x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് -ഇറാൻ ചർച്ചയ്ക്കു തുടക്കമായി


Published: June 22, 2026 02:03 AM IST | Updated: June 22, 2026 02:03 AM IST

ജ​​​​​​​നീ​​​​​​​വ: പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ സ​​​​​​​മാ​​​​​​​ധാ​​​​​​​നം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി യു​​​​​​​എ​​​​​​​സ്-​​​​​​​ഇ​​​​​​​റാ​​​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള നേ​​​​​രി​​​​​ട്ടു​​​​​ള്ള ച​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കു സ്വി​​​​​​​റ്റ്സ​​​​​​​ർ​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ൽ തു​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​യി.

ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​യാ​​​​​​​ഴ്ച ഇ​​​​​​​രു​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ഒ​​​​​​​പ്പി​​​​​​​ട്ട താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക ധാ​​​​​​​ര​​​​​​​ണ ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ണ് യു​​​​​​​എ​​​​​​​സ് വൈ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ജെ.​​​​​​​ഡി. വാ​​​​​​​ൻ​​​​​​​സും ഇ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ൻ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​സം​​​​​​​ഘ​​​​​​​വും ച​​​​​​​ർ​​​​​​​ച്ച ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ത്.

പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റ് സ്പീ​​​​​​​ക്ക​​​​​​​ർ മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് ബാ​​​​​​​ഗേ​​​​​​​ർ ഖാ​​​​​​​ലി​​​​​​​ബാ​​​​​​​ഫും വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​മ​​​​​​​ന്ത്രി അ​​​​​​​ബ്ബാ​​​​​​​സ് അ​​​​​​​രാ​​​​​​​ഗ്ചി​​​​​​​യും ഇ​​​​​​​റാ​​​​​​​നെ പ്ര​​​​​​​തി​​​​​​​നി​​​​​​​ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചു സം​​​​​​​ഘ​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ട്. ഇ​​​​​​​തു​​​​​​​കൂ​​​​​​​ടാ​​​​​​​തെ പാ​​​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ഖ​​​​​​​ത്ത​​​​​​​ർ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ളും സ​​​​​​​മാ​​​​​​​ധാ​​​​​​​ന ച​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കെ​​​​​​​ത്തി. 60 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ അ​​​​​​ന്തി​​​​​​മ സ​​​​​​മാ​​​​​​ധാ​​​​​​ന ക​​​​​​രാ​​​​​​റി​​​​​​ലെ​​​​​​ത്തു​​​​​​ക, ല​​​​​​ബ​​​​​​ന​​​​​​ൻ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ എ​​​​​​ല്ലാ​​​​​​യി​​​​​​ട​​​​​​ത്തും ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ക, ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് തു​​​​​​റ​​​​​​ക്കു​​​​​​ക എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്

ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യ്ക്കെ​​​​​​​​​​ത്തി​​​​​​​​​​യ പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ഷെ​​​​​​​​​​ഹ്ബാ​​​​​​​​​​സ് ഷ​​​​​​​​​​രീ​​​​​​​​​​ഫ് യു​​​​​​​​​​എ​​​​​​​​​​സ് വൈ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ജെ.​​​​​​​​​​ഡി. വാ​​​​​​​​​​ൻ​​​​​​​​​​സു​​​​​​​​​​മാ​​​​​​​​​​യി കൂ​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​ഴ്ച ന​​​​​​​​​​ട​​​​​​​​​​ത്തി. പാ​​​​​​​​​​ക് ക​​​​​​​​​​ര​​​​​​​​​​സേ​​​​​​​​​​നാ മേ​​​​​​​​​​ധാ​​​​​​​​​​വി അ​​​​​​​​​​സിം മു​​​​​​​​​​നീ​​​​​​​​​​റും ഷ​​​​​​​​​​രീ​​​​​​​​​​ഫി​​​​​​​​​​നൊ​​​​​​​​​​പ്പം സ്വി​​​​​​​​​​റ്റ്സ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​ൻ​​​​​​​​​​ഡി​​​​​​​​​​ലെ​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​ട്ടു​​​ണ്ട്.

യു​​​​​​​​​​എ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ഡോ​​​​​​​​​​ണ​​​​​​​​​​ൾ​​​​​​​​​​ഡ് ട്രം​​​​​​​​​​പും ഇ​​​​​​​​​​റേ​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ൻ പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് മ​​​​​​​​​​സൂ​​​​​​​​​​ദ് പെ​​​​​​​​​​സെ​​​​​​​​​​ഷ്കി​​​​​​​​​​യാ​​​​​​​​​​നും ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ​​​​​​​​​​യാ​​​​​​​​​​ഴ്ച സ​​​​​​​​​​മാ​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നാ​​​​​​​​​​യു​​​​​​​​​​ള്ള ധാ​​​​​​​​​​ര​​​​​​​​​​ണാ​​​​​​​​​​പ​​​​​​​​​​ത്ര​​​​​​​​​​ത്തി​​​​​​​​​​ൽ ഒ​​​​​​​​​​പ്പു​​​​​​​​​​വ​​​​​​​​​​ച്ചി​​​​​​​​​​രു​​​​​​​​​​ന്നു. വെ​​​​​​​​​​ള്ളി​​​​​​​​​​യാ​​​​​​​​​​ഴ്ച യു​​​​​​​​​​എ​​​​​​​​​​സ്-​​​​​​​​​​ഇ​​​​​​​​​​റാ​​​​​​​​​​ൻ ച​​​​​​​​​​ർ​​​​​​​​​​ച്ച സ്വി​​​​​​​​​​റ്റ്സ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​ൻ​​​​​​​​​​ഡി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു.

ല​​​​​​​​​​ബ​​​​​​​​​​ന​​​​​​​​​​നി​​​​​​​​​​ലെ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് ഇ​​​​​​​​​​റാ​​​​​​​​​​ൻ ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു പി​​​​​​​​​​ന്മാ​​​​​​​​​​റി. തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് ച​​​​​​​​​​ർ​​​​​​​​​​ച്ച നീ​​​​​​​​​​ട്ടി​​​​​​​​​​വ​​​​​​​​​​യ്ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ല​​​​​​​​​​ബ​​​​​​​​​​ന​​​​​​​​​​നി​​​​​​​​​​ലെ ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ൽ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന്‍റെ പ​​​​​​​​​​ശ്ചാ​​​​​​​​​​ത്ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ ഹോ​​​​​​​​​​ർ​​​​​​​​​​മു​​​​​​​​​​സ് അ​​​​​​​​​​ട​​​​​​​​​​യ്ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണെ​​​​​​​​​​ന്ന് ഇ​​​​​​​​​​റാ​​​​​​​​​​ൻ ശ​​​​​​​​​​നി​​​​​​​​​​യാ​​​​​​​​​​ഴ്ച പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ചി​​​രു​​​ന്നു.

60 ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ളി​​​​​​​​​​ൽ അ​​​​​​​​​​ന്തി​​​​​​​​​​മ ക​​​​​​​​​​രാ​​​​​​​​​​റി​​​​​​​​​​ൽ എ​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ൽ ഹോ​​​​​​​​​​ർ​​​​​​​​​​മു​​​​​​​​​​സി​​​​​​​​​​ൽ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക ടോ​​​​​​​​​​ൾ ഏ​​​​​​​​​​ർ​​​​​​​​​​പ്പെ​​​​​​​​​​ട‌ു​​​​​​​​​​ത്തു​​​​​​​​​​മെ​​​​​​​​​​ന്ന് യു​​​​​​​​​​എ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ഡോ​​​​​​​​​​ണ​​​​​​​​​​ൾ​​​​​​​​​​ഡ് ട്രം​​​​​​​​​​പ് മു​​​​​​​​​​ന്ന​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​പ്പു ന​​​​​​​​​​ൽ​​​കി​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്.

Tags : US-Iran talks switzerland

Recent News

Corehub Up