Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sworn

ബ്രിട്ടണിൽ ബേ​​​ർ​​​നാം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പദ്ധതി ചവറ്റുകുട്ടയിലേക്ക്

ല​​​ണ്ട​​​ൻ: രാ​​​ജി​​​പ്ര​​​ഖ്യാ​​​പി​​​ച്ച ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി ആ​​​ൻ​​​ഡി ബേ​​​ർ​​​നാം ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വാ​​​യി ബേ​​​ർ​​​നാം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ബ്രി​​​ട്ട​​​നി​​​ൽ ഡി​​​ജി​​​റ്റ​​​ൽ തി​​​രി​​​ച്ച​​​റി​​​യി​​​ൽ കാ​​​ർ​​​ഡ് പ​​​ദ്ധ​​​തി നടപ്പാക്കാനുള്ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്ക​​​ലാ​​​യി​​​രി​​​ക്കും ബേ​​​ർ​​​നാ​​​മി​​​ന്‍റെ ആ​​​ദ്യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ട​​​നി​​​ൽ ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഉ​​​പേ​​​ക്ഷി​​​ച്ച തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള നീ​​​ക്കം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് ഇ​​​തോ​​​ടെ വ്യ​​​ക്ത​​​മാ​​​യി. പാ​​​സ്പോ​​​ർ​​​ട്ടോ, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സോ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി തു​​​ട​​​രും.

ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വാ​​​ല​​​റ്റ് ആ​​​പ്പി​​​ൽ ഡി​​​ജി​​​റ്റ​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം മൂ​​​ലം പ​​​ദ്ധ​​​തി​​​ക്കു ജ​​​ന​​​സ്വീ​​​കാ​​​ര്യ​​​ത കു​​​റ​​​വാ​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ഭീ​​​മ​​​ൻ ചെ​​​ല​​​വും സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി. ഏ​​​താ​​​ണ്ട് 240 കോ​​​ടി ഡോ​​​ള​​​ർ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്.

International

വെ​ന​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഡെ​ൽ​സി റോ​ഡ്രി​ഗ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

കാരക്കാസ്: വെ​ന​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഡെ​ൽ​സി റോ​ഡ്രി​ഗ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. 2018 മു​ത​ൽ വെ​ന​സ്വേ​ല​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു 56കാ​രി​യാ​യ ഈ ​അ​ഭി​ഭാ​ഷ​ക.

വെ​ന​സ്വേ​ല​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ധി​കാ​ര​മേ​റ്റ ഡെ​ൽ​സി റോ​ഡ്രി​ഗ​സി​ന് രാ​ജ്യ​ത്തെ സൈ​ന്യ​ത്തി​ന്‍റ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്.

മ​ഡു​റോ​യു​ടെ വി​ശ്വ​സ്ത​യാ​യ റോ​ഡ്രി​ഗ​സ്, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ട​ത്തെ തീ​വ്ര​വാ​ദി​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ നി​ല​പാ​ട് മാ​റ്റി.

മു​ൻ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളാ​യ റോ​ഡ്രി​ഗ​സ്, ഹ്യൂ​ഗോ ഷാ​വേ​സി​ന്‍റെ കാ​ലം മു​ത​ൽ വെ​ന​സ്വേ​ല​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​ണ്. വി​ദേ​ശ​കാ​ര്യം, എ​ണ്ണ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ​ക്ക് സൈ​ന്യ​വു​മാ​യും റ​ഷ്യ​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. മ​ഡു​റോ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​തേ​സ​മ​യം, ത​ന്‍റെ മേ​ൽ ചു​മ​ത്ത​പ്പെ​ട്ട എ​ല്ലാ കു​റ്റ​ങ്ങ​ളും നി​ക്കോ​ളാ​സ് മ​ഡു​റോ നി​ഷേ​ധി​ച്ചു. താ​ൻ ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും മാ​ന്യ​നാ​യ ഒ​രു വ്യ​ക്തി​യാ​ണ് താ​നെ​ന്നു​മാ​ണ് മ​ഡു​റോ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

താ​ൻ ഇ​പ്പോ​ഴും വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണെ​ന്നും ത​ന്നെ അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും മാ​ൻ​ഹാ​ട്ട​ൻ കോ​ട​തി​യി​ലെ വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ മ​ഡു​റോ വാ​ദി​ച്ചു. കോ​ട​തി​യി​ൽ മ​ഡു​റോ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​സി​ലെ അ​ടു​ത്ത വാ​ദം മാ​ർ​ച്ച് 17ന് ​ന​ട​ക്കും.

International

മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന്‍റെ ആ​ദ്യ മു​സ്‌​ലിം മേ​യ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സൊ​ഹ്റാ​ൻ മം​ദാ​നി ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

പ​ഴ​യ സി​റ്റി ഹാ​ൾ സ​ബ്‌​വേ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര്യ റ​മ ദു​വാ​ജി ക​യ്യി​ലേ​ന്തി​യ ഖു​റാ​നി​ൽ തൊ​ട്ടാ​ണ് അ​ദ്ദേ​ഹം സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. ന്യൂ​യോ​ർ​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ യു​ഗം തു​ട​ങ്ങി​യ​താ​യി മം​ദാ​നി പ​റ​ഞ്ഞു.

പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ിക മീ​രാ നാ​യ​രു​ടെ​യും കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ മ​ഹ്‌​മൂ​ദ് മം​ദാ​നി​യു​ടെ​യും മ​ക​നാ​യ സൊ​ഹ്റാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും യു​ഗാ​ണ്ട​യി​ലാ​ണ്. സൊ​ഹ്റാ​ന് ഏ​ഴു വ​യ​സു​ള്ള​പ്പോ​ൾ കു​ടും​ബം യു​എ​സി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൊ​ഹ്റാ​ൻ മം​ദാ​നി അ​ട്ടി​മ​റി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു. പ​ല​സ്തീ​ൻ അ​നു​കൂ​ലി​യും ഇ​ട​തു​ ചി​ന്താ​ഗ​തി​ക്കാ​ര​നു​മാ​യ മം​ദാ​നി പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ക​ടു​ത്ത എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നാ​ണ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

Kerala

തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

പ​​​ത്ത​​​നം​​​തി​​​ട്ട: ഞാ​​​യ​​​റാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ 1200 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 23000ത്തില്‍പ​​​രം അം​​​ഗ​​​ങ്ങ​​​ളാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ക. പ​​​ഞ്ചാ​​​യ​​​ത്തി രാ​​​ജ്, ന​​​ഗ​​​ര​​​പാ​​​ലി​​​ക ഭ​​​ര​​​ണസം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന ഏ​​​ഴാ​​​മ​​​ത്തെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ളാ​​​ണ് അ​​​ന്നേ​​​ദി​​​വ​​​സം അ​​​ധി​​​കാ​​​ര​​​മേ​​​ല്‍ക്കു​​​ന്ന​​​ത്.

1995ലെ ​​​ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ലാ​​​ണ് ‘അ​​​ധി​​​കാ​​​രം താ​​​ഴേ​​​ത്ത​​​ട്ടി​​​ലേ​​​ക്ക്’ എ​​​ന്ന സ​​​ന്ദേ​​​ശ​​​മു​​​യ​​​ര്‍ത്തി സം​​​സ്ഥാ​​​ന​​​ത്ത് ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ക്കും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍ക്കു​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്തി രാ​​​ജ്, ന​​​ഗ​​​ര​​​പാ​​​ലി​​​ക നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ധി​​​കാ​​​ര കൈ​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ​​​ത്. പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ന് അ​​​ധി​​​കാ​​​ര കൈ​​​മാ​​​റ്റ​​​വും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങു​​​ക​​​ളും ന​​​ട​​​ന്ന​​​ത്.

മ​​​ട്ട​​​ന്നൂ​​​ര്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച് പു​​​തി​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണം​​​ മൂ​​​ലം മൂ​​​ന്ന് വാ​​​ര്‍ഡു​​​ക​​​ളി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​വ​​​ച്ച​​​തൊ​​​ഴി​​​ച്ചാ​​​ല്‍ ബാ​​​ക്കി എ​​​ല്ലാ​​​യി​​​ട​​​ങ്ങ​​​ളി​​​ലെ​​​യും മെം​​​ബ​​​ര്‍മാ​​​ര്‍ 21നു ​​​പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കാ​​​നു​​​ണ്ടാ​​​കും.

2020 ഡി​​​സം​​​ബ​​​ര്‍ 21നു ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റ നി​​​ല​​​വി​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്. തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി ചു​​​മ​​​ത​​​ല​​​യേ​​​ല്‍ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ച​​​ട്ടം. അ​​​താത്, ത​​​ദ്ദേ​​​ശസ്ഥാ​​​പ​​​ന ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലെ ഏ​​​റ്റ​​​വും മു​​​തി​​​ര്‍ന്ന അം​​​ഗ​​​മാ​​​ണ് ആ​​​ദ്യം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. വ​​​ര​​​ണാ​​​ധി​​​കാ​​​രി മു​​​തി​​​ര്‍ന്ന അം​​​ഗ​​​ത്തെ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​പ്പി​​​ക്കും. പി​​​ന്നീ​​​ട് മു​​​തി​​​ര്‍ന്ന അം​​​ഗം വാ​​​ര്‍ഡ് ക്ര​​​മ​​​ത്തി​​​ല്‍ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍ക്ക് പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കും. 1995ലെ ​​​ആ​​​ദ്യ ഭ​​​ര​​​ണ​​​സ​​​മി​​​തി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ ഒ​​​ന്നാം വാ​​​ര്‍ഡ് അം​​​ഗം ആ​​​ദ്യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു ച​​​ട്ടം. ഇ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ചി​​​ല ത​​​ര്‍ക്ക​​​ങ്ങ​​​ളും രാ​​​ഷ്ട്രീ​​​യ പി​​​ടി​​​വാ​​​ശി​​​ക​​​ളു​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ഴാ​​​ണ് മു​​​തി​​​ര്‍ന്ന അം​​​ഗ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​ത്.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന ഓ​​​രോ അം​​​ഗ​​​വും ത​​​ങ്ങ​​​ളു​​​ടെ രാ​​​ഷ്ട്രീ​​​യ ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്കി ര​​​ജി​​​സ്റ്റ​​​റി​​​ല്‍ ഒ​​​പ്പി​​​ട്ടു ന​​​ല്ക​​​ണം. മ​​​ത്സ​​​ര​​​സ​​​മ​​​യ​​​ത്ത് നാ​​​മ​​​നി​​​ര്‍ദേ​​​ശ പ​​​ത്രി​​​ക​​​യ്‌​​​ക്കൊ​​​പ്പം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി​​​യ​​​വ​​​രും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ശേ​​​ഷം രാ​​​ഷ്ട്രീ​​​യ ക​​​ക്ഷി, മു​​​ന്ന​​​ണി ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്കി ഒ​​​പ്പി​​​ട​​​ണം. സ്വ​​​ത​​​ന്ത്ര​​​രാ​​​യി ജ​​​യി​​​ച്ച​​​വ​​​ര്‍ക്കും ത​​​ങ്ങ​​​ള്‍ ഏ​​​തെ​​​ങ്കി​​​ലും രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​യു​​​ടെ​​​യോ മു​​​ന്ന​​​ണി​​​യു​​​ടെ​​​യോ ഭാ​​​ഗ​​​മാ​​​ണോ​​​യെ​​​ന്ന​​​തു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഒ​​​പ്പി​​​ട​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​മാ​​​ണ് തു​​​ട​​​ര്‍ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ക്ക് വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്.

സ്വ​​​ത​​​ന്ത്ര​​​ര്‍ അ​​​ട​​​ക്കം രാ​​​ഷ്ട്രീ​​​യ​​​ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്കിക്ക​​​ഴി​​​ഞ്ഞാ​​​ല്‍ അ​​​താ​​​ത് രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​യോ മു​​​ന്ന​​​ണി​​​യോ ന​​​ല്‍കു​​​ന്ന വി​​​പ്പ് പാ​​​ലി​​​ക്കാ​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ട്ട മെം​​​ബ​​​ര്‍ ബാ​​​ധ്യ​​​സ്ഥ​​​മാ​​​യി​​​രി​​​ക്കും. ഇ​​​തി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ക​​​യോ ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​യു​​​ടെ വി​​​പ്പ് ലം​​​ഘി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ മെം​​​ബ​​​ര്‍ അ​​​യോ​​​ഗ്യ​​​താ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും. 2020 - 25 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 63 മെം​​​ബ​​​ര്‍മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മെം​​​ബ​​​ര്‍മാ​​​രു​​​ടെ കൂ​​​റു​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ മു​​​ഖ​​​വി​​​ല​​​യ്‌​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തും ക​​​ക്ഷി​​​ബ​​​ന്ധ ര​​​ജി​​​സ്റ്റ​​​റാ​​​യി​​​രി​​​ക്കും. അ​​​ധ്യ​​​ക്ഷ, ഉ​​​പാ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ത്തും രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ള്‍ ത​​​ങ്ങ​​​ള്‍ക്കൊ​​​പ്പ​​​മു​​​ള്ള എ​​​ല്ലാ മെം​​​ബ​​​ര്‍മാ​​​ര്‍ക്കും രേ​​​ഖാ​​​മൂ​​​ലം വി​​​പ്പ് ന​​​ല്‍കും. പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്ത് ഒ​​​പ്പു​​​വ​​​ച്ച​​​ശേ​​​ഷ​​​മേ ഒ​​​രാ​​​ള്‍ക്ക് മെം​​​ബ​​​റാ​​​യി​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​ധ്യ​​​ക്ഷ, ഉ​​​പാ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ വോ​​​ട്ട​​​വ​​​കാ​​​ശം ല​​​ഭി​​​ക്കു​​​ന്ന​​​തും മെം​​​ബ​​​റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​കും.

21നു ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​നാ​​​കാ​​​ത്ത​​​വ​​​ര്‍ക്ക് അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പാ​​​യി പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍ 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​മ്പാ​​​കെ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​വ​​​രു​​​ടെ അം​​​ഗ​​​ത്വം ന​​​ഷ്ട​​​പ്പെ​​​ടും. കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ സ്ഥാ​​​നം സ്വ​​​മേ​​​ധ​​​യാ ഒ​​​ഴി​​​ഞ്ഞ​​​താ​​​യി ക​​​മ്മീ​​​ഷ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ക്കും.

National

നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കോ​ൺ​ഗ്ര​സ്; മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ഹൈ​ദ​രാ​ബാ​ദ്: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ജി​ഷ്ണു ദേ​വ് ശ​ർ​മ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു

രേ​വ​ന്ത് റെ​ഡ്ഡി മ​ന്ത്രി​സ​ഭ​യി​ലെ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഏ​ക മ​ന്ത്രി​യാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ. ജൂ​ബി​ലി​ഹി​ൽ​സ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.

ബി​ആ​ർ​എ​സ് എം​എ​ൽ​എ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജൂ​ബി​ലി ഹി​ൽ​സി​ൽ മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം മു​സ്‌​ലിം പ്രാ​തി​നി​ധ്യ​മു​ള്ള മ​ണ്ഡ​ല​മാ​ണ്. അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ബി​ജെ​പി അ​റി​യി​ച്ചു. അ​സ​ർ നി​ല​വി​ൽ നി​യ​മ​സ​ഭാം​ഗ​മ​ല്ല.

Latest News

Corehub Up