x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീര്യം കുറഞ്ഞ മദ്യം: വി​ദേ​ശ​മ​ദ്യ ച​ട്ട​ത്തി​ൽ ചരടുവലിച്ചത് മദ്യലോബിയോ?

കെ. ​​​​ഇ​​​​ന്ദ്ര​​​​ജി​​​​ത്ത്
Published: June 22, 2026 02:40 AM IST | Updated: June 22, 2026 02:40 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യം വില്പന​​​​യ്ക്കാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ദേ​​​​ശ​​​​മ​​​​ദ്യ​​​​ച്ച​​​​ട്ട​​​​ത്തി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത് ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണെ​​​​ന്ന് രേ​​​​ഖ​​​​ക​​​​ൾ.

ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പ്ര​​​​യോ​​​​ജ​​​​നം ചെ​​​​യ്യണമെന്ന ഉ​​​​ദ്ദേശ്യ​​​​ത്തോ​​​​ടെ വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​നാ​​​​യി വി​​​​ദേ​​​​ശ​​​​മ​​​​ദ്യ​​​​ച്ച​​​​ട്ട​​​​ത്തി​​​​ൽ 2022ൽ ​​​​ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ബ​​​​ക്കാ​​​​ർ​​​​ഡി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വ​​​​ൻ​​​​കി​​​​ട വി​​​​ദേ​​​​ശ മ​​​​ദ്യ​​​​ക​​​​ന്പ​​​​നി​​​​ക​​​​ളും അ​​​​ന്ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി രേ​​​​ഖ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

4.8 ശ​​​​ത​​​​മാ​​​​നം ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ബ​​​​ക്കാ​​​​ർ​​​​ഡി ബ്രീ​​​​സ​​​​ർ, എ​​​​ട്ടു ശ​​​​ത​​​​മാ​​​​നം ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ബ​​​​ക്കാ​​​​ർ​​​​ഡി പ്ല​​​​സ് എ​​​​ന്നീ ല​​​​ഹ​​​​രി പാ​​​​നീ​​​​യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്പന​​​​യ്ക്കു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യാ​​​​ണ് ക​​​​ന്പ​​​​നി സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തി​​​​ൽ ആ​​​​ദ്യ ഇ​​​​ന​​​​ത്തി​​​​ൽ ലൈം, ​​​​ജി​​​​ഞ്ച​​​​ർ, ഓ​​​​റ​​​​ഞ്ച് ഫ്ളേ​​​​വ​​​​റു​​​​ക​​​​ളി​​​​ലെ വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​ല്പ​​​​ന​​​​യ്ക്കാ​​​​യാ​​​​ണ് അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​​ത്.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​കു​​​​തി ഇ​​​​ള​​​​വ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന അ​​​​ന്ന​​​​ത്തെ എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​​യി​​​​ൽ ധ​​​​ന​​​​വ​​​​കു​​​​പ്പ് അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ത്ത​​​​താ​​​​ണ് ഇ​​​​ത്ത​​​​രം മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​ല്പന ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത്.

ക​​​​ശു​​​​മാ​​​​ങ്ങ, ച​​​​ക്ക, കൈ​​​​ത​​​​ച്ച​​​​ക്ക തു​​​​ട​​​​ങ്ങി​​​​യ പ​​​​ഴ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വീ​​​​ര്യം കു​​​​റ​​​​ഞ്ഞ ഹോ​​​​ർ​​​​ട്ടി​​​​വൈ​​​​നും മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​തു സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു പ്ര​​​​യോ​​​​ജ​​​​നം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം. എ​​​​ന്നാ​​​​ൽ, 2022-23ൽ ​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന വി​​​​ദേ​​​​ശ​​​​മ​​​​ദ്യ​​​​ച്ച​​​​ട്ട ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ൽ മൈ​​​​ക്രോ ഡി​​​​സ്റ്റി​​​​ല​​​​റി റൂ​​​​ൾ​​​​സ് എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ട്ട നി​​​​ർ​​​​മാ​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും വ​​​​ൻ​​​​കി​​​​ട ഡി​​​​സ്റ്റി​​​​ല​​​​റി​​​​ക​​​​ളു​​​​ടെ വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യം സം​​​​സ്ഥാ​​​​ന​​​​ത്തു വി​​​​ല്പന ന​​​​ട​​​​ത്താ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യും അ​​​​ന്ന​​​​ത്തെ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബ​​​​ജ​​​​റ്റി​​​​ൽ വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​കു​​​​തി ഇ​​​​ള​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. 10 ശ​​​​ത​​​​മാ​​​​നം വ​​​​രെ ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ല​​​​ഹ​​​​രി പാ​​​​നീ​​​​യ​​​​ത്തി​​​​ന് 120 ശ​​​​ത​​​​മാ​​​​നം വി​​​​ൽ​​​​പ​​​​ന നി​​​​കു​​​​തി​​​​യും 10നും 20​​​​നു​​​​മി​​​​ട​​​​യി​​​​ൽ ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ മ​​​​ദ്യ​​​​ത്തി​​​​ന് 175 ശ​​​​ത​​​​മാ​​​​നം വി​​​​ല്പന നി​​​​കു​​​​തി​​​​യു​​​​മാ​​​​ണ് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ നി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശ മ​​​​ദ്യ​​​​ത്തി​​​​ന് 251 ശ​​​​ത​​​​മാ​​​​നം വി​​​​ൽ​​​​പ​​​​ന നി​​​​കു​​​​തി​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ല കു​​​​റ​​​​ച്ചു വി​​​​ല്പന ന​​​​ട​​​​ത്തി​​​​യാ​​​​ൽ മ​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗം ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം. എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ല്പന ന​​​​ട​​​​ത്തു​​​​ന്ന ബി​​​​യ​​​​റി​​​​ന് 116 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി മാ​​​​ത്ര​​​​മാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന നി​​​​കു​​​​തി​​​​യാ​​​​ണ് വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നാ​​​​ണ് നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ന്ന​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.

എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യെ അ​​​​റി​​​​യി​​​​ക്കാ​​​​തെ വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ന് നി​​​​കു​​​​തി ഇ​​​​ള​​​​വ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ധ​​​​ന​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ എ​​​​തി​​​​ർ​​​​പ്പു​​​​ള്ള​​​​ത്.

Tags : Low alcohol liquor lobby pulling foreign liquor law

Recent News

Corehub Up