x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ട്ടം ലം​ഘി​ച്ച് പൊ​ലി​സ് നി​യ​മ​നം; ഹൈ​​​​​ക്കോ​​​​​ട​​​​​തി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി

വെബ്ഡെസ്ക്
Published: November 20, 2026 02:19 AM IST | Updated: November 20, 2026 02:19 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​​ച്ചി: ര​​​​​ണ്ട് ബോ​​​​​ഡി ബി​​​​​ല്‍​ഡിം​​​​​ഗ് ജേ​​​​​താ​​​​​ക്ക​​​​​ളെ ച​​​​​ട്ടം ലം​​​​​ഘി​​​​​ച്ച് ആം​​​​​ഡ് പൊ​​​​​ലി​​​​​സ് ഇ​​​​​ന്‍​സ്‌​​​​​പെ​​​​​ക്‌​​​ട​​​​​ര്‍​മാ​​​​​രാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​തി​​​​​ൽ ഹൈ​​​​​ക്കോ​​​​​ട​​​​​തി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി. ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ ജ​​​​​സ്റ്റീ​​​​​സ് എ. ​​​​​ബ​​​​​ദ​​​​​റു​​​​​ദ്ദീ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു.

ക​​​​​ഴി​​​​​ഞ്ഞ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്തു ബോ​​​​​ഡി ബി​​​​​ൽ​​​​​ഡിം​​​​​ഗ് ലോ​​​​​ക ചാ​​​​​മ്പ്യ​​​​​ൻ ചി​​​​​ത്ത​​​​​രേ​​​​​ഷ് ന​​​​​ടേ​​​​​ശ​​​​​ൻ, ലോ​​​​​ക പു​​​​​രു​​​​​ഷസൗ​​​​​ന്ദ​​​​​ര്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ വെ​​​​​ള്ളിമെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വ് ഷി​​​​​നു ചൊ​​​​​വ്വ എ​​​​​ന്നി​​​​​വ​​​​​രെ നി​​​​​യ​​​​​മി​​​​​ച്ച​​​​​തി​​​​​ൽ വി​​​​​ജി​​​​​ല​​​​​ന്‍​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സാ​​​​​മൂ​​​​​ഹി​​​​​കപ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​നാ​​​​​യ അ​​​​​ഡ്വ. കെ.​​​​​എം. ഷാ​​​​​ജ​​​​​ഹാ​​​​​ന്‍ ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വ്.

നി​​​​​യ​​​​​മ​​​​​നം ചോ​​​​​ദ്യംചെ​​​​​യ്തു നേ​​​​​ര​​​​​ത്തേ ഹ​​​​​ർ​​​​​ജി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും വി​​​​​ജി​​​​​ല​​​​​ന്‍​സ് അ​​​​​ന്വേ​​​​​ഷ​​​​​ണ അ​​​​​നു​​​​​മ​​​​​തി നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തു ചോ​​​​​ദ്യം ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ല്‍ തീ​​​​​ര്‍​പ്പാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് വീ​​​​​ണ്ടും ഹ​​​​​ർ​​​​​ജി ന​​​​​ല്‍​കി​​​​​യ​​​​​ത്.

എ​​​​​ഡി​​​​​ജി​​​​​പി​​​​​യാ​​​​​യി​​​​​രു​​​​​ന്ന നി​​​​​ല​​​​​വി​​​​​ലെ ഡി​​​​​ജി​​​​​പി എ​​​​​സ്. ശ്രീ​​​​​ജി​​​​​ത്തി​​​​​ന്‍റെ തെ​​​​​റ്റാ​​​​​യ ശി​​​​​പാ​​​​​ര്‍​ശ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബോ​​​​​ഡി ബി​​​​​ല്‍​ഡ​​​​​ര്‍​മാ​​​​​രെ ഇ​​​​​ന്‍​സ്‌​​​​​പെ​​​​​ക്‌​​​ട​​​​​ര്‍​മാ​​​​​രാ​​​​​യി നി​​​​​യ​​​​​മി​​​​​ക്കാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തെ​​​​​ന്നും ഈ ​​​​​ഫ​​​​​യ​​​​​ല്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ല്‍ ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​കു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലെ വാ​​​​​ദം. തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഫ​​​​​യ​​​​​ല്‍ മു​​​​​ദ്ര​​​​​വ​​​​​ച്ച ക​​​​​വ​​​​​റി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ച​​​​​ത്.

Tags : Kerala high Court Police appointments violation Explanation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up