസം മറികടക്കുന്നത് കാണികൾക്ക് ആവേശമായി.

വാഹനത്തിന്‍റെ സസ്പെൻഷൻ കരുത്തും ഫോർ-വീൽ ഡ്രൈവ് (4x4) സാങ്കേതികവിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ക്യാമ്പിലൂടെ കമ്പനിക്കു സാധിച്ചു.
ജീപ്പിന്‍റെ ഐതിഹാസിക മോഡലായ റാംഗ്ലർ തന്നെയായിരുന്നു ക്യാമ്പിലെ പ്രധാന ആകർഷണം.

കുടുംബങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്വറി എസ്‌യുവിയായ മെറിഡിയനും കരുത്തനായ കോമ്പസും ട്രാക്കുകളിൽ തങ്ങളുടെ മികവ് പുലർത്തി. പ്രഫഷണൽ ഓഫ്‌റോഡ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യത്തിൽ നടന്ന ഡ്രൈവിംഗ് സെഷനുകൾ സുരക്ഷയ്ക്കും സാങ്കേതിക പഠനത്തിനും ഒരുപോലെ മുൻഗണന നൽകുന്നതായിരുന്നു.

ഓഫ്‌റോഡ് ഡ്രൈവിംഗിനോടുള്ള താല്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ വാഹന വിപണിയിൽ പുതിയ ഉണർവ് നൽകുന്നുണ്ട്. കൊച്ചിയിലെ ഓഫ്‌റോഡ് സംസ്കാരത്തിനു പുതിയൊരു ദിശാബോധം നൽകിക്കൊണ്ടാണ് 'ക്യാമ്പ് ജീപ്പ് 2026' സമാപിച്ചത്.

Kerala

പി​ക്ക​പ്പ് ജീ​പ്പ് ഇ​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പി​ക്ക​പ്പ് ജീ​പ്പ് ഇ​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കോ​ളി​യാ​ടി ക​ണ്ണേ​ത്ത് ജി​ലി വി​ല്‍​സ​ണ്‍(49) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ളി​യാ​ടി ചെ​മ്പ​ക​ച്ചു​വ​ട്ടി​ല്‍ കാ​റി​നു സ​മീ​പംനി​ന്ന അ​ധ്യാ​പി​ക​യെ ബ​ത്തേ​രി ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന പി​ക്ക​പ്പ് ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ളി​യാ​ടി മാ​ര്‍ ബ​സേ​ലി​യോ​സ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്. മൃ​ത​ദേ​ഹം ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Kerala

പേ​രാ​മ്പ്ര​യി​ലെ ജീ​പ്പ് അ​നൗ​ണ്‍​സ്മെ​ന്‍റ് വി​വാ​ദം; ച​ട്ട ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ എ​ല്‍​ഡി​എ​ഫ് വി​വാ​ദ അ​നൗ​ണ്‍​സ്‌​മെ​ന്‍റി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ ആ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍. ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ല എ​ന്നാ​ണ് ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റി​പ്പോ​ര്‍​ട്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​പേ​രാ​മ്പ്ര​യി​ല്‍ ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രെ മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി​യെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. അ​നൗ​ണ്‍​സ്മെ​ന്‍റ് വീ​ഡി​യോ സ​ഹി​ത​മാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി ​പി രാ​മ​കൃ​ഷ്ണ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യോ മു​ന്ന​ണി​യോ അ​റി​യാ​തെ ആ​ണെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണം എ​ല്‍​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും ടി.​പി. പി ​രാ​മ​കൃ​ഷ്ണ​ന്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ര്‍​ഥിക്കൊ​പ്പം എ​ത്തി​യ​വ​ര്‍ സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചോ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Kerala

എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർഥി മരിച്ചു

വെഞ്ഞാറമൂട്: എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിംഗ് കോളജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ് മരിച്ചത്.

എം.സി റോഡിൽ കീഴായിക്കോണം ജംഗ്ഷനു സമീപത്താണ് അപകടം. കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരേ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അജയകുമാറിന്‍റെയും സോജകുമാരിയുടെയും മകനാണ്.

Business

യു​എ​സ് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ വരുമ്പോൾ

മും​​ബൈ: ഇ​​ന്ത്യ-​​യു​​എ​​സ് ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര​​ക്ക​​രാ​​ർ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഉ​​യ​​ർ​​ന്ന​​ശേ​​ഷി​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കു​​മെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ കാ​​ർ വി​​പ​​ണി​​യി​​ൽ ഇ​​തു​​ണ്ടാ​​ക്കു​​ന്ന സ്വാ​​ധീ​​നം കു​​റ​​വാ​​യി​​രി​​ക്കും. ഉ​​യ​​ർ​​ന്ന എ​​ൻ​​ജി​​ൻ ശേ​​ഷി​​യു​​ള്ള യു​​എ​​സ് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള വി​​പ​​ണി പ്ര​​വേ​​ശ​​നം വ​​ലി​​യൊ​​രു അ​​വ​​സ​​ര​​മാ​​കും.

എ​​ന്നാ​​ൽ, ഘ​​ട​​നാ​​പ​​ര​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും കാ​​ര​​ണം പ​​രി​​മി​​ത​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ ഇ​​വി​​ടേ​​ക്കു പ്ര​​വേ​​ശ​​നം സാ​​ധ്യ​​മാ​​കൂ. യു​​എ​​സി​​ൽ നി​​ർ​​മി​​ക്കു​​ന്ന മി​​ക്ക കാ​​റു​​ക​​ളും ഇ​​ന്ത്യ​​ൻ ഡ്രൈ​​വിം​​ഗ് നി​​യ​​മ​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മ​​ല്ല എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. ഇ​​ന്ത്യ​​യി​​ൽ റൈ​​റ്റ് ഹാ​​ൻ​​ഡ് ഡ്രൈ​​വ് (വ​​ല​​തു​​വ​​ശ​​ത്ത് ഡ്രൈ​​വിം​​ഗ് സീ​​റ്റു​​ള്ള) വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​ണ്.

നി​​ർ​​ദി​​ഷ്ട ക​​രാ​​ർ പ്ര​​കാ​​രം തു​​ട​​ക്ക​​ത്തി​​ൽ ഇ​​ന്ത്യ 2500 സി​​സി​​ക്കു മു​​ക​​ളി​​ലു​​ള്ള ഡീ​​സ​​ൽ കാ​​റു​​ക​​ളു​​ടെ​​യും 3000 സി​​സി​​ക്ക് മു​​ക​​ളി​​ലു​​ള്ള പെ​​ട്രോ​​ൾ കാ​​റു​​ക​​ളു​​ടെ​​യും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 50 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കും. നി​​ല​​വി​​ലു​​ള്ള 110 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നാ​​ണ് ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ കു​​റ​​യ്ക്കു​​ന്ന​​ത്. പി​​ന്നീ​​ട് പ​​ത്ത് വ​​ർ​​ഷ​​ത്തെ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത് 30 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ലെ​​ഫ്റ്റ് ഹാ​​ൻ​​ഡ് vs റൈ​​റ്റ് ഹാ​​ൻ​​ഡ് ഡ്രൈ​​വ്

യു​​എ​​സ് ഇ​​ട​​തു​​വ​​ശ​​ത്ത് ഡ്രൈ​​വിം​​ഗ് (എ​​ൽ​​എ​​ച്ച്ഡി) സീ​​റ്റു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ല​​തു​​വ​​ശ​​ത്ത് സ്റ്റി​​യ​​റിം​​ഗ് ഉ​​ള്ള വാ​​ഹ​​ന​​ങ്ങ​​ളും. എ​​ൽ​​എ​​ച്ച്ഡി​​യി​​ൽ​​നി​​ന്ന് ആ​​ർ​​എ​​ച്ച്ഡി​​യി​​ലേ​​ക്കു മാ​​റ്റു​​ന്ന​​ത് വ​​ലി​​യ ചെ​​ല​​വേ​​റി​​യ​​തും സ​​ങ്കീ​​ർ​​ണ​​വു​​മാ​​യ പ്ര​​ക്രി​​യ​​യാ​​ണ്. വ​​ൻ​​തോ​​തി​​ൽ വി​​ൽ​​പ്പ​​ന ഉ​​റ​​പ്പി​​ല്ലെ​​ങ്കി​​ൽ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ൾ സാ​​ധാ​​ര​​ണ​​യാ​​യി ഇ​​ത്ത​​രം മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ ത​​യാ​​റാ​​കി​​ല്ല.

ഫോ​​ർ​​ഡ് മ​​സ്താം​​ഗ് മാ​​ത്രം

അ​​മേ​​രി​​ക്ക​​ൻ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളി​​ൽ 3000 സി​​സി​​ക്കു മു​​ക​​ളി​​ൽ ശേ​​ഷി​​യു​​ള്ള വ​​ല​​തു​​വ​​ശ​​ത്ത് ഡ്രൈ​​വിം​​ഗ് സീ​​റ്റു​​ള്ള പെ​​ട്രോ​​ൾ മോ​​ഡ​​ൽ ല​​ഭ്യ​​മാ​​യ ഏ​​ക ബ്രാ​​ൻ​​ഡ് ഫോ​​ർ​​ഡ് ആ​​ണ്. ഫോ​​ർ​​ഡി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ മ​​സ്താം​​ഗ് മാ​​ത്ര​​മാ​​ണ് ക​​ന്പ​​നി നേ​​രി​​ട്ട് ഫാ​​ക്ട​​റി​​യി​​ൽ​​നി​​ന്ന് ത​​ന്നെ ആ​​ർ​​എ​​ച്ച്ഡി കോ​​ണ്‍​ഫി​​ഗ​​റേ​​ഷ​​നി​​ൽ നി​​ർ​​മി​​ക്കു​​ന്ന ഏ​​ക അ​​മേ​​രി​​ക്ക​​ൻ മോ​​ഡ​​ൽ.

2016ൽ ​​ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട മ​​സ്താം​​ഗ് വി8 ​​എ​​ൻ​​ജി​​ൻ ക​​രു​​ത്തും ആ​​ഗോ​​ള പ്ര​​ശ​​സ്തി​​യും കാ​​ര​​ണം വാ​​ഹ​​ന​​പ്രേ​​മി​​ക​​ൾ​​ക്കി​​ട​​യി​​ൽ വ​​ലി​​യ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു. ഉ​​യ​​ർ​​ന്ന വി​​ല​​യും കു​​റ​​ഞ്ഞ ആ​​വ​​ശ്യ​​ക​​ത​​യും മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന എ​​മി​​ഷ​​ൻ നി​​യ​​മ​​ങ്ങ​​ളും കാ​​ര​​ണം ഈ ​​വാ​​ഹ​​നം അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ നി​​ർ​​ത്ത​​ലാ​​ക്കി.
2021ൽ ​​ഫോ​​ർ​​ഡ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് പി​​ന്മാ​​റി​​യെ​​ങ്കി​​ലും പു​​തി​​യ വ്യാ​​പാ​​ര​​ച്ച​​ട്ട​​ക്കൂ​​ടി​​ൻ കീ​​ഴി​​ൽ തി​​രി​​ച്ചു​​വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള ഒ​​രേ​​യൊ​​രു ബ്രാ​​ൻ​​ഡ് മ​​സ്താം​​ഗ് മാ​​ത്ര​​മാ​​ണ്. ഫോ​​ർ​​ഡി​​ന്‍റെ മ​​റ്റ് മോ​​ഡ​​ലു​​ക​​ളു​​ടെ എ​​ൻ​​ജി​​ൻ ശേ​​ഷി കു​​റ​​യ്ക്കു​​ക​​യോ പൂ​​ർ​​ണ​​മാ​​യും ഇ​​ല​​ക്ട്രി​​ക് ക​​രു​​ത്തി​​ലേ​​ക്കു മാ​​റ്റു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ട്.

ജീ​​പ്പ്: ഇ​​ന്ത്യ​​യി​​ലെ ശ​​ക്ത​​മാ​​യ യു​​എ​​സ് ബ്രാ​​ൻ​​ഡ്

ഫോ​​ർ​​ഡി​​ന്‍റെ പി​​ൻ​​വാ​​ങ്ങ​​ലി​​നു​​ശേ​​ഷം നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ സ​​ജീ​​വ​​മാ​​യു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ യു​​എ​​സ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ബ്രാ​​ൻ​​ഡ് ജീ​​പ്പ് ആ​​ണ്.

സ്റ്റെ​​ല്ലാ​​ന്‍റി​​സി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ജീ​​പ്പ് പൂ​​ന​​യി​​ലെ പ്ലാ​​ന്‍റി​​ൽ റാം​​ഗ് ള​​ർ, ഗ്രാ​​ൻ​​ഡ് ചെ​​റോ​​ക്കീ, കോം​​പ​​സ് എ​​ന്നി​​വ പ്രാ​​ദേ​​ശി​​ക​​മാ​​യി നി​​ർ​​മി​​ക്കു​​ന്നു. ചി​​ല ജീ​​പ്പ് മോ​​ഡ​​ലു​​ക​​ൾ​​ക്ക് 15 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യു​​ടെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്നു. പ്രാ​​ദേ​​ശി​​ക അ​​സം​​ബ്ലി​​ക്കു മു​​ന്പ് അ​​വ കം​​പ്ലീ​​റ്റ്‌ലി ​​നോ​​ക്ക്ഡ് ഡൗ​​ണ്‍ കി​​റ്റു​​ക​​ളാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്നു.

ഒ​​ഹാ​​യോ​​യി​​ലെ ജീ​​പ്പി​​ന്‍റെ ടോ​​ളി​​ഡോ അ​​സം​​ബ്ലി കോം​​പ്ല​​ക്സി​​ൽ ആ​​ർ​​എ​​ച്ച്ഡി ജീ​​പ്പ് വാ​​ഗ​​ണീ​​ർ നി​​ർ​​മി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​വ 3000 സി​​സി​​ക്കു താ​​ഴെ​​യാ​​യ​​തി​​നാ​​ൽ തീ​​രു​​വ കു​​റ​​യ്ക്ക​​ൽ പ​​രി​​ധി​​ക്കു പു​​റ​​ത്താ​​ണ്. ഈ ​​ബ്രാ​​ൻ​​ഡ് നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ ല​​ഭ്യ​​മ​​ല്ല.

ജ​​ന​​റ​​ൽ മോ​​ട്ടോ​​ഴ്സും കാ​​ഡി​​ലാ​​ക്കും

മ​​റ്റൊ​​രു യു​​എ​​സ് വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ജ​​ന​​റ​​ൽ മോ​​ട്ടോ​​ഴ്സി​​ന് ഇ​​ന്ത്യ​​യി​​ൽ അ​​ത്ര മി​​ക​​ച്ചൊ​​രു ച​​രി​​ത്ര​​മ​​ല്ല ഉ​​ള്ള​​ത്. ഷെ​​വ​​ർ​​ലേ, ഒ​​പ്പെ​​ൽ എ​​ന്നീ ബ്രാ​​ൻ​​ഡു​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ജി​​എം 2017ൽ ​​ഇ​​ന്ത്യ​​ൻ വി​​പ​​ണി പൂ​​ർ​​ണ​​മാ​​യി വി​​ട്ടു.

ജി​​എം അ​​ടു​​ത്തി​​ടെ കാ​​ഡി​​ലാ​​ക് ലി​​റി​​ക് എ​​ന്ന ഇ​​ല​​ക്ട്രി​​ക് എ​​സ്‌യു​​വി ബ്രാ​​ൻ​​ഡ് നി​​ർ​​മി​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചു. എ​​ന്നാ​​ൽ, പു​​തി​​യ തീ​​രു​​വ ഘ​​ട​​ന​​യ്ക്കു കീ​​ഴി​​ൽ ഇ​​ള​​വു​​ക​​ൾ​​ക്ക് അ​​ർ​​ഹ​​മാ​​യ രീ​​തി​​യി​​ലു​​ള്ള ഇ​​ല​​ക്‌ട്രി​​ക് ഇ​​ത​​ര ആ​​ർ​​എ​​ച്ച്ഡി കാ​​ഡി​​ലാ​​ക് സെ​​ഡാ​​നോ എ​​സ്‌യു​​വി​​ക​​ളോ ക​​ന്പ​​നി നി​​ർ​​മി​​ക്കു​​ന്നി​​ല്ല.

ജി​​എ​​മ്മി​​ന്‍റെ പ​​ക്ക​​ൽ വ്യാ​​പാ​​ര​​ക്ക​​രാ​​റിന്‍റെ ആ​​നു​​കൂ​​ല്യം ലഭിക്കു​​ന്ന ഇ​​ന്ത്യ​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ല​​വി​​ലി​​ല്ല.

ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യി​​ൽ പ്ര​​ക​​ട​​മാ​​യ ഇ​​ള​​വു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ത്യ​​യി​​ലെ ആ​​ർ​​എ​​ച്ച്ഡി നി​​യ​​മ​​ങ്ങ​​ൾ, എ​​ൻ​​ജി​​ൻ ശേ​​ഷി പ​​രി​​ധി​​ക​​ൾ, വ​​ലി​​യ പെ​​ട്രോ​​ൾ-​​ഡീ​​സ​​ൽ എ​​ൻ​​ജി​​നു​​ക​​ളു​​ടെ കു​​റ​​ഞ്ഞു​​വ​​രു​​ന്ന ല​​ഭ്യ​​ത എ​​ന്നി​​വ കാ​​ര​​ണം ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ വ​​ഴി ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ കാ​​റു​​ക​​ളു​​ടെ ഒ​​രു പ്ര​​വാ​​ഹം ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.

Kerala

ജീ​പ്പ് ഇ​ടി​ച്ച് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വ​ട​ക​ര എ​ട​ച്ചേ​രി ത​ലാ​യി​യി​ൽ ജീ​പ്പ് ഇ​ടി​ച്ച് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു.

പു​റ​മേ​രി സ്വ​ദേ​ശി ശാ​ന്ത (60) ആ​ണ് മ​രി​ച്ച​ത്. ബ​സ് ഇ​റ​ങ്ങി റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ശാ​ന്ത സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. പു​ല​ർ​ച്ചെ 6.15 നാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദ്ദേ​ഹം വ​ട​ക​ര ഗ​വ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

വ​യ​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ​വേ​ട്ട സം​ഘം പി​ടി​യി​ൽ; ജീ​പ്പും തോ​ക്കും ക​ത്തി​യും അ​ട​ക്കം പി​ടി​കൂ​ടി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ​വേ​ട്ട സം​ഘം പി​ടി​യി​ൽ. ആ​റം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്‍​പ്പെ​ട്ട കാ​പ്പി​സെ​റ്റ് ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

കാ​പ്പി​സെ​റ്റ് കാ​പ്പി​പാ​ടി ഉ​ന്ന​തി​യി​ലെ ശ​ര​ത് (24), അ​നീ​ഷ് (21), കാ​ര​ക്കാ​ട്ടി​ല്‍ ഷി​ജോ​ഷ് (42), നെ​ല്ലി​ക്കു​ന്നേ​ല്‍ രാ​ജേ​ഷ് (49), വെ​ട്ടു​വെ​ളി​യി​ല്‍ റെ​ജി മാ​ത്യു (54) അ​ഴി​ക്ക​ണ്ണി​ല്‍ ബി​ജേ​ഷ് (49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് 45 കി​ലോ ഇ​റ​ച്ചി, ഇ​ന്നോ​വ കാ​ര്‍, ജീ​പ്പ്, സ്‌​കൂ​ട്ട​ര്‍, തോ​ക്ക്, ക​ത്തി​ക​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ജി​ത് കെ. രാ​മ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​കേ​സി​ല്‍ ഇ​നി​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

ജീ​പ്പി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ടം; വ​യോ​ധി​ക മ​രി​ച്ചു

 

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ജീ​പ്പി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക മ​രി​ച്ചു. ഓ​മ​ന (65) ആ​ണ് മ​രി​ച്ച​ത്. ആ​ര്യ​ങ്കാ​വ് നെ​ടു​മ്പാ​റ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ള​ത്തു​പ്പു​ഴ മാ​ർ​ത്താ​ണ്ട​ൻ ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യം എ​ട്ട് പേ​ർ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up