x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത സു​ര​ക്ഷ​യ്ക്കി​ടെ നീ​റ്റ് പു​നഃ​പ​രീ​ക്ഷ


Published: June 22, 2026 02:34 AM IST | Updated: June 22, 2026 02:34 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​യ​​​​രാ​​​​തെ നീ​​​​റ്റ് പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​രീ​​​​ക്ഷ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​തു ന​​​​ട​​​​ത്തി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 551 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ 5,440 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും രാ​​​​ജ്യ​​​​ത്തി​​​​നു​​​​പു​​​​റ​​​​ത്തു​​​​ള്ള 14 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 22 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. പ​​​​ഴു​​​​തു​​​​ക​​​​ളി​​​​ല്ലാ​​​​തെ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​ൻ 95,000ത്തി​​​​ല​​​​ധി​​​​കം പ​​​​രീ​​​​ക്ഷാ​​​​മു​​​​റി​​​​ക​​​​ളി​​​​ൽ ത​​​​ത്സ​​​​മ​​​​യ സി​​​​സി​​​​ടി​​​​വി നി​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​യെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി പ​രീ​ക്ഷ​യ്ക്കു ക​ടു​പ്പ​മേ​റി​യെ​ന്നാ​ണ് വി​ദ‍്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ക​ര​ണം. ഫി​സി​ക്സാ​ണ് മി​ക്ക​വ​രെ​യും കു​ഴ​പ്പി​ച്ച​ത്. ദൈ​ർ​ഘ‍്യ​മേ​റി​യ ചോ​ദ‍്യ​ങ്ങ​ൾ വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​ന്നു​വ​ന്നും വി​ദ‍്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ, ചോ​ദ‍്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ പ്ര​ചാ​ര​ണ​മു‌​ണ്ടാ​യി. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ‍്യാ​ജ​മാ​ണെ​ന്നും ചോ​ദ‍്യം ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും എ​ൻ​ടി​എ വ‍്യ​ക്ത​മാ​ക്കി.

മേ​​​​യ് മൂ​​​​ന്നി​​​​നു ന​​​​ട​​​​ത്തി​​​​യ ആ​​​​ദ്യ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ പരീക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ഇതേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ജീവ നൊടുക്കിയതിന്‍റെയ.ും പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ വീ​​​​ഴ്ച​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു.

കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്.

പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി രാ​​​​ജ്യം മു​​​​മ്പെ​​​​ങ്ങും ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളാ​​​​ണ് കേ​​​​ന്ദ്രം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ളെ​​​​ത്തി​​​​ക്കാ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടി​​​​യ​​​​തു​​​​മു​​​​ത​​​​ൽ പ​​​​രീ​​​​ക്ഷ​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ആ​​​​പ്പാ​​​​യ ടെ​​​​ലി​​​​ഗ്രാ​​​​മി​​​​നു നി​​​​രോ​​​​ധ​​​നം ​ഏ​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലേ​​​​ക്കു​​​​വ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നീ​​​​ണ്ടു.

Tags : NEET reexam tight security

Recent News

Corehub Up