Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്‍; അതാണ് ഇംഗ്ലണ്ട് x അര്‍ജന്റീന സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില്‍ ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്ന ഹൈവോള്‍ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില്‍ തര്‍ക്കമില്ല. ഫിഫ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്‍ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള്‍ കീപ്പര്‍:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജോര്‍ദാന്‍ പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള്‍ കീപ്പര്‍. സഹകളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്‍സ്:
ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുഹി, ഡാന്‍ ബേണ്‍, എസ്രി കോന്‍സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര്‍ പവറുകള്‍. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന്‍ കഴിവുള്ളവര്‍. ഗുഹി, ജോണ്‍സ് എന്നിവരായിരിക്കും സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സെന്റര്‍ ഡിഫെന്‍ഡേഴ്സ്. ബാലന്‍സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്‍ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര്‍ റോളില്‍ മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്‍വെയ്ക്ക് എതിരായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന്‍ മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്‍വേഡ്:
ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന്‍ ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്‍. 120 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 85 ഗോള്‍ ഇംഗ്ലീഷ് ജഴ്സിയില്‍ നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്‍പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്‍ജന്റൈന്‍ ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള്‍ കീപ്പര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില്‍ ഈ ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന്‍ അര്‍ജന്റീന
മൂന്നു തവണ ലോകകപ്പുയര്‍ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍ കീപ്പര്‍:
ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പറായ എമിലിയാനൊ മാര്‍ട്ടിനെസാണ് അര്‍ജന്റൈന്‍ വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരം. അവിശ്വസനീമായ സേവുകള്‍ നടത്താന്‍ മിടുക്കന്. ഡിഫെന്‍ഡേഴ്സിനെ പൂര്‍ണമായി വിശ്വസിക്കുന്ന ഗോള്‍ കീപ്പര്‍. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്‍സ്: ക്രിസ്റ്റ്യന്‍ റൊമേരൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് എന്നിവരാണ് സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ്. ഇവരുടെ സെന്‍ട്രല്‍ ഡിഫെന്‍സ് പാര്‍ട്ണല്‍ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല്‍ മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള്‍ സ്ട്രോംഗ്. മടിയില്ലാതെ ഫൗള്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്‍ജന്റൈന്‍ ഡിഫെന്‍സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്‍ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍, ലിയാന്‍ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്‍ജന്റൈന്‍ മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന്‍ കെല്‍പ്പുള്ളവര്‍. ബാലന്‍സ് ചെയ്തു കളിക്കുന്നതില്‍ മികവ് വ്യക്തമാക്കിയവര്‍.
ഫോര്‍വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിയാണ് അര്‍ജന്റൈന്‍ ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന്‍ ആല്‍വരെസ്, ലൗതാരൊ മാര്‍ട്ടിനെസ്, തിയാഗൊ അല്‍മാഡ തുടങ്ങിയവരും ചേരുമ്പോള്‍ ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്‍ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന്‍ സാധിക്കുന്നവരാണ് ആല്‍വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില്‍ ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ലക്ഷ്യം.
Movies
ലോകകപ്പ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനൽ കാണാൻ മോഹൻലാൽ എത്തിയതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്.
അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ആവേശകരമായ മത്സരം കാണാനാണ് മോഹൻലാൽ അമേരിക്കയിലെത്തിയത്.
നടനും സംവിധായകനുമായ ആര്യൻ ഗിരിജ വല്ലഭനാണ് മോഹൻലാൽ സ്റ്റേഡിയത്തിൽ ഇരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ജേക്കബ് ബാബു പകർത്തിയ വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഒരു ഐക്കോണിക് കാഴ്ച. സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ ലാലേട്ടൻ. ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ (മെസി) കാണാൻ എത്തിയ നിമിഷം, എന്നാണ് ആര്യൻ കുറിച്ചത്.
ഒരു ഗോട്ട് മറ്റൊരു ഗോട്ടിനെ കാണാൻ എത്തുന്നു എന്നാണ് ആരാധകർ ഈ നിമിഷത്തെ വിശേഷിപ്പിക്കുന്നത്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില്‍ ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്‍, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില്‍ അല്ല, ഫുട്ബോളില്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്‍ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള്‍ വൈരം. ഫിഫ ലോകകപ്പില്‍ വല്ലപ്പോഴും മാത്രമെത്തുന്ന കോള്‍ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില്‍ വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്‍. അതായത് 14
വര്‍ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്‍ലന്‍ഡിനെ അര്‍ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്‍ഷന്‍ ഹൈപ്പര്‍ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്‍. യൂറോപ്പില്‍ കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്‍ജന്റീനയും തമ്മില്‍ എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്‍ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്‍ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്‍ജന്റീനയില്‍നിന്ന് വെറും 450 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്‍ഡ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല്‍ അര്‍ജന്റീനക്കാര്‍ അവകാശപ്പെടുന്നിടം. എന്നാല്‍, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര്‍ അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്‍ജന്റൈന്‍ സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ കപ്പല്‍ വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്‍ജന്റൈന്‍ സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്‍ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്‍ക്കാര്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്‍ജന്റീന കളത്തില്‍. ആ മത്സരം രണ്ടു കാര്യങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്‍. മത്സരം അര്‍ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല്‍ അല്ലാത്തൊരു പൊളിറ്റിക്കല്‍ പ്രസ്താവന നടത്തി. “ഞങ്ങള്‍ രാജ്യത്തിന്റെ പതാകയെയാണ് ഉയര്‍ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്‍റ്റി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്‍. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില്‍ അര്‍ജന്റീന ഒപ്പം. എന്നാല്‍, 47-ാം മിനിറ്റില്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അര്‍ജന്റൈന്‍ ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില്‍ സിമയോണിയെ പിന്‍കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്‍വിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീന സെമിയിൽ കടന്നത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ജൂലിയൻ അൽവാരസ് ലൗതാരോ മാർട്ടിനസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ലോകകപ്പ് ചരിത്രത്തിൽ അർജന്റീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജന്റീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു.
Sports
ഫിഫ ലോകകപ്പ്: ഫിഫ ലോകകപ്പിലെ അർജന്റീന-സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ എക്സ്ട്രാടൈമിൽ. നിശ്ചിത സമയത്തും ഇഞ്ചുറി സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മംത്സരം എക്സ്ട്രാടൈമിലൈയ്ക്ക് നീണ്ടത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ആണ് ഗോൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ മടക്കിയത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ലെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന മുന്നിലുള്ളത്.
മത്സരത്തിന്റെ തുടക്കം മുതൽ സ്വിറ്റ്സർലൻഡാണ് ആക്രമിച്ച് കളിച്ചത്. എന്നാൽ ഗോളിലെക്കെത്താൻ അവർക്കായില്ല. കൗണ്ടർ അറ്റാക്കുകൾക്കാണ് അർജന്റീന ശ്രമിച്ചത്.
പത്താം മിനിറ്റിൽ ലഭിച്ച കോർണർ ഗോളാക്കി ലോകചാന്പ്യൻമാർ മുന്നിലെത്തുകയായിരുന്നു. മെസി എടുത്ത കോർണർ കിക്ക് സുന്ദരമായ ഹെഡറിലൂടെ മാക്ക് അലിസ്റ്റർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീട് ഗോൾ മടക്കാൻ സ്വിറ്റ്സർലൻഡ് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ പകുതി 1-0ത്തിന് അവസാനിക്കുകയായിരുന്നു.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Kerala
കൊല്ലം: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ അർജന്റീനയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടികെഎം. കോളേജ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അർജന്റീ-ഈജിപ്ത് മത്സരത്തിലെ അർജന്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണമായും കത്തി നശിച്ചത്.
ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിന്റെ ഉൾഭാഗത്തുനിന്നു പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്കു തീ ആളിപ്പടരുകയായിരുന്നു. തക്കസമയത്തു വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
Sports
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.
നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.
Sports
അറ്റ്ലാന്റ: ഫുട്ബോൾ എന്ന കളിയുടെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ക്രൂരവുമായ മുഖമാണ് അർജന്റീന - ഈജിപ്ത് പോരാട്ടത്തിൽ കണ്ടത്. രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന്, വിജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അവസാന നിമിഷങ്ങളിൽ കളി കൈവിട്ടുപോകേണ്ടി വന്ന ഈജിപ്ഷ്യൻ താരങ്ങളുടെ അവസ്ഥയെ നിർഭാഗ്യമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാകും.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തി, ലോകചാമ്പ്യന്മാരെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഈജിപ്ത് രണ്ടു ഗോളുകളുടെ ലീഡ് നേടിയത്. ചരിത്രവിജയം സ്വന്തമാക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, മെസിപ്പട നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് ഈജിപ്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഡഗ് ഔട്ടിലും ഗാലറിയിലും പെട്ടെന്നാണ് നിശബ്ദത പടർന്നത്. ഫുട്ബോളിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്ന കഠിനമായ യാഥാർഥ്യമാണ് ഈജിപ്തിന് നേരിടേണ്ടി വന്നത്.
80 മിനിറ്റിലധികം കാത്തുസൂക്ഷിച്ച അച്ചടക്കവും ശ്രദ്ധയും അവസാന നിമിഷങ്ങളിൽ അല്പമൊന്ന് പാളിയപ്പോൾ, പരിചയസമ്പന്നനായ മെസി അത് മുതലെടുത്തു. അവസാന മിനിറ്റുകളിൽ ഈജിപ്ഷ്യൻ ഗോൾപോസ്റ്റിലേക്ക് അവർ അടിച്ചുകയറ്റിയ മൂന്നു ഗോളുകൾ ആ രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ തച്ചുടച്ചു.
ഈ തോൽവി ഈജിപ്ഷ്യൻ ഫുട്ബോളിന് ഏൽപ്പിച്ച മുറിവ് വലുതാണ്. എങ്കിലും, രണ്ട് ഗോളിന് അർജന്റീനയെപ്പോലൊരു വമ്പൻ ടീമിനെതിരേ മുന്നിലെത്താൻ കഴിഞ്ഞ സിംഹഭാഗം പ്രകടനത്തെ അവർക്ക് അഭിമാനത്തോടെ ഓർക്കാം.
കളി അവസാനിച്ചപ്പോൾ ചില കളിക്കാരുടെ കണ്ണുകളിൽ കണ്ട നനവ്, അവർ ഈ വിജയത്തെ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പക്ഷെ, ആ കണ്ണീരിൽ നിരാശയല്ല, വരും നാളുകളിലേക്കുള്ള പ്രതീക്ഷയുടെ വെളിച്ചമാണ് ഉള്ളത്.
കളി ജയിച്ചത് അർജന്റീനയാണെങ്കിലും, കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ ഗാലറിയിലെ മുഴുവൻ കാണികളുടെയും കൈയടി നേടാൻ ഈജിപ്തിന് കഴിഞ്ഞു. എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ പ്രകടനമായിരുന്നു അത്.
ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോട്, വിശ്വവിഖ്യാത താരങ്ങളോട് പൊരുതുമ്പോൾ ഭയന്നുപോകാത്ത ഒരു നെഞ്ചുറപ്പ് ഈജിപ്ഷ്യൻ നിരയിൽ നമ്മൾ കണ്ടു. ഓരോ സെക്കൻഡിലും ചോരയും നീരും നൽകി, മൈതാനത്ത് അവർ ഒഴുക്കിയ വിയർപ്പ് കേവലം ഒരു മത്സരത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടിയായിരുന്നു.
തലതാഴ്ത്തേണ്ടതില്ല ഈജിപ്തിന്. നിങ്ങൾ തോറ്റത് ലോകചാമ്പ്യന്മാരോടാണ്, അതും അവസാന നിമിഷം വരെ സിംഹങ്ങളെപ്പോലെ പൊരുതി നോക്കിയിട്ട് തന്നെയാണ്. ഈ പോരാട്ടവീര്യം ഫുട്ബോൾ ലോകം എന്നും ഓർക്കും. വരും പോരാട്ടങ്ങളിൽ ഇതിലും ശക്തമായി നിങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പാണ്.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയെ ഞെട്ടിച്ച് ഈജിപ്ത് മുന്നിൽ. മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന് ഈജിപ്ത് നിലവിലെ ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കി മുന്നേറുകയാണ്. 15-ാം മിനിറ്റിൽ ഡിഫൻഡർ യാസർ ഇബ്രാഹിമാണ് ഈജിപ്തിനായി ലക്ഷ്യം കണ്ടത്.
കോർണറിന് പിന്നാലെ മർവാൻ അതിയ ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ് മനോഹരമായൊരു ഹെഡറിലൂടെ ഇബ്രാഹിം അർജന്റീനൻ വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച അർജന്റീനയ്ക്ക് 21-ാം മിനിറ്റിൽ പെനാൽറ്റി രൂപത്തിൽ സുവർണാവസരം ലഭിച്ചു.
എന്നാൽ മെസിക്ക് പന്ത് വലയിൽ എത്തിക്കാൻ കഴിഞ്ഞില്ല. നിക്കോളാസ് ടാഗ്ലിഫിക്കോയെ ഈജിപ്തിന്റെ ഹസൻ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ മെസിയുടെ കിക്ക് അവിശ്വസനീയമായ ഡൈവിംഗിലൂടെ ഈജിപ്ത് ഗോളി മുസ്തഫ ഷൊബെയ്ർ തട്ടിയകറ്റി. ഈ ലോകകപ്പിൽ മെസി പാഴാക്കുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്.
28-ാം മിനിറ്റിൽ റോഡ്രിഗോ ഡിപോൾ നൽകിയ പാസിൽ നിന്നും അലക്സിസ് മാക് അലിസ്റ്റർ ഉതിർത്ത ഷോട്ട് ഷൊബെയ്ർ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ 31-ാം മിനിറ്റിൽ ലയണൽ മെസി എടുത്ത ഫ്രീകിക്ക് നിർഭാഗ്യം കൊണ്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
39-ാം മിനിറ്റിൽ ഗോൾ എന്നുറച്ച ഷോട്ടും ഷോബെയ്ർ തടുത്തു. ജൂലിയൻ അൽവാരെസ് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച പന്ത് ഗോൾ കീപ്പർ കൃത്യമായി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഇത്തരത്തിൽ നിരവധി അവസരങ്ങളാണ് അർജൻ്റീനയ്ക്ക് നഷ്ടമായത്.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ൽ പ്രീക്വാർട്ടറിൽ കടന്ന് അർജന്റീന. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.
ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ കേപ് വെർദെ താരം ഡൈനിയുടെ ഓൺ ഗോളിൽ അർജന്റീന മത്സരം സ്വന്തമാക്കുകയിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്ത് ആണ് അർജന്റീനയുടെ എതിരാളികൾ.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ എക്സ്ട്രാ ടൈം പുരോഗമിക്കുന്നു. എക്സ്ട്രാ ടൈമിലെ ആദ്യ പകുതി അവസാനിക്കുന്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയിട്ടുണ്ട്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13 മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു.രണ്ടാം പകുതിയിൽ ആർക്കും ഗോൾ നേടാനായില്ലെങ്കിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീളും.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയ്ക്കെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ മുന്നിലുള്ളത്.
സൂപ്പർ താരം ലയണൽ മെസിയാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് മെസി ഗോൾ സ്കോർ ചെയ്തത്.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
Sports
ഡാലസ് (യുഎസ്എ): ഫിഫ ലോകകപ്പിൽ മറ്റൊരു തകർപ്പൻ റിക്കാർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി മെസ്സി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരത്തിൽ അർജന്റീനയുടെ വിജയം ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു.
പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയ്ക്കായി ആദ്യ പകുതിയിൽ ജിയോവാനി ലോ സെൽസോ (19-ാം മിനിറ്റ്), ലൗട്ടാരോ മാർട്ടീനസ് (31-ാം മിനിറ്റ് - പെനാൽറ്റി) എന്നിവർ ഗോളുകൾ നേടിയിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ മൂസ അൽ-തമാരിയിലൂടെ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്നാണ് കളി തിരിക്കാൻ മുപ്പത്തിയൊൻപതുകാരനായ ലയണൽ മെസ്സി മൈതാനത്തേക്ക് എത്തിയത്. മത്സരത്തിന്റെ 80-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായൊരു ഗോളാക്കി മാറ്റി മെസ്സി അർജന്റീനയ്ക്ക് 3-1 ന്റെ ലീഡ് സമ്മാനിച്ചു.
ഈ ടൂർണമെന്റിലെ മെസ്സിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സി ഒന്നാമതെത്തി. ഈ ഗോളോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന അതുല്യമായ റെക്കോർഡും ലയണൽ മെസ്സി സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റോടെയാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
Sports
ടെക്സസ്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ കൊമ്പന് സ്രാവുകളായി കേപ് വെര്‍ദെ. നീല സ്രാവുകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കേപ് വെര്‍ദെ, ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചു. ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിക്കുന്ന ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റിക്കാര്‍ഡാണ് കേപ് വെര്‍ദെക്കാര്‍ കുറിച്ചത്. 5,25,000 ജനങ്ങള്‍ മാത്രമേ ഇവിടുള്ളൂ.
ഗ്രൂപ്പ് എച്ചില് തങ്ങളുടെ അവസാന മത്സരത്തില്‍ സൗദി അറേബ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് അരങ്ങേറ്റ എഡിഷനില്ത്തന്നെ കേപ് വെര്‍ദെ റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന് 1-0ന് ഉറുഗ്വെയെ കീഴടക്കിയതും കേപ് വെര്‍ദെയുടെ നോക്കൗട്ട് മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നു.
ഗ്രൂപ്പ് എച്ചില് സ്പെയിനിനെയും (0-0) ഉറുഗ്വെയെയും (2-2) സമനിലയില്‍ തളച്ചതിന്റെ വമ്പുമായാണ് സൗദിക്ക് എതിരായ അവസാന മത്സരത്തില്‍ കേപ് വെര്‍ദെ ഇറങ്ങിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും സമനിലയോടെ നീല സ്രാവുകള്‍ നോക്കൗട്ടിലേക്ക് ഊളിയിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയുടെ എതിരാളികള്‍.
ഉറുഗ്വെ x സ്പെയിന് കളി കണ്ടു
മൂന്നു സമനിലയിലൂടെ ലഭിച്ച മൂന്നു പോയിന്റുമായാണ് കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ല്‍ പ്രവേശിച്ചത്. സ്പെയിനിനോട് 1-0നു പരാജയപ്പെട്ടതോടെ ഉറുഗ്വെ പുറത്തായി. രണ്ടു സമനിലയിലൂടെ രണ്ട് പോയിന്റ് മാത്രമേ, രണ്ടു തവണ ലോകകപ്പ് ജേതാക്കളായ ഉറുഗ്വെയ്ക്കു നേടാന്‍ സാധിച്ചുള്ളൂ.
സൗദി അറേബ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കേപ് വെര്‍ദെ കളിക്കാര്‍, മത്സരശേഷം മൈതാനത്തു വട്ടംകൂടിയിരുന്ന് മൊബൈലില്‍ സ്പെയിന് x ഉറുഗ്വെ മത്സരം കണ്ടതും ശ്രദ്ധേയമായി. ഉറുഗ്വെ സമനിലയോ ജയമോ നേടിയിരുന്നെങ്കില്‍ കേപ് വെര്‍ദെ ടീമിനു നാട്ടിലേക്കു മടങ്ങേണ്ടിവരുമായിരുന്നു. ഉറുഗ്വെ പരാജയപ്പെട്ടതോടെ കേപ് വെര്‍ദെക്കാര്‍ മൈതാനത്ത് ആനന്ദനൃത്തമാടി.
മൂന്നു സമനില
1998 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഒരു ടീം മൂന്നു സമനിലയോടെ നോക്കൗട്ടിലേക്കു പ്രവേശിക്കുന്നത്. അന്ന് മൂന്നു സമനിലയോടെ നോക്കൗട്ടില്‍ പ്രവേശിച്ച ടീം ചിലിയായിരുന്നു. ഗ്രൂപ്പ് എച്ചില് ഏഴ് പോയിന്റ് നേടിയ സ്പെയിനിനു പിന്നില്‍ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് കേപ് വെര്‍ദെ നോക്കൗട്ട് ഉറപ്പിച്ചത്.
ആഫ്രിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് കേപ് വെര്‍ദെ 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. കാമറൂണിനെ പിന്തള്ളിയായിരുന്നു കേപ് വെര്‍ദെയുടെ ഒന്നാം സ്ഥാനത്തെ ഫിനിഷിംഗ്.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്റീന മത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. എട്ടാം മിനിറ്റിൽ പന്തുമായി മുന്നേറിയ അർജന്റൈൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. വാർ പരിശോധനയ്ക്കോടുവിലാണ് പെനാൽറ്റി ലഭിച്ചത്.
എന്നാൽ കിക്കെടുത്ത അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ലക്ഷ്യം തെറ്റി. തുടർന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്പോൾ കൗണ്ടർ അറ്റാക്കുകളുമായി ലോകചാന്പ്യൻമാരും മുന്നേറി. ഒടുവിൽ 38-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
പിന്നീട് ലീഡ് ഉയർത്താൻ ശ്രമിക്കുന്ന അർജന്റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പലതവണ അവർ ഗോളിനടുത്തെത്തി.
ഒന്ന് രണ്ട് തവണ എമി മാർട്ടിനസിന്റെ കിടിലൻ സേവുകളും കണ്ടു. തുടർന്ന് മത്സരത്തിന്റെ വേഗം കുറഞ്ഞു. ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരകാർ കളത്തിലെത്തിയിട്ടും ഗോൾ പിറന്നില്ല.
ഒടുവിൽ ഗോൾ വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അത് മറ്റാരും അല്ല നേടിയത്. മറ്റൊരു സുന്ദര ഗോളിലൂടെ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കിയത് സാക്ഷാൽ ലയണൽ മെസി തന്നെ. പിന്നീട് ഒരു ഫ്രീ കീക്ക് കൂടി മെസിക്ക് ലഭിച്ചപ്പോൾ ആദ്യ മത്സരത്തിലെ പോലെ ഹാട്രിക്ക് പ്രതീക്ഷിച്ചു ആരാധകർ. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ മത്സരം 2-0 ത്തിന് അനസാനിച്ചു.
ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ആൽബിസെലസ്റ്റകൾ തുടർച്ചായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ഫിഫ ലോകകപ്പുകളിലെ ടോപ്സ്കോറർ എന്ന റിക്കാർഡും മെസി സ്വന്തമാക്കി.
മത്സരത്തിലെ ആദ്യ ഗോളോടെ 17 ആക്കിയ മെസി , ഒരെണ്ണം കൂടി ചേർത്ത് ഗോളുകളുടെ എണ്ണം 18 ആക്കി ഉയർത്തി. 16 ഗോളുകൾ എന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡാണ് മെസി തകർത്തത്. മെസി ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.
Sports
ഹൂസ്റ്റണ്‍: ഫിഫ 2026 ലോകകപ്പ് കാൽപന്താവേശം അഞ്ച് ദിനം പിന്നിടുന്പോൾ ആവേശം വാനോളം. ആറാം ലോകകപ്പ് മത്സരത്തിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള സമനില പോരാട്ടത്തോടെ ആദ്യ റൗണ്ടിനു സമാപനം. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ രണ്ടാം റൗണ്ട് പോരാട്ട രാവുകൾക്ക് ഇന്ന് തുടക്കം.
അഞ്ച് ദിനം 21 മത്സരങ്ങൾ പിന്നിടുന്പോൾ ലയണൽ മെസി ഹാട്രിക്, എംബാപ്പെ ഡബിൾ ടച്ച്, എർലിംഗ് ഹാലണ്ടിന്റെ ഇരട്ട പ്രഹരത്തിൽ നോർവെ ജയം... ശക്തരുടെ കരുത്തും കുഞ്ഞൻമാരുടെ വീഴ്ചയും വന്പൻമാരുടെ വന്പും ഈ ദിനങ്ങളിലെ കാഴ്ച.
ബ്രസീൽ- മൊറോക്കോ കോട്ട
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പന്താവേശത്തിന് തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ട ആദ്യ ശക്തരുടെ മത്സരം ബ്രസീൽ പടയെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ ആരവമായിരുന്നു. ഗ്രൂപ്പ് സിയിൽ 14ന് ഏറ്റുമുട്ടിയപ്പോൾ (1-1) തുല്യത പാലിക്കപ്പെട്ടു. ആദ്യം കുലുങ്ങിയത് ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മയിൽ സൈബരിയുടെ പ്രകന്പനം. 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു.
ജർമൻ ഗർജനം
ജർമൻ കരുത്തിന് മുന്നിൽ അരങ്ങേറ്റക്കാരും ലോകകപ്പിലെ കുഞ്ഞൻ രാജ്യക്കാരുമായ കുറസോവയുടെ പതനം കനത്തതായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയ ജർമൻ പട ആധിപത്യം 7-1ന് ആഘോഷിച്ച് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ഫെലിസ് നമെച്ചയിലൂടെ ജർമനി ലക്ഷ്യം കണ്ടു.
21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻഷ്യയിലൂടെ കുറസോവയുടെ തിരിച്ചടിയിൽ ജർമൻ ആരാധകർ സ്തപ്തരായി. എന്നാൽ ജർമൻ പടയുടെ ഗർജനം അവിടെ ആരംഭിച്ചു. 4-1ന് ആദ്യ പകുതി ജർമനി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 10 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളുകൾ. ഇരട്ട ഗോൾ സ്വന്തമാക്കി കായ് ഹവേർട്സ് ജർമൻ ഗോൾ വേട്ട അവസാനിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രണ്ടാം ദിനം ഈ രണ്ട് മത്സരങ്ങൾ വ്യത്യസ്ഥ ആവേശം വിതറി.
സ്പെയിനെ കുരുക്കി
റാങ്കിംഗിൽ മുൻനിരക്കാരായ സ്പെയിൻ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത കുരുക്കിൽപ്പെട്ടു. ദുർബലരായ കേപ് വെർദോയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയെന്നത് സ്പെയിന് അപായ സൂചനയാണ്. മൂന്നാം ദിനമായിരുന്നു ഈ മത്സരം.
ബെൽജിയം
നാലാം ദിനം ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ കിളിപറന്നു. ഈജിപ്ത് 1-1ന് മത്സര ഫലം അവസാനിപ്പിച്ചു. 20-ാം മിനിറ്റിൽ ഈജിപ്ത് ലക്ഷ്യം ഭേദിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെയാണ് ബെൽജിയത്തിന് സമ്മർദം അവസാനിപ്പിക്കാനായത്.
ഗ്രൂപ്പ് ജിയിൽ തന്നെ യുദ്ധ കോലാഹലത്തിൽനിന്നെത്തിയ ഇറാൻ- ന്യൂസിലൻഡ് പോര് മുറുകി. ഇരു ടീമും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ 2-2 സമനില.
അഞ്ചാം ദിന ആവേശ രാവ്
കാൽപ്പന്താവേശം കൊടുമുടിയിലെത്തിയത് അഞ്ചാം ദിനമാണ്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ തകർത്ത് തരിപ്പണമാക്കിയത് നീണ്ട കണക്ക് തീർത്ത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വപ്ന സാക്ഷാത്കാരം നേടിയത് ചരിത്രം കുറിച്ച്. ഇതിഹാസ താരം ലയണൽ മെസിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്.
ലോകകപ്പ് ഗോൾ വേട്ടയിൽ (16) ഒന്നാമനെന്ന ചരിത്രവും പിറന്നു. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം. ലോകകപ്പിൽ ഗോൾ വല കുലുക്കിയ പ്രായം കൂടിയ താരമെന്ന റിക്കാർഡിനും മെസി തന്നെ ഉടമ. 2014ന് ശേഷം ടീം ജയത്തോടെ ടൂർണമെന്റ് തുടങ്ങുന്നത് ആദ്യം. അൽജീരിയയെ തകർത്ത തുടക്കം 3-0ന്റെ വന്പൻ ജയവുമായി.
ഫ്രാൻസ് ആകട്ടെ സെനഗലിനെ തകർത്തത് പതിറ്റാണ്ട് മുന്‍പ് സെമിയിൽ വിറപ്പിച്ചതിനുള്ള മറുപടി കണക്കുമായി. ജയം 3-1ന്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകൾ മനോഹാരിതയായി. ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ (58) നേടിയ താരമെന്ന റിക്കാർഡും എംബാപ്പെ പേരിൽ കുറിച്ചു.
ഹാലണ്ട് നോർവെ
എർലിംഗ് ഹാലണ്ടിന്റെ ഫിഫ ലോകകപ്പ് ഇരട്ട പ്രഹര അരങ്ങേറ്റത്തിൽ ഇറാക്കിനെ മുക്കി നോർവെ നേടിയത് വന്പൻ ജയം. 1998 ലോകകപ്പിനുശേഷം ആദ്യമായി വേദിയിലെത്തിയ നോർവെ സ്വന്തമാക്കിയത് 4-1ന്റെ ജയം.
ഗം ഇല്ല പോർച്ചുഗൽ
അഞ്ചാം ദിനം അവസാന മത്സരം. ഗ്രൂപ്പ് കെയിൽ ആറാം ലോകകപ്പിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആരവം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല തകർത്തു. 45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോർച്ചുഗൽ ശ്രമങ്ങൾക്ക് കോംഗോ മതിൽകെട്ടിയതോടെ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു.
ഇനിയും ആവേശ നിമിഷങ്ങൾ അലതല്ലും. കിരീട പോരിന് 81 മത്സര അസുലഭ സുന്ദര നിമിഷങ്ങൾ. വന്പൻ പോരിനും പിരിമുറുക്കങ്ങളുടെ നിമിഷത്തിനും അയവില്ല. ഉയരട്ടെ ആരവം... ഉണരട്ടെ കാൽപ്പന്താവേശം...
Sports
കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ തുടക്കം. കളി തുടങ്ങി 16-ാം മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസിയിലൂടെ അർജന്റീന മുന്നിലെത്തി. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെയാണ് മെസ്സി അൾജീരിയൻ വല കുലുക്കിയത്.
പരിക്കിന്റെ ആശങ്കകൾ മറികടന്ന് ആദ്യ ഇലവനിൽ തന്നെ മെസി കളത്തിലിറങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ അൾജീരിയയുടെ ഫാരെസ് ചൈബി ഒരു ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു. ഗ്രൂപ്പ് ജെ-യിലെ ഈ ആവേശപ്പോരാട്ടത്തിൽ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 2022-ൽ സൗദി അറേബ്യയോട് ആദ്യ മത്സരം തോറ്റ ചരിത്രം ആവർത്തിക്കാതിരിക്കാൻ ശക്തമായ ലൈനപ്പുമായിട്ടാണ് അർജന്റീന ഇത്തവണ ഇറങ്ങിയിരിക്കുന്നത്.
Sports
മിസോറി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കളത്തിലേക്ക്. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന, ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30നു കളത്തില്‍ ഇറങ്ങും. ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയയാണ് മെസി സംഘത്തിന്റെ എതിരാളികള്‍.
കിരീടം നിലനിര്‍ത്താനുള്ള കരുത്ത് അര്‍ജന്റീനയ്ക്ക് ഉണ്ടോ എന്നാണ് സുപ്രധാന ചോദ്യം. പരിക്കേറ്റു വിശ്രമത്തിലായിരുന്ന ലയണല്‍ മെസി, ടീമിന്റെ പരിശീലന മത്സരത്തില്‍ കളത്തിലെത്തിയിരുന്നു. ഐസ് ലന്‍ഡിന് എതിരായ പരിശീലന മത്സരത്തില്‍ അര്‍ജന്റീന 3-0നു ജയിച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ മെസി ഒരു ഗോള്‍ നേടി.
നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സ്, സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ടീമുകളും രാത്രി കളത്തിലെത്തും. അര്‍ധരാത്രി 12.30ന് ഫ്രാന്‍സ് സെനഗലിനെയും നാളെ പുലര്‍ച്ചെ 3.30ന് നോര്‍വെ ഇറാക്കിനെയും നേരിടും.
Sports
അലബാമ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. അലബാമയിൽ നടന്ന മത്സരത്തിൽ ഐസ്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം ലയണൽ മെസിയും തിയാഗോ അൽമാഡയും വലന്റീൻ ബാർകോയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാർകോ എട്ടാം മിനിറ്റിലും മെസി 72-ാം മിനിറ്റിലും അൽമാഡ 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. ഈ മാസം 16ന് അൽജീരിയയ്ക്കെതിരെയാണ് ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം.
Sports
ടെക്സസിലെ കൈല്‍ ഫീല്‍ഡ് കോളജ് സ്റ്റേഡിയം. അമേരിക്കന്‍ ഫുട്ബോളില്‍ ടെക്സസ് എ ആന്‍ഡ് എം ടീമിന്റെ ഹോംഗ്രൗണ്ട്. കേരളത്തില്‍നിന്നെത്തിയ എനിക്ക് അതൊരദ്ഭുത ടര്‍ഫ് ആയിരുന്നു. പുല്‍ത്തകിടി കണ്ടാല്‍തന്നെ ഉരുളാന്‍ തോന്നുത്ത അത്രയ്ക്കു ഗംഭീരം.
ഫിഫ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഹോണ്ടുറാസും തമ്മിലുള്ള സൗഹൃദ പോരാട്ടത്തിന്റെ വേദിയാണ് കൈല്‍ ഫീല്‍ഡ്. കിരീടം നിലനിര്‍ത്തുക എന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്ക് അര്‍ജന്റൈന്‍ സംഘത്തിന്റെ ആദ്യ പരിശീലന മത്സരം. മെസിയുടെയും സംഘത്തിന്റെയും കളിക്കായി ഗാലറിയിലേക്ക് എത്തിയത് 91,172 കാണികള്‍. അര്‍ജന്റീനയുടെ ആകാശനീല പുതച്ച ഗാലറി കടലലയ്ക്കു സമം...
ഓ, മെസി...
ലോകത്തിലെ ഏറ്റവും മികച്ച കാല്‍പ്പന്ത് താരത്തിനുള്ള ബലോണ്‍ ദ്യോര്‍ പുരസ്കാരം എട്ട് തവണ സ്വന്തമാക്കിയ ലയണല്‍ മെസി, പരിക്കിന്റെ ഭീതിത്തോട് പൊട്ടിച്ച് മൈതാനത്തേക്കിറങ്ങിയ നിമിഷം; ടീമിനൊപ്പം മെസി പന്ത് തട്ടിയപ്പോള്‍ ഗാലറിയില്‍ തിരയിളക്കം. അഞ്ച് മീറ്റര്‍ അകലെ സാക്ഷാല്‍ മെസി, സ്വപ്നം സഫലമായ ആഹ്ലാദത്താല്‍ ഹൃദയം തുടിച്ചു.
അമേരിക്കന്‍ മേജര്‍ ലീഗില്‍ ഇന്റര്‍ മയാമിക്കായി മത്സരിക്കുന്നതിനിടെ പരിക്കേറ്റ മെസിയെ കളത്തില്‍ ഇറക്കാതെയാണ് അര്‍ജന്റീന ജയിച്ചുകയറിയത്. മത്സരത്തിനു മുമ്പായി ടീമിനൊപ്പം പന്തുതട്ടി ചെറിയ പരിശീലനം നടത്തിയ മെസിയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയാണ് കോച്ച് ലിയോണല്‍ സ്കലോനി തന്റെ സംഘത്തെ കളിപ്പിച്ചത്. മെസി കളത്തില്‍ ഇറങ്ങാത്തതിന്റെ നിരാശ ഗാലറിയില്‍ എത്തിയ ആരാധകര്‍ മറച്ചുവച്ചുമില്ല.
അര്‍ജന്റീന 2-0 ഹോണ്ടുറാസ്
ഹോണ്ടുറാസിന്റെ വെല്ലുവിളി 2-0ന് അവസാനിപ്പിച്ച് ആല്‍ബിസെലെസ്റ്റെ മൈതാനം വിട്ടു. 37-ാം മിനിറ്റില്‍ നിക്കോളാസ് താഗ്ലിയാഫികൊയെ ഫൗള്‍ ചെയ്തതിലൂടെ ഹോണ്ടുറാസ് പെനാല്‍റ്റി ശിക്ഷ വാങ്ങി. കിക്കെടുത്ത ലൗതാരൊ മാര്‍ട്ടിനെസ് പന്ത് കൃത്യമായി വലയിലാക്കി. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല.
രണ്ടാം പകുതി തുടങ്ങിയപ്പോള്‍ 54-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. സ്പാനിഷ് ലാ ലിഗ ടീമായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ജൂലിയാനൊ സിമിയോണി ക്ലിയര്‍ ഫിനിഷിംഗിലൂടെ ഗോള്‍ വല കുലുക്കുകയായിരുന്നു. എന്നാല്‍, ബോക്സിനുള്ളില്‍വച്ച് ഓടുന്നതിനിടെ ലൗതാരൊ മാര്‍ട്ടിനെസ് നല്കിയ ബാക്ക് ഹീല്‍ പാസ് ഗോളിലേക്കു വഴി തുറന്നതായിരുന്നു മത്സരത്തിലെ ഏറ്റവും സുന്ദര മുഹൂര്‍ത്തം.
10-ാം തീയതി പുലര്‍ച്ചെ ഐസ്ലന്ഡിന് എതിരേയാണ് അര്‍ജന്റീനയുടെ അടുത്ത സന്നാഹ മത്സരം. തുടര്‍ന്ന് ലോകകപ്പ് പോരാട്ടച്ചൂടിലേക്ക്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീനയ്ക്കു വെല്ലുവിളി ഉണ്ടാകാന്‍ സാധ്യതയില്ല. 17ന് അള്‍ജീരിയയ്ക്ക് എതിരേയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം.
Sports
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡിനെയാണ് പരിശീലകൻ ലയണല്‍ സ്കലോണി പ്രഖ്യാപിച്ചത്. ലയണൽ മെസി, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇക്കുറിയും സ്കലോണിയുടെ സംഘത്തിലുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്. ഖത്തർ ലോകകപ്പിൽ ടൂർണമെന്റിന്റെ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാർട്ടിനെസും ടീമിലുണ്ട്. ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ നെടുംതൂൺ.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായകമായിരുന്നു മെസിയുടെ പ്രകടനം. മുന്നേറ്റനിരയെ മെസി നയിക്കുമ്പോൾ സ്ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്.
ജൂൺ 11 മുതൽ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ്. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
ടീം: ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസോ.
പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന
മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റീൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്.
മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്.
Sports
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കു പരിക്കേറ്റതായി സ്ഥിരീകരണം.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ ലയണല്‍ മെസി, ഫിലാഡല്‍ഫിയ യൂണിയന് എതിരായ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷന് ആവശ്യപ്പെട്ട് പുറത്തുപോയിരുന്നു. തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസി കളം വിട്ടത്. ഗൗരവമുള്ള പരിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍, ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മെസിക്കു പരിക്കേറ്റതായുള്ള സൂചനയുണ്ട്. മാത്രമല്ല, പരിശീലനത്തിലേക്കു താരം എന്നു തിരിച്ചുവരുമെന്നത് ആരോഗ്യസ്ഥിതി അനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ഇന്റര്‍ മയാമി പ്രസ്താവിച്ചു. ഇതോടെ, 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ ലയണല്‍ മെസിയുടെ അഭാവത്തിലാകുമോ 2026 ലോകകപ്പ് മാമാങ്കം എന്ന ആശങ്ക ഉയര്‍ന്നു.
“മസില് പിടുത്തം മൂലമുണ്ടായ പ്രശ്നമാണ് മെസിക്കുള്ളതെന്നാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പരിശീലനത്തിലേക്ക് എന്നു മടങ്ങിവരാമെന്നത് എത്രവേഗം സുഖംപ്രാപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും'- ഇന്റര്‍ മയാമി പ്രസ്താവിച്ചു.
Sports
ഫിഫ 2026 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയാണ് ഗ്രൂപ്പ് ജെയിലെ മെയിൻ. ഇറ്റലിക്കും ബ്രസീലിനും പിന്നാലെ കപ്പ് നിലനിർത്തുന്ന രാജ്യമാകുകയാണ് ലക്ഷ്യം. 21-ാം നൂറ്റാണ്ടിൽ ആദ്യമായി ലോകകപ്പിനെത്തുന്ന ഓസ്ട്രിയ, ലോകവേദിയിലെ കന്നിക്കാരായ ജോർദാൻ, രണ്ട് തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൾജീരിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ.
അർജന്റീന
മഹാമാന്ത്രികൻ 105x65 മീറ്റർ ദീർഘചതുരത്തിൽ സൃഷ്ടിക്കുന്ന വിസ്മയം കൺനിറയെ കാണാനുള്ള അവസാന അവസരം. എല്ലാം നേടിയവന്റെ വീരോചിത വിടവാങ്ങൽ. അർജന്റീന എന്നെഴുതുമ്പോൾ എഴുതാതെ എഴുതുന്നത് മെസി എന്നുകൂടിയാണ്. മെസിയുടെ അവസാന രാജ്യാന്തര വേദി എന്ന ഇമോഷണൽ കണക്ഷൻ കൂടി ഈ ലോകകപ്പിനുണ്ട്.
മെസിയാണ് നയിക്കുകയെങ്കിലും അയാളില്ലാതെയും ആൽബിസെലസ്റ്റെ ജയിച്ചുകയറുമെന്ന് അയാളുടെ പേരിൽ തുടങ്ങുന്ന പേരുകാരനായ പരിശീലകൻ കോപ്പയിൽ തെളിയിച്ചിട്ടുണ്ട്. മിന്നും ഫോമിലുള്ള ജൂലിയൻ അൽവരെസ്, ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്ര മാർട്ടിനസ്, അലക്സിസ് മാക് അലിസ്റ്റർ, ഡി പോൾ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും ബൂട്ടു കെട്ടുന്നുണ്ട്.
ലിയണൽ സ്കലോണിയുടെ ടീമിൽ ഡി ബാലയില്ല. മറ്റൊരാളെയാകും അങ്ങ് വടക്കേ അമേരിക്കയിൽ നമ്മൾ തീർച്ചയായും മിസ് ചെയ്യുക, ആൽബിസെലസ്റ്റെയുടെ സഹൃദയത്തിന്റെ വലത്തേ വിംഗിലൂടെ പറന്നുനടന്ന മാലാഖയെ; സാക്ഷാൽ എയ്ഞ്ചൽ ഡി മരിയയെ.
അൾജീരിയ
യോഗ്യതാ റൗണ്ടിലെ പത്തിൽ എട്ട് മത്സരങ്ങളും ജയിച്ചാണ് അൾജീരിയ എത്തുന്നത്. അഞ്ച് തവണ ലോകകപ്പിന് യോഗ്യത നേടി. 2014ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മികച്ച നേട്ടം. മരുഭൂമിയിലെ കുറുക്കന്മാരെന്ന വിളിപ്പേരുള്ള ആഫ്രിക്കൻ ടീമിന്റെ രീതി യൂറോപ്യൻ ശൈലിയിൽ ആക്രമിച്ചു കയറുകയാണ്. വ്ലാദിമിർ പെറ്റ്കോവിച്ചാണ് പരിശീലകൻ. ക്യാപ്റ്റൻ റിയാദ് മഹ്റെസ്, മുഹമ്മദ് അമോറ, റയാൻ ഐത് നൂറി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഓസ്ട്രിയ
റെഡ് ബുൾ ഫുട്ബോളിന്റെ ആശാന്മാരായ ഓസ്ട്രിയ എട്ട് തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 1954ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. 28 വർഷത്തിനു ശേഷമാണ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ എട്ടിൽ ആറ് കളിയും ജയിച്ചു. 18 ഗോളടിച്ചപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. റാൾഫ് റാഗ്നിക്കാണ് പരിശീലകൻ. ക്യാപ്റ്റൻ ഡേവിഡ് അലാബ, മാർകോ അർണോടോവിച്ച്, മാർസൽ സബിറ്റ്സർ, കൊൺറാഡ് ലയ്മർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ജോർദാൻ
2018ൽ ഇന്റർനാഷണൽ ഫ്രെണ്ട്ലിയിൽ ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ച ടീമാണ് ജോർദാൻ. എട്ട് വർഷത്തിനിപ്പുറം ജോർദാൻ ലോകകപ്പിന് ടിക്കറ്റെടുത്തു. 2023 ഏഷ്യൻ കപ്പ് റണ്ണേഴ്സ് അപ്പാണ്. ഫിഫ റാങ്കിംഗിൽ 63ാം സ്ഥാനക്കാരായ ടീം ഏഷ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ ഒമാനെതിരായ 3-0 ജയത്തോടെ ദക്ഷിണ കൊറിയയ്ക്ക് പിന്നിൽ രണ്ടാമതായാണ് കടന്നത്. ഫ്രാൻസിലെ റെൻസിനായി കളിക്കുന്ന മൂസ അൽ തമാരി, ക്രൊയേഷ്യൻ ലീഗിൽ കളിക്കുന്ന ഇബ്രാഹിം സാബ്ര എന്നിവരാണ് അൽ നാഷാമയുടെ ആക്രമണം നയിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽനിന്നും മുന്നേറുകയാണ് ലക്ഷ്യം. ജമാൽ സെലാമിയാണ് പരിശീലകൻ.
Sports
ബുവേനോസ് ഐറിസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ അര്ജന്റീനയുണ്ടെന്ന് ലയണല്‍ മെസി.
അര്‍ജന്റൈന്‍ ആരാധകര്‍ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം സ്വപ്നം കാണാമെന്നും 2022ല്‍ ടീമിലെ കിരീടത്തിലെത്തിച്ച മെസി പറഞ്ഞു.
ഫ്രാന്‍സ്, സ്പെയിന്, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളും ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണെന്നും അര്‍ജന്റൈന്‍ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പമാണ് മെസിയും സംഘവും.
Sports
ബുവാനോസ് ആരീസ്: അര്‍ജന്റൈന്‍ വനിതാ ഹോക്കി ടീമിന് എതിരായ എവേ പരമ്പര ഇന്ത്യന്‍ വനിതകള്‍ 2-2 സമനിലയില്‍ എത്തിച്ചു.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടശേഷമായിരുന്നു ഇന്ത്യന്‍ ടീമിന്റെ ശക്തമായ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ 4-2നും രണ്ടാം മത്സരത്തില്‍ 2-1നും അര്‍ജന്റൈന്‍ ടീം ജയം സ്വന്തമാക്കി.
എന്നാല്‍, മൂന്നാം മത്സരത്തില്‍ 2-1ന്റെ ജയത്തോടെ ഇന്ത്യ തിരിച്ചുവരവിനു തുടക്കമിട്ടു. നിര്‍ണായകമായ നാലാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ 3-2ന്റെ ജയം ഇന്ത്യ സ്വന്തമാക്കി.
Sports
ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ഹോണ്ടുറാസ്, ഐസ്ലന്ഡ് ടീമുകള്‍ക്ക് എതിരേ അമേരിക്കയിലായിരിക്കും അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍.
Kerala
മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അവർ കേരളത്തെ വഞ്ചിച്ചു. അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മണ്ഡലം മാറിയതിലും അബ്ദുറഹ്മാൻ പ്രതികരിച്ചു. ജയിക്കുന്ന മണ്ഡലം തേടിയല്ല തിരൂരിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താൻ മാറിയതുകൊണ്ട് താനൂർ മണ്ഡലം നഷ്ടപ്പെടില്ലെന്നും അബ്ദുറഹ്മാൻ പഞ്ഞു.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
ബ്യൂണസ് ഐറിസിലെ ലാ ബൊംബോനെറ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ജൂലിയൻ അൽവാരസ്, ലയണൽ മെസി, നിക്കോളാസ് ഒട്ടമെൻഡി, വലന്റീൻ ബാർകോ എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
സാംബിയൻ താരം ഡൊമിനിക്ക് ചന്ദയുടെ ഓൺ ഗോളും അർജന്റീനയുടെ ഗോൾ പട്ടികയിലുണ്ട്.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് ആവേശ ജയം. ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ മൗറിട്ടാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലോകചാന്പ്യൻമാർ തോൽപ്പിച്ചത്.
എൻസോ ഫെർണാണ്ടസും നിക്കോ പാസും ആണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എൻസോ 17-ാം മിനിറ്റിലും പാസ് 32-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
ജോർദാൻ ലെഫോർട്ട് ആണ് മൗറിട്ടാനിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 90+4-ാം മിനിറ്റിലാണ് ജോർദാൻ ഗോൾ കണ്ടെത്തിയത്.
Sports
ദോഹ: 2026 ഫൈനല്‍സിമ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. 2024 യൂറോ ചാമ്പ്യന്മാരായ സ്പെയിനും 2024 കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലാണ് ഫൈനല്‍സിമ പോരാട്ടം.
മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഭൂഖണ്ഡാന്തര കിരീടപോരാട്ടം. നിലവിലെ ഫൈനല്‍സിമ ജേതാക്കളാണ് അര്‍ജന്റീന.
ഫൈനല്സിമയ്ക്കൊപ്പം ഖത്തറില്‍ ഫുട്ബോള്‍ ഫെസ്റ്റിവലും അരങ്ങേറും. അര്‍ജന്റീനയ്ക്കും സ്പെയിനിനുമൊപ്പം ഈജിപ്ത്, സൗദി അറേബ്യ, സെര്‍ബിയ, ഖത്തര്‍ ടീമുകളും മാര്‍ച്ച് 26 മുതല്‍ 31വരെ അരങ്ങേറുന്ന 2026 ഫുട്ബോള്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കും.
Sports
ദോഹ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് വിവരം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത്.
ദോഹ വേദിയായ ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയിലാണ് അർജന്റീന ടീമിന്റെ മത്സരങ്ങൾ. 2022ല്‍ അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍.
മാര്‍ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്പെയിൻ ആണ് അര്‍ജന്റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.
Sports
കോൽക്കത്ത: അര്‍ജന്റൈൻ ഫുട്ബോള്‍ ഇതിഹാസം ലയോണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കോല്‍ക്കത്തയിലാണ് മെസി വിമാനം ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മെസി എത്തുക. മെസിക്കൊപ്പം ഉറ്റ സുഹൃത്തുക്കളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാവും. തിങ്കളാഴ്ച വരെ മെസി ഇന്ത്യയിലുണ്ടാവും.
ശനിയാഴച രാവിലെ 9:30 മുതല്‍ 10:30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമുണ്ടാകും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ അർജന്റൈൻ നായകൻ അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്മാരാണ് പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയോണല്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും.
ഉച്ചയ്ക്ക് രണ്ടോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഏഴ് മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും.
ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസി വൈകുന്നേരം നാലിന് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല്‍ മെസി പങ്കെടുക്കും.
Sports
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.
ഗ്രൂപ്പ് സി
ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.
ഗ്രൂപ്പ് കെ
പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
Sports
ദോഹ: അർജന്റീനയും സ്പെയ്നും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 27 ന് നടക്കും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2022 ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നടന്ന സ്റ്റേഡിയമാണ് ലുസൈൽ.
കോപ്പ അമേരിക്കയിലെ ചാമ്പ്യൻമാരും യുവേഫ യൂറോ ജേതാക്കളും തമ്മിലാണ് ഫൈനലിസിമ പോരാട്ടം. നിലവിൽ അർജന്റീനയാണ് ഫൈനലിസിമ ജേതാക്കൾ. കഴിഞ്ഞ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചാണ് അർജന്റീന ചാമ്പ്യൻമാരായത്.
ഫിഫയാണ് തീയതിയും മത്സരവേദിയും പ്രഖ്യാപിച്ചത്. ആദ്യം മാർച്ച് 28ന് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 27ലേയ്ക്ക് മാറ്റുകയായിരുന്നു.
Sports
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തില്ല. ഫിഫ അനുമതി ലഭ്യമാകാതെ വന്നതോടെയാണിത്. ഇതോടെ അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തില്‍ വരില്ല.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സ്പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന് പറഞ്ഞു.
അടുത്തമാസം അംഗോളയുമായാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെനിന്നും കേരളത്തിലേക്കുള്ള യാത്രയുടെ പ്രശ്നങ്ങളും കളി മാറ്റിവയ്ക്കുന്നതിനു കാരണമായെന്ന് സ്പോണ്സര് പറഞ്ഞു. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദമത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരേ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയില്‍ കളിക്കുന്നതിനുമുമ്പ് അര്‍ജന്റീന സ്പെയിനിലാണു പരിശീലിക്കുക. മത്സരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സ്പോണ്‍സറായ ആന്റോ അഗസ്റ്റിന്റെ പ്രഖ്യാപനം.
നവംബറിലെ വിന്‍ഡോയില്‍ മത്സരം നടക്കില്ലെന്നും അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന സംഘമെത്തുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മാര്‍ച്ചിലാണ് അടുത്ത വിന്‍ഡോ. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണു നിലവിലെ തീരുമാനം.
അടുത്ത വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അറിയിച്ചിട്ടുള്ളതെന്നും ആന്റോ അഗസ്റ്റിന് പറയുന്നു. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.
Sports
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. അര്‍ജന്റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കൽ വരും. നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അര്‍ജന്റീനയുടെ വരവ് മുടക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു.
മെസി കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. ലയണല്‍ മെസി മാത്രമായി കേരളത്തിലേക്ക് വരാന്‍ തയാറാണ്. അത് വേണ്ടെന്നാണ് തീരുമാനമെന്നും ഈ നവംബറിൽ തന്നെ അര്‍ജന്റീന വരണമെന്നാണ് സർക്കാർ ആവശ്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്റീന ടീമിന്റെ നവംബറിലെ വരവ് തടസപ്പെടാന്‍ കാരണമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Sports
ബ്യൂനസ് ഐറിസ്: സംഘാടകർ തുടർച്ചയായി കരാർ ലംഘിക്കുന്നതിനാൽ അര്‍ജന്റീന ടീമിന്റെ കേരളാ സന്ദര്‍ശനം അനിശ്ചിതത്വത്തിൽ. നവംബറിൽ നടത്താനിരുന്ന പര്യടനം ഉപേക്ഷിച്ചെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തു.
പര്യടനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദർശിച്ചു. പക്ഷേ ആവശ്യപ്പെട്ട ക്രമീകരണങ്ങൾ സജ്ജമാക്കാൻ അവർക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാർച്ചിൽ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളാ സന്ദർശനത്തിൽ നിന്നും അർജന്റീന ടീം പിൻമാറിയെന്ന തരത്തിൽ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി.അബ്ദു റഹിമാൻ പറഞ്ഞു. നവംബര്‍ 17 ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്സര് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
District News
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Sports
കൊച്ചി: ലയണൽ മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിന് മുന്നോടിയായി ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി.
മത്സരം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും.
ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. 15നും 18നും ഇടയിലാണ് മത്സരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്.
Kerala
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ടീമിന്റെ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും.
തുടര്‍ന്ന് മന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും. ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
കഴിഞ്ഞിടെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്യൂരിറ്റ് ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. പതിനെഞ്ചിനും പതിനെട്ടിനും ഇടയിലാണ് മത്സരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്.
International
ബുവനോസ് ഏരിസ്: പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ അർജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യൻ സമൂഹം ഹാർദമായി സ്വീകരിച്ചു. എസേസ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ നൃത്തവിരുന്നോടെയാണ് ഇന്ത്യൻ സമൂഹം വരവേറ്റത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മോദി അർജന്റീനയിലെത്തിയത്.
അതിർത്തികൾ തമ്മിലുള്ള അകലം സംസ്കാരങ്ങൾ ഇടകലരുന്നതിനു തടസമാവില്ലെന്നും ഇന്ത്യയുടെ ആത്മാശം ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ വിളങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു.
അർജന്റൈൻ പ്രസിഡന്റ് ഹാബിയർ മിലേയുടെ ക്ഷണപ്രകാരമാണ് മോദി രാജ്യം സന്ദർശിക്കുന്നത്. ജ20 ഉച്ചകോടിയുടെ ഭാഗമായി 2018ന് മോദി അർജന്റീനയിലെത്തിയിരുന്നു. 57 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ-അർജന്റീന ഉഭയകക്ഷി ചർച്ച നടക്കുന്നതെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കൃഷി, ധാതുഖനനം, ഊർജം, വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതിവിദ്യ, മൂലധനനിക്ഷേപം എന്നീ മേഖലകളെക്കുറിച്ച് അർജന്റൈൻ പ്രസിഡന്റുമായി മോദി ചർച്ച നടത്തുമെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.