x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടണിൽ ബേ​​​ർ​​​നാം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പദ്ധതി ചവറ്റുകുട്ടയിലേക്ക്


Published: July 20, 2026 12:09 AM IST | Updated: July 20, 2026 12:09 AM IST

ആ​​​ൻ​​​ഡി ബേ​​​ർ​​​നാം

ല​​​ണ്ട​​​ൻ: രാ​​​ജി​​​പ്ര​​​ഖ്യാ​​​പി​​​ച്ച ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി ആ​​​ൻ​​​ഡി ബേ​​​ർ​​​നാം ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വാ​​​യി ബേ​​​ർ​​​നാം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ബ്രി​​​ട്ട​​​നി​​​ൽ ഡി​​​ജി​​​റ്റ​​​ൽ തി​​​രി​​​ച്ച​​​റി​​​യി​​​ൽ കാ​​​ർ​​​ഡ് പ​​​ദ്ധ​​​തി നടപ്പാക്കാനുള്ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്ക​​​ലാ​​​യി​​​രി​​​ക്കും ബേ​​​ർ​​​നാ​​​മി​​​ന്‍റെ ആ​​​ദ്യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ട​​​നി​​​ൽ ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഉ​​​പേ​​​ക്ഷി​​​ച്ച തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള നീ​​​ക്കം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് ഇ​​​തോ​​​ടെ വ്യ​​​ക്ത​​​മാ​​​യി. പാ​​​സ്പോ​​​ർ​​​ട്ടോ, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സോ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി തു​​​ട​​​രും.

ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വാ​​​ല​​​റ്റ് ആ​​​പ്പി​​​ൽ ഡി​​​ജി​​​റ്റ​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം മൂ​​​ലം പ​​​ദ്ധ​​​തി​​​ക്കു ജ​​​ന​​​സ്വീ​​​കാ​​​ര്യ​​​ത കു​​​റ​​​വാ​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ഭീ​​​മ​​​ൻ ചെ​​​ല​​​വും സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി. ഏ​​​താ​​​ണ്ട് 240 കോ​​​ടി ഡോ​​​ള​​​ർ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്.

Tags : Britain AndyBurnham sworn DigitalIdentityCard shelved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up