Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Switzerland

ഒ​ളി​മ്പ്യ​ന്മാ​ർ​ക്ക് 10,000 ഡോ​ള​ർ

ലോ​സാ​ന്‍ (സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്): ഒ​ളി​മ്പി​ക്‌​സ് താ​ര​ങ്ങ​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി 10000 യു​എ​സ് ഡോ​ള​ർ സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി (ഐ​ഒ​സി).

ശീ​ത​കാ​ല, വേ​ന​ല്‍​ക്കാ​ല ഒ​ളി​മ്പി​ക്‌​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​ത്തി​നാ​യി പ്ര​ത്യേ​ക​ ഫ​ണ്ടും ഐ​ഒ​സി രൂ​പീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്ന മി​ലാ​ന്‍ ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത മൂ​വാ​യി​ര​ത്തോ​ളം താ​ര​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യം സ​ഹാ​യം അ​നു​വ​ദി​ക്കു​ക.

Sports

ഇ​ഞ്ചു​റി ടൈ​മി​ൽ സ്വി​സ് പ​ട​യെ ഞെ​ട്ടി​ച്ച് ഖ​ത്ത​ർ; ലോ​ക​ക​പ്പി​ൽ നാ​ട​കീ​യ സ​മ​നി​ല

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ ഖ​ത്ത​റി​ന് സ​മ​നി​ല (1-1). തോ​ൽ​വി​യു​ടെ വ​ക്കി​ൽ നി​ന്നും ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ​യാ​ണ് ഖ​ത്ത​ർ ക​ളി പി​ടി​ച്ചെ​ടു​ത്ത​ത്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഖ​ത്ത​ർ നേ​ടു​ന്ന ക​ന്നി പോ​യി​ന്‍റാ​ണി​ത്.

അ​മേ​രി​ക്ക​യി​ലെ ലെ​വി​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ട​ക്കം മു​ത​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​യി​രു​ന്നു ക​ളം നി​റ​ഞ്ഞ​ത്. 15-ാം മി​നി​റ്റി​ൽ സ്വി​സ് താ​രം റെ​മോ ഫ്രൂ​ല​റെ ബോ​ക്സി​നു​ള്ളി​ൽ വീ​ഴ്ത്തി​യ​തി​ന് ഖ​ത്ത​ർ ഗോ​ൾ​കീ​പ്പ​ർ മ​ഹ്മൂ​ദ് അ​ബു​നാ​ദ​യ്ക്ക്  മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​എ​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ല​ഭി​ച്ച പെ​നാ​ൽ​റ്റി 16-ാം മി​നി​റ്റി​ൽ ബ്രീ​ൽ എം​ബോ​ളോ കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ആ​ദ്യ ലീ​ഡ് സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് 24 ഓ​ളം ഷോ​ട്ടു​ക​ൾ ഉ​തി​ർ​ത്ത് സ്വി​സ് പ​ട ഖ​ത്ത​ർ പ്ര​തി​രോ​ധ​ത്തെ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും, ആ​ദ്യ പ​കു​തി​യി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടും ത​ക​ർ​പ്പ​ൻ സേ​വു​ക​ളു​മാ​യി ഗോ​ൾ​കീ​പ്പ​ർ അ​ബു​നാ​ദ ഖ​ത്ത​റി​നെ മ​ത്സ​ര​ത്തി​ൽ നി​ല​നി​ർ​ത്തി.

ര​ണ്ടാം പ​കു​തി​യി​ൽ ക​ളി തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, 94-ാം മി​നി​റ്റി​ൽ ഖ​ത്ത​ർ ആ​രാ​ധ​ക​രെ ആ​വേ​ശ​ക്ക​ട​ലാ​ക്കി സ​മ​നി​ല ഗോ​ൾ പി​റ​ന്നു. ബോ​ക്സി​ലേ​ക്ക് വ​ന്ന ക്രോ​സ് പ്ര​തി​രോ​ധ താ​രം ബൗ​ലെം ഖൂ​ഖി ഒ​രു ബു​ള്ള​റ്റ് ഹെ​ഡ്ഡ​റി​ലൂ​ടെ സ്വി​സ് ഗോ​ൾ​കീ​പ്പ​ർ യാ​ൻ സോ​മ​റെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ബോ​ൾ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Sports

ലോ​ക​ക​പ്പി​ൽ ഖ​ത്ത​റി​നെ വി​റ​പ്പി​ച്ച്  സ്വി​റ്റ്സ​ർ​ല​ൻ​ഡ്; എം​ബോ​ളോ​യു​ടെ ഗോ​ളി​ൽ തു​ട​ക്ക​ത്തി​ലേ ലീ​ഡ് 

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ​തി​രെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് മി​ന്നും തു​ട​ക്കം. അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ (ലെ​വി​സ് സ്റ്റേ​ഡി​യം) സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ 16-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി മാ​റ്റി സ്റ്റാ​ർ സ്‌​ട്രൈ​ക്ക​ർ ബ്രീ​ൽ എം​ബോ​ളോ. 

ക​ളി തു​ട​ങ്ങി 15-ാം മി​നി​റ്റി​ൽ ബോ​ക്സി​നു​ള്ളി​ൽ വെ​ച്ച് സ്വി​സ് താ​രം റെ​മോ ഫ്രൂ​ല​റെ ഫൗ​ൾ ചെ​യ്ത് വീ​ഴ്ത്തി​യ​തി​ന് ഖ​ത്ത​ർ ഗോ​ൾ​കീ​പ്പ​ർ മ​ഹ്മൂ​ദ് അ​ബു​നാ​ദ​യ്ക്ക് മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ചു. ആ​ദ്യം റ​ഫ​റി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, വി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം റ​ഫ​റി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി വി​ധി​ക്കു​ക​യാ​യി​രു​ന്നു.‌

സ​മ്മ​ർ​ദ​ഘ​ട്ട​ത്തി​ലും പ​ത​റാ​തെ കി​ക്കെ​ടു​ത്ത എം​ബോ​ളോ, ഖ​ത്ത​ർ ഗോ​ൾ​കീ​പ്പ​റെ കാ​ഴ്ച​ക്കാ​ര​നാ​ക്കി പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ചു. ഈ ​ഗോ​ളോ​ടെ മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് നി​ല​വി​ൽ 1-0 ന് ​മു​ന്നി​ലാ​ണ്. ലോ​ക​ക​പ്പ് വേ​ദി​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ മി​ക​ച്ച തു​ട​ക്കം കു​റി​ക്കാ​ൻ സ്വി​സ് പ​ട​യ്ക്കാ​യി.

NRI

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​മോ​ടി​ച്ച ഇ​ന്ത്യ​ൻ യു​വ​തി​ക്ക് വ​ൻ ട്രാ​ഫി​ക് പി​ഴ; അ​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​സ​യ്ക്ക് തി​രി​ച്ച​ടി

ബെ​ർ​ലി​ൻ: സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ട്രാ​ഫി​ക് പി​ഴ ല​ഭി​ച്ചു.

പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വീ​സ അ​പേ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും ല​ഭി​ച്ച​തോ​ടെ യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച യു​വ​തി അ​ന്താ​രാ​ഷ്ട്ര ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് കാ​ർ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് യാ​ത്ര ചെ​യ്തി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ പ​ല​ത​വ​ണ സ്പീ​ഡ് പ​രി​ധി ലം​ഘി​ച്ച​തും തെ​റ്റാ​യ സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തു​മാ​ണ് പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വച്ച​ത്.

റോ​ഡു​ക​ളി​ലെ നി​രീ​ക്ഷ​ണ കാമ​റ​ക​ളി​ൽ പ​തി​ഞ്ഞ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വി​സ് അ​ധി​കൃ​ത​ർ പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ന്നി​ച്ച് ക​ണ​ക്കാ​ക്കി വ​ലി​യ തു​ക​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. ഈ ​പി​ഴ നോ​ട്ടീ​സ് സം​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് യു​വ​തി​യു​ടെ ഇ​ന്ത്യ​യി​ലെ വി​ലാ​സ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ഒ​റ്റ​ത്ത​വ​ണ​യാ​യി ഇ​ത്ര​യും വ​ലി​യ തു​ക അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം ഭാ​വി​യി​ൽ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലേ​ക്കോ മ​റ്റ് ഷെ​ങ്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കോ ഉ​ള്ള വീ​സ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ക​ർ​ശ​ന​മാ​യ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും കാ​ര​ണം വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നു. വാ​ട​ക കാ​ർ ക​മ്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല​പ്പോ​ഴും നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യും പി​ഴ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​വ​ർ അ​വി​ട​ത്തെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ, സ്പീ​ഡ് പ​രി​ധി​ക​ൾ, പാ​ർ​ക്കിംഗ് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി വ്യ​ക്ത​മാ​യ ധാ​ര​ണ നേ​ടേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്നു.

International

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ത്തി​ക്കു​ത്ത്; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

സ്വി​റ്റ്സ​ർ​ല​ൻ​ഡ്: സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ വി​ന്‍റ​ർ​തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. 31 കാ​ര​നാ​യ സ്വി​സ്-​തു​ർ​ക്കി​ഷ് പൗ​ര​ൻ നെ​സി​പ് ഡെ​ഡെ​ല​റെ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണെ​ന്നും ആ​ക്ര​മ​ണ സ​മ​യ​ത്ത് "അ​ല്ലാ​ഹു അ​ക്ബ​ർ’ എ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്ന​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. 28, 43, 52 വ​യ​സു​ള്ള മൂ​ന്ന് പു​രു​ഷ​ന്മാ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​തി​ൽ 52കാ​ര​നാ​യ വ്യ​ക്തി​ക്ക് തു​ട​യ്ക്കേറ്റ പ​രി​ക്കി​നെതു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. മ​റ്റ് ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് പ്ര​തി മു​ൻ​പ് നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ട്ടു​ണ്ട്. ഈ ​ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്രേ​ര​ണ തീ​വ്ര​വാ​ദ​പ​ര​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണം ന​ട​ന്ന് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യെ കീ​ഴ​ട​ക്കി​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾക്ക് പ​രി​ക്കേ​റ്റില്ല.

International

സ്വിറ്റ്സർലൻഡിൽ ബസിനു തീപിടിച്ച് ആറു പേർ മരിച്ചു

ജ​​നീ​​വ: സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ൽ ബ​​സി​​നു തീ​​പി​​ടി​​ച്ച് ആ​​റു പേ​​ർ മ​​രി​​ച്ചു. അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ബേ​​ൺ ന​​ഗ​​ര​​ത്തി​​ന് 25 കി​​ലോ​​മീ​​റ്റ​​ർ പ​​ടി​​ഞ്ഞാ​​റു​​ള്ള കെ​​ർ​​സെ​​ർ​​സ് പ​​ട്ട​​ണ​​ത്തി​​ലാ​​ണ് സം​​ഭ​​വം.

ബ​​സി​​നു തീ​​വ​​ച്ച​​താ​​ണോ എ​​ന്ന് പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണ്. പു​​തു​​വ​​ത്സ​​രാ​​ഘോ​​ഷ​​ത്തി​​നി​​ടെ ക്രാ​​ൻ​​സ്-​​മൊ​​ന്താ​​ന​​യി​​ലെ റി​​സോ​​ർ​​ട്ടി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 41 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.

International

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ആ​റു​പേ​ർ മ​രി​ച്ചു

ബേ​ൺ: സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ കെ​ർ​സേ​ഴ്‌​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം മ​ന​പൂ​ർ​വ​മു​ണ്ടാ​ക്കി​യ ദു​ര​ന്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രെ ഹെ​ലി​കോ​പ്റ്റ​റി​ലും ആം​ബു​ല​ൻ​സി​ലു​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഫ്രി​ബോ​ർ​ഗ് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

NRI

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വോ​ട്ടെ​ടു​പ്പ് ജൂ​ണി​ല്‍

ബെ​ര്‍​ലി​ന്‍: സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ലെ കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​വ​ര്‍​ഷം ജൂ​ണി​ല്‍ റ​ഫ​റ​ണ്ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ നേ​ടി​യ​ത് രാ​ജ്യ​ത്തേ​യ്ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന് പൂ​ട്ടു​വീ​ഴു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടി​യേ​റ്റ സ​മൂ​ഹം.

അ​തേ​സ​മ​യം, ഈ ​നീ​ക്കം സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നി​യ​മ​നി​ർ​മാ​താ​ക്ക​ളും ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളും വാ​ദി​ക്കു​ന്ന​ത് വ​ലി​യൊ​രു യാ​ഥാ​ഥ്യ​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ 10 ദ​ശ​ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് റ​ഫ​റ​ണ്ടം ന​ട​ത്തു​ന്ന​ത്.

വ​ല​തു​പ​ക്ഷ, കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (എ​സ്പി​പി) ആ​ണ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ന് വി​ധേ​യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ ഈ ​നി​ര്‍​ദ്ദേ​ശ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജൂ​ണ്‍ 14ന് ​അ​ത് ബാ​ല​റ്റ് ബോ​ക്സി​ലേ​ക്ക് പോ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ഏ​ക​ദേ​ശം 9.1 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ വ​സി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നു​ള്ള​വ​ര്‍, പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍, ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​മാ​ണെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് - യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണ് നി​ര്‍​ദേ​ശം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വി​സ് പൗ​ര​ന്മാ​രും റ​സി​ഡ​ന്‍​സി പേ​പ്പ​റു​ക​ളു​ള്ള വി​ദേ​ശ പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടെ ജ​ന​സം​ഖ്യ 2050ന് ​മു​മ്പ് 9.5 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി​യാ​ല്‍, ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ് ആ​ശ​യം.

അ​ഭ​യാ​വ​കാ​ശ​ങ്ങ​ള്‍, കു​ടും​ബ പു​ന​രേ​കീ​ക​ര​ണം, റ​സി​ഡ​ന്‍​സി പെ​ര്‍​മി​റ്റ് വി​ത​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച മാ​റ്റ​ങ്ങ​ള്‍ ഈ ​ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ര്‍​ദേ​ശ​പ്ര​കാ​രം, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് സ​ര്‍​ക്കാ​ര്‍ ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച​യെ ന​യി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളെ​ക്കു​റി​ച്ച് വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ക്കും.

10 ദ​ശ​ല​ക്ഷം പ​രി​ധി ക​ട​ന്നാ​ല്‍, ജ​ന​സം​ഖ്യാ പ​രി​ധി പാ​ലി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ള്‍ ല​ഭ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ല്‍ ഇ​യു​വു​മാ​യു​ള്ള സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടു​ന്നു.

നി​ല​വി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ല്‍ 27 ശ​ത​മാ​നം ആ​ളു​ക​ള്‍ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​രാ​ണ്. ഭാ​വി​യി​ല്‍ ഉ​ണ്ടാ​കു​ന്ന ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് വീ​ടു​ക​ളു​ടെ വാ​ട​ക വ​ര്‍​ധി​ക്കു​ന്ന​തി​നും അ​തു​പോ​ലെ പൊ​തു സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ അ​മി​ത സ​മ്മ​ര്‍​ദ​ത്തി​നും ഇ​ട​യാ​ക്കു​ന്നു എ​ന്നും സ്വി​റ്റ​സ​ര്‍​ല​ന്‍​ഡി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി വെ​ളി​പ്പെ​ടു​ത്തി.

1999 മു​ത​ല്‍ പാ​ര്‍​ട്ടി തു​ട​ര്‍​ച്ച​യാ​യി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍ മു​ന്നി​ല്‍ ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ വി​ദേ​ശി​ക​ള്‍ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പാ​ര്‍​ട്ടി കു​ടി​യേ​റ്റ​ത്തി​നെ​തി​രെ​യും വ​ന്‍ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

നി​ര്‍​ദേ​ശം എ​ത്ര​ത്തോ​ളം ജ​ന​പ്രി​യ​മാ​ണ്?

ന​വം​ബ​റി​ല്‍ ര​ണ്ട് പ​ത്ര​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ലീ​വാ​സ് ന​ട​ത്തി​യ ഒ​രു വോ​ട്ടെ​ടു​പ്പി​ല്‍, പ്ര​തി​ക​രി​ച്ച​വ​രി​ല്‍ 48 ശ​ത​മാ​നം പേ​ര്‍ ഈ ​ന​ട​പ​ടി​യെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി, 41 ശ​ത​മാ​നം പേ​ര്‍ ഇ​തി​നെ എ​തി​ര്‍​ക്കു​ക​യും 11 ശ​ത​മാ​നം പേ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ കൂ​ട്ടാ​യ രാ​ഷ്ട്ര​ത്ത​ല​വ​ന്‍, ഫെ​ഡ​റ​ല്‍ കൗ​ണ്‍​സി​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്, മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ബി​സി​ന​സ് അ​സോ​സി​യേ​ഷ​നു​ക​ളും ഈ ​നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്നു.

കു​ടി​യേ​റ്റം ഇ​ല്ലെ​ങ്കി​ല്‍, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പൊ​തു​ഗ​താ​ഗ​തം, ഹോ​സ്പി​റ്റാ​ലി​റ്റി, നി​ർ​മാ​ണം എ​ന്നി​വ​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​വ​ര്‍ വാ​ദി​ക്കു​ന്നു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

NRI

ബി ​ഫ്ര​ണ്ട്സ്‌ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ന​വ നേ​തൃ​ത്വം

സൂ​റി​ച്ച്: അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ​മേ​ഖ​ല​ക​ളി​ൽ ത​നി​മ​യ്ക്കും ഒ​രു​മ​യ്ക്കും സ​ന്ന​ദ്ധ​സേ​വ​ന​ങ്ങ​ൾ​ക്കും അ​റി​യ​പ്പെ​ടു​ന്ന മി​ക​വു​റ്റ സം​ഘ​ട​ന​യാ​യ ബി​ഫ്ര​ണ്ട്സ് സ്വി​റ്റ​സ​ർ​ല​ൻ​ഡ് സം​ഘ​ട​ന​യെ പു​തി​യ പ​ട​വു​ക​ളി​ലേ​യ്ക്ക് ന​യി​ക്കാ​നാ​യി ന​വ​സാ​ര​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 23 വ​ർ​ഷ​ക്കാ​ലം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​മ​ന​സു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​മി​ക​വു​കൊ​ണ്ടും സം​ഘാ​ട​ന​ശേ​ഷി​കൊ​ണ്ടും ചി​ര​പ്ര​തി​ഷ്‌​ഠ നേ​ടി​യ ബി ​ഫ്ര​ണ്ട്സ് സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ർ​ഷ​മാ​യ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ് ലൂ​സി വേ​ഴേ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി​യ മീ​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി  പു​ഷ്പാ ത​ട​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ സം​ഗീ​ത മ​ണി​യേ​രി​യും ബോ​ബ്ത​ട​ത്തി​ലും ചേ​ർ​ന്ന് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു യോ​ഗം പാ​സാ​ക്കു​ക​യും ചെ​യ്തു.

വി​മ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​നി മാ​ളി​യേ​ക്ക​ലും യൂ​ത്ത് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ലി​സാ സൗ​ത്തി​ലും വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക് പു​തി​യ​താ​യി നാ​ലു​പേ​ര​ട​ങ്ങു​ന്ന​അ​ഡ്വൈ​സ​റി ബോ​ർ​ഡി​നെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി സോ​ൺ ലീ​ഡേ​ഴ്സി​നെ​യും, എ​ക്സി​ക്യൂ​ട്ടീ​വ് ,വി​മ​ൻ​സ് ഫോ​റം, യൂ​ത്ത് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കു​ന്ന​തി​നാ​യി ജ​ന​റ​ൽ​ബോ​ഡി ഏ​ക​ക​ണ്ഡേ​ന  ടോ​മി​തൊ​ണ്ടാം​കു​ഴി​യെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

നാ​ലാം പ്രാ​വ​ശ്യ​മാ​ണ് സം​ഘ​ട​ന​യു​ടെ​പ്രെ​സി​ഡ​ന്റാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ര​തീ​ഷ് രാ​മ​നാ​ഥ​നേ​യും ട്ര​ഷ​റ​റ​റാ​യി വി​വേ​ക് ന​മ്പ്യാ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് മ​റ്റു ഓ​ഫീ​സ് ഭാ​ര​വാ​ഹി​ക​ളാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ്രി​ൻ​സ് കാ​ട്രൂ​കു​ടി​യി​ൽ, ജോ​സ് പെ​ല്ലി​ശേ​രി, ബോ​ബ് ത​ട​ത്തി​ൽ എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി അ​ഗ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ലി​നെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സെ​ബാ​സ്റ്റി​യ​ൻ കാ​വു​ങ്ങ​ലി​നെ​യും ആ​ർ​ട്സ് ക​ൺ​വീ​ന​റാ​യി രേ​ഖാ ഗി​രീ​ഷി​നെ​യും ജോ​യി​ന്‍റ് ആ​ർ​ട്സ് ക​ൺ​വീ​ന​റാ​യി മേ​ഴ്സി​വെ​ളി​യ​നേ​യും സ്പോ​ർ​ട്സ് ക​ൺ​വീ​ന​റാ​യി ചാ​ൾ​സ്അ​ങ്ങാ​ടി​യ​ത്തി​നെ​യും പി​ആ​ർ​ഒ​യാ​യി ജു​ബി​ൻ ജോ​സെ​ഫി​നേ​യും വു​മ​ൺ​സ് ഫോ​റം ക​ൺ​വീ​ന​റാ​യി ജൂ​ബി അ​ലാ​നി​ക്ക​ലി​നെ​യും ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യി സി​സി​കാ​രി​യ​പ്പു​റ​ത്തി​നെ​യും യൂ​ത്ത് ഫോ​റം ക​ൺ​വീ​നേ​ഴ്സാ​യി ജോ​നാ​സ് ശാ​സ്താം​കു​ന്നേ​ലി​നെ​യും ഏ​യ്ഞ്ച​ൽ മേ​രി​പു​തു​മ​ന​യേ​യും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.

സോ​ൺ ലീ​ഡേ​ഴ്സാ​യി ജൈ​സ​ൺ ക​രേ​ട​ൻ, സാ​ജു മാ​ത്യു, ടോ​ണി ഉ​ള്ളാ​ട്ടി​ൽ, ജി​ൻ​സ​ൺ കി​ഴ​ക്കേ​പ്പു​റ​ത്തു എ​ന്നി​വ​രെ​യും കൂ​ടാ​തെ ജോ​മോ​ൻ പ​ത്തു​പ​റ​യി​ൽ, ജി​മ്മി ശാ​സ്താം​കു​ന്നേ​ൽ, ബാ​ബു​വേ​താ​നി, എ​ക്സ് ഒ​ഫീ​ഷ്യോ ആ​യി ലൂ​സി വേ​ഴേ​പ​റ​മ്പി​ൽ, പു​ഷ്പാ ത​ട​ത്തി​ൽ എ​ന്നി​വ​രും ജോ​ഷി വ​ട​ക്കും​പാ​ട​ൻ, മാ​ത്യു​മ​ണി​കു​ട്ടി​യി​ൽ, ബി​ന്നി വെ​ങ്ങ​പ്പ​ള്ളി​ൽ, അ​ജു മാ​ർ​ഷ​ൽ, അ​രു​ൺ​ വ​ർ​ഗീ​സ്, ജീ​വ​ൻ കാ​രി​യ​പ്പു​റം എ​ക്സ് ഒ​ഫീ​ഷ്യോ ആ​യി ലൂ​സി​വേ​ഴേ​പ​റ​മ്പി​ൽ പു​ഷ്പാ ത​ട​ത്തി​ൽ എ​ന്നി​വ​രും ജോ​ഷി വ​ട​ക്കും​പാ​ട​ൻ, മാ​ത്യു മ​ണി​കു​ട്ടി​യി​ൽ, ബി​ന്നി വെ​ങ്ങ​പ്പ​ള്ളി​ൽ, അ​ജു​മാ​ർ​ഷ​ൽ, അ​രു​ൺ വ​ർ​ഗീ​സ്, ജീ​വ​ൻ കാ​രി​യ​പ്പു​റം, സൂ​ര​ജ്കാ​ഞ്ഞി​ന്പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 

Sports

സ്റ്റാ​​ൻ വാ​​വ്റി​​ങ്ക വി​​ര​​മി​​ക്കു​​ന്നു

സ്വിറ്റ്‌സര്‍ലന്‍ഡ്‌: മൂ​​ന്ന് ത​​വ​​ണ ഗ്രാ​​ൻ​​ സ്ലാം ​​സിം​​ഗി​​ൾ​​സ് ചാ​​ന്പ്യ​​നാ​​യ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​​ന്‍റെ സ്റ്റാ​​ൻ വാ​​വ്റി​​ങ്ക ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്നു. 2026 സീ​​സ​​ണ്‍ ത​​ന്‍റെ അ​​വ​​സാ​​ന സീ​​സ​​ണാ​​യി​​രി​​ക്കു​​മെ​​ന്ന് താ​​രം വെ​​ളി​​പ്പെ​​ടു​​ത്തി.

“എ​​ല്ലാ പു​​സ്ത​​ക​​ങ്ങ​​ൾ​​ക്കും ഒ​​രു അ​​വ​​സാ​​നം ആ​​വ​​ശ്യ​​മാ​​ണ്. പ്രൊ​​ഫ​​ഷ​​ണ​​ൽ ടെ​​ന്നീ​​സ് ക​​ളി​​ക്കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ എ​​ന്‍റെ ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന അ​​ധ്യാ​​യം എ​​ഴു​​താ​​നു​​ള്ള സ​​മ​​യ​​മാ​​ണി​​ത്. 2026 എ​​ന്‍റെ ടൂ​​റി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ​​മാ​​യി​​രി​​ക്കും”- ​വാ​​വ്റി​​ങ്ക വെ​​ള്ളി​​യാ​​ഴ്ച സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ചു.

മാ​​ർ​​ച്ചി​​ൽ 41 വ​​യ​​സ് തി​​ക​​യു​​ന്ന വാ​​വ്റി​​ങ്ക 2014ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണും ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഫ്ര​​ഞ്ച് ഓ​​പ്പ​​ണും 2016ൽ ​​യു​​എ​​സ് ഓ​​പ്പ​​ണും സ്വ​​ന്ത​​മാ​​ക്കി.

റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, റാ​​ഫേ​​ൽ ന​​ദാ​​ൽ, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് എ​​ന്നി​​വ​​ർ പു​​രു​​ഷ ടെ​​ന്നീ​​സി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന കാ​​ല​​ത്താ​​യി​​രു​​ന്നു വാ​​വ്റി​​ങ്ക​​യു​​ടെ നേ​​ട്ട​​മെ​​ന്ന​​ത് മൂ​​ല്ല്യം കൂ​​ട്ടു​​ന്നു.

16 എ​​ടി​​പി കി​​രീ​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് വാ​​വ്റി​​ങ്ക​​യു​​ടെ ക​​രി​​യ​​ർ.2014ൽ ​​ലോ​​ക​​റാ​​ങ്കിം​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​താ​​ണ് താ​​ര​​ത്തി​​ന്‍റെ മി​​ക​​ച്ച മു​​ന്നേ​​റ്റം. പ​​രി​​ക്കു​​ക​​ൾ താ​​ര​​ത്തെ വ​​ല​​ച്ചു. നി​​ല​​വി​​ൽ 157-ാം സ്ഥാ​​ന​​ത്താ​​ണ്. 582 ടൂ​​ർ-​​ലെ​​വ​​ൽ വി​​ജ​​യ​​ങ്ങ​​ളി​​ൽ നി​​ല​​വി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളി​​ൽ അദ്ദേഹം നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

NRI

റാ​ണി അ​രി​ക്ക​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ചു

സൂ​റി​ച്ച്: സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ലാം​ഗെ​ൻ​ന്താ​ൾ താ​മ​സി​ക്കു​ന്ന ഡേ​വി​സ് അ​രി​ക്ക​ലി​ന്‍റെ ഭാ​ര്യ റാ​ണി അ​രി​ക്ക​ൽ(65) അ​ന്ത​രി​ച്ചു. ന​ഴ്സാ​യി​രു​ന്നു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ലാം​ഗെ​ൻ​ന്താ​ൾ ക്വീ​ൻ മേ​രി പ​ള്ളി​യി​ലെ (Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​ലാം​ഗെ​ൻ​ന്താ​ൾ സെ​മി​ത്തേ​രി​യി​ൽ (Friedhof Langenthal, Geissbergweg 25, 4900 Langenthal).

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള കു​ർ​ബാ​ന ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ലാം​ഗെ​ൻ​ന്താ​ൾ ക്വീ​ൻ മേ​രി പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ലാം​ഗെ​ൻ​ന്താ​ൾ ക്രി​മ​റ്റോ​റി​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ക്ക​ൾ: ആ​ൻ​സി, ഡി​നി​യ. മ​രു​മ​ക്ക​ൾ: സാ​ൻ​ജോ ചാ​മ​ക്കാ​ല, ജെ​റി കൊ​ച്ചാ​ട്ട്. ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ താ​മ​സി​ക്കു​ന്ന പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ്.

മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പു ഗോ​പു​ര​ത്തി​ങ്ക​ൽ, ചാ​ക്കോ ഗോ​പു​ര​ത്തി​ങ്ക​ൽ, സി​സ്റ്റ​ർ ഫ്ള​വ​റി, ജോ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ (യു​എ​സ്എ), ജോ​ളി ഗോ​പു​ര​ത്തി​ങ്ക​ൽ, പ​രേ​ത​രാ​യ മേ​രി മൂ​ല​ൻ, താ​ണ്ട​ക്കു​ട്ടി വ​ള്ളൂ​രാ​ൻ.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രു​പ​ത​യി​ലെ കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് അ​രീ​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണ് പ​രേ​ത.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി​യാ​യ റാ​ണി​യും ഡേ​വി​സും വ​ർ​ഷ​ങ്ങ​ളോ​ളം കൊ​ളോ​ണി​ൽ താ​മ​സി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി, ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ്, കൊ​ളോ​ൺ കേ​ര​ള സ​മാ​ജം, ദ​ർ​ശ​ന തി​യ​റ്റേ​ഴ്സ് എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

Latest News

Corehub Up