x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ത്രി​ല്ല​ർ; സ്വി​സ് കോ​ട്ട പോ​ളി​ച്ച് അ​ർ​ജ​ന്‍റീ​ന സെ​മി​ഫൈ​ന​ലി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 12, 2026 09:21 AM IST | Updated: July 12, 2026 10:19 AM IST

ഗോൾ നേടിയ ജൂലിയൻ അൽവാരസിന്‍റെ ആഹ്ലാദം

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന. ക്വാ​ർ​ട്ട​റി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് അ​ർ​ജ​ന്‍റീ​ന സെ​മി​യി​ൽ ക​ട​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി മാ​ക് അ​ലി​സ്റ്റ​ർ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് ലൗ​താ​രോ മാ​ർ​ട്ടി​ന​സ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​ൻ എ​ൻ​ഡോ​യെ ആ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ഏ​ഴാം ത​വ​ണ​യാ​ണ് സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്. 2022ൽ ​സെ​മി​യി​ലെ​ത്തി​യ അ​ർ​ജ​ന്‍റീ​ന ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ലെ​ത്തു​ക​യും പി​ന്നീ​ട് ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ലോ​ക​ക​പ്പ് നേ​ടു​ക​യും ചെ​യ്തു.

Tags : fifaworldcup2026 argentina semi-final beats switzerland

Recent News

Corehub Up