കൊച്ചി: രണ്ട് ബോഡി ബില്‍ഡിംഗ് ജേതാക്കളെ ചട്ടം ലംഘിച്ച് ആംഡ് പൊലിസ് ഇന്‍സ്പെക്ടര്‍മാരായി നിയമിച്ചതിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ജസ്റ്റീസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബോഡി ബിൽഡിംഗ് ലോക ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിലെ വെള്ളിമെഡൽ ജേതാവ് ഷിനു ചൊവ്വ എന്നിവരെ നിയമിച്ചതിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകനായ അഡ്വ. കെ.എം. ഷാജഹാന് നൽകിയ ഹർജിയിലാണ് ഉത്തരവ്.
നിയമനം ചോദ്യംചെയ്തു നേരത്തേ ഹർജി നൽകിയിരുന്നെങ്കിലും വിജിലന്‍സ് അന്വേഷണ അനുമതി നിഷേധിച്ചതു ചോദ്യം ചെയ്തിട്ടില്ലെന്ന കാരണത്താല്‍ തീര്‍പ്പാക്കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ഹർജി നല്‍കിയത്.
എഡിജിപിയായിരുന്ന നിലവിലെ ഡിജിപി എസ്. ശ്രീജിത്തിന്റെ തെറ്റായ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ബോഡി ബില്‍ഡര്‍മാരെ ഇന്‍സ്പെക്ടര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചതെന്നും ഈ ഫയല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നുമാണ് ഹർജിയിലെ വാദം. തുടർന്നാണ് ഫയല്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചത്.