x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം

വെബ് ഡെസ്ക്
Published: July 19, 2026 10:13 PM IST | Updated: July 19, 2026 10:13 PM IST

അയോധ്യ രാമക്ഷേത്രം

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ എ​സ്ഐ​ടി സു​പ്രീം​കോ​ട​തി​യി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

മു​ദ്ര​വ​ച്ച ക​വ​റി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും അ​തി​നാ​ൽ കേ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റാ​ൻ കൂ​ടു​ത​ൽ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നും എ​സ്ഐ​ടി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

അ​തേ​സ​മ​യം ക്ഷേ​ത്ര ട്ര​സ്റ്റി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ഴും ട്ര​സ്റ്റി​ന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന വി​എ​ച്ച്പി നേ​താ​വു​മാ​യ ച​മ്പ​ത് റാ​യി​ക്കെ​തി​രെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines Ayodhya

Recent News

Corehub Up