പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി
ചങ്ങനാശേരി: അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി നാളെ കൂദാശ ചെയ്ത് ആദ്യബലിയര്പ്പണം നടത്തി ബസിലിക്കയായി ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം കൂദാശകര്‍മം നിര്‍വഹിക്കും.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പാറേല്‍ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തും. ആർച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. സാമുവൽ മാര്‍ ഐറേനിയോസ്, ഡോ. ജയിംസ് ആനാപറമ്പില്‍, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, മാര്‍ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരാകും.
മോണ്‍. ആന്റണി എത്തയ്ക്കാട്ടാണ് ആർച്ച്ഡീക്കൻ. അതിരൂപതയിലെ മുന്നൂറിലേറെ വൈദികരും തിരുക്കർമങ്ങളിൽ പങ്കാളികളാകും.
Tags : Parel Church Declaration Basilica Consecration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash