പന്തുമായി മുന്നേറുന്ന സ്പെയിൻ താരം റോഡ്രിയെ തടയാൻ ശ്രമിക്കുന്ന അർജന്റീനയുടെ ജൂലിയൻ അൽവാരസ്
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിതം. ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. സ്പെയിനായിരുന്നു ആദ്യ പകുതിയിൽ കൂടുതൽ ഗോൾ പൊസഷൻ ഉണ്ടായിരുന്നത്. 64 ശതമാനമായിരുന്നു സ്പെയിനിന്റെ ഗോൾ പൊസഷൻ.
അർജന്റീനയ്ക്ക് 36 ശതമാനമെ ഉണ്ടായിരുന്നുള്ളു. സ്പെയിൻ മൂന്ന് ഷോട്ടുകൾ തൊടുത്തപ്പോൾ അതിൽ ഒരെണ്ണം ഓൺ ടാർജറ്റായിരുന്നു.
അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. ലയണൽ മെസിയെ തന്ത്രപൂർവം കൈകാര്യം ചെയ്യുന്ന സ്പെയിനിനെ ആണ് കണ്ടത്. അർജന്റീനയുടെ ലിസാൺഡ്രോ മാർട്ടിനസിന് മഞ്ഞ കാർഡ് ലഭിച്ചെങ്കിലും പരിക്കിനെ തുടർന്ന് താരത്തെ പിൻവലിച്ചു. നിക്കോളാസ് ഒട്ടമെൻഡിയാണ് ലിസാൺഡ്രോയ്ക്ക് പകരം കളത്തിലെത്തിയത്.
Tags : fifaworldcupfinal argentina spain first half goalless