Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airports

കൊച്ചിയിൽ പ്രതിഷേധം കഴിഞ്ഞ് മടങ്ങവെ വിമാനത്താവളങ്ങിൽ കുടുങ്ങി അഭിജീത് ദിപ്കെ

ന്യൂഡൽഹി: കൊച്ചിയിലെ പ്രതിഷേധ പരിപാടികൾക്ക് ശേഷം മടങ്ങുകയായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, കണക്റ്റിംഗ് ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. എൻസിപി വക്താവ് അനീഷ് ഗവാണ്ടെയുടെ എക്സ് പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം തന്‍റെ ദുരിതയാത്രയെക്കുറിച്ച് തുറന്നുപറഞ്ഞത്.

ദീപാവലി ഉത്സവ നാളുകളിൽ വിമാനത്താവളങ്ങൾ സന്ദർശിക്കാനുള്ള തന്‍റെ ഇഷ്ടത്തെക്കുറിച്ചായിരുന്നു അനീഷ് ഗവാണ്ടെ എക്സിൽ കുറിച്ചത്. ഉത്സവ വസ്ത്രങ്ങൾ ധരിച്ച് പരസ്പരം പുഞ്ചിരിക്കുന്ന ആളുകളെ കാണാൻ നല്ല ഭംഗിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ പോസ്റ്റിന് മറുപടിയായാണ് അഭിജീത് ദിപ്കെ തന്‍റെ ദുരനുഭവം പങ്കുവച്ചത്. കൊച്ചിയിലെ പ്രതിഷേധ പരിപാടികൾക്ക് ശേഷം ദീപാവലിക്ക് വീട്ടിലെത്താൻ പരമാവധി ശ്രമിക്കുകയായിരുന്നുവെന്നും ഇല്ലെങ്കിൽ അമ്മ തന്നെ കൊല്ലുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

എന്നാൽ കണക്റ്റിംഗ് ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് ഉറക്കമില്ലാതെ രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നതായും, എന്തൊരു മനോഹരമായ ഉത്സവാനുഭവമാണിതെന്നും അഭിജീത് ദിപ്കെ കുറിച്ചു.

National

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 'ഉ​ഡാ​ൻ യാ​ത്രി ക​ഫേ​ക​ൾ' വ്യാ​പി​പ്പി​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് രാ​ഘ​വ് ഛദ്ദ

​ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും 'ഉ​ഡാ​ൻ യാ​ത്രി ക​ഫേ​ക​ൾ' സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി രാ​ഘ​വ് ച​ദ്ദ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ഷ​യം അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ഈ​ടാ​ക്കു​ന്ന അ​മി​ത വി​ല സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വു​ന്ന​തി​ല​പ്പു​റ​മാ​ണെ​ന്ന് രാ​ഘ​വ് ഛദ്ദ ​ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ക​പ്പ് ചാ​യ​ക്കോ കോ​ഫി​ക്കോ പോ​ലും നൂ​റു​ക​ണ​ക്കി​ന് രൂ​പ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് ചൂ​ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 'സാ​ധാ​ര​ണ​ക്കാ​ര​നും വി​മാ​ന​യാ​ത്ര' എ​ന്ന പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം വി​മാ​ന​യാ​ത്ര കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണെ​ന്നും, എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ ഭ​ക്ഷ​ണ വി​ല ഈ ​ല​ക്ഷ്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ 'ജൻ ആ​ഹാ​ർ' കേ​ന്ദ്ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഔ​ട്ട്‌​ലെ​റ്റു​ക​ൾ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഈ ​നി​ർ​ദ്ദേ​ശം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം ക​ഫേ​ക​ൾ​ക്ക് സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

 

National

വിമാനത്താവളങ്ങളിലെ ഇന്ധന സംഭരണ കണക്കെടുക്കാൻ നിർദേശം

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലാ​യി ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ധ​ന സ്റ്റോ​ക്ക് പ​രി​ശോ​ധി​ക്കു​ന്നു.

നി​ല​വി​ലു​ള്ള സ്റ്റോ​ക്ക്, ശ​രാ​ശ​രി ദൈ​നം​ദി​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗം, അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​യ്ക്കു​ള്ള ഇ​ന്ധ​ന ആ​വ​ശ്യ​ക​ത, ഇ​ന്ധ​നം നി​റ​ക്കു​ന്ന അ​ടു​ത്ത തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

74 ദി​വ​സം​വ​രെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യും വി​ധം എ​ണ്ണ സം​ഭ​ര​ണ ശേ​ഷി ഇ​ന്ത്യ​ക്ക് ഉ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 25 ദി​വ​സം​വ​രെ പി​ടി​ച്ചു നി​ൽ​ക്കാ​നേ ഇ​ന്ത്യ​ക്ക് സാ​ധി​ക്കു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ഗോ​ള വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും എ​ണ്ണ​വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ട​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യാ​ൽ അ​സം​സ്കൃ​ത എ​ണ്ണ, എ​ൽ​പി​ജി, എ​ൽ​എ​ൻ​ജി എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ തേ​ടു​ന്നു​ണ്ട്.

National

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാനമന്ത്രി രാംമോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.

റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എസ്. നിരഞ്ജൻ റെഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ‌

ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

International

യു​എ​ഇ പൗ​ര​ന്മാ​ർ​ക്ക് മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സൗ​ക​ര്യം

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്ക് മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​തോ​ടെ കൊ​ച്ചി, കോ​ഴി​ക്കോ​ട്, അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കൂ​ടി യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ എ​ത്താം

ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്കും പാ​കി​സ്താ​നി​ല്‍ വേ​രു​ള്ള​വ​ര്‍​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡ​ല്‍​ഹി, മും​ബൈ, കൊ​ല്‍​ക്ക​ത്ത, ചെ​ന്നൈ, ഹൈ​ദ​ര​ബാ​ദ്, ബെം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു വി​സ എ​ടു​ത്ത​ശേ​ഷം രാ​ജ്യ​ത്തെ​വി​ടെ​യും യാ​ത്ര ചെ​യ്യാം. 2000 രൂ​പ​യാ​ണ് ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ​യ്ക്കു​ള്ള ഫീ​സ്. പാ​സ്‌​പോ​ര്‍​ട്ടി​ന് ആ​റു​മാ​സം കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം. ബി​സി​ന​സ്, ടൂ​റി​സം, സ​മ്മേ​ള​ന​ങ്ങ​ള്‍, ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്കാ​യി വ​രു​ന്ന​വ​ര്‍​ക്കാ​ണ് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ എ​ത്ര ത​വ​ണ​വേ​ണ​മെ​ങ്കി​ലും വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ ല​ഭി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up