x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ കാ​​​​ർ​​​​ഷി​​​​ക ക്ല​​​​ബ്; സ​​​​ജീ​​​​വ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് ഗ്രേ​​​​സ് മാ​​​​ർ​​​​ക്ക്: കൃ​​​​ഷി​​​​മ​​​​ന്ത്രി

വെബ്ഡെസ്ക്
Published: August 18, 2026 01:28 AM IST | Updated: August 18, 2026 01:28 AM IST

കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്.

ക​​​​ള​​​​മ​​​​ശേ​​​​രി: സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ക​​​​തി​​​​ർ കാ​​​​ർ​​​​ഷി​​​​ക ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ഗ്രേ​​​​സ് മാ​​​​ർ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്.

ക​​​​തി​​​​ർ കാ​​​​ർ​​​​ഷി​​​​ക ക്ല​​​​ബ്ബു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​തി​​​​ർ സ​​​​ഞ്ചാ​​​​രം എ​​​​ന്ന​​​​പേ​​​​രി​​​​ൽ കാ​​​​ർ​​​​ഷി​​​​ക പ​​​​ഠ​​​​ന​​​​യാ​​​​ത്ര​​​​ക​​​​ളും സ്കൂ​​​​ൾ ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി ക​​​​തി​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

വ​​​​നി​​​​താ ക​​​​ർ​​​​ഷ​​​​ക​​​​രെ ഉ​​​​ത്പാ​​​​ദ​​​​നം മു​​​​ത​​​​ൽ വി​​​​പ​​​​ണ​​​​നം വ​​​​രെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള കൃ​​​​ഷി​​​​സ​​​​ഖി, പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക പു​​​​ന​​​​ർ​​​​ന​​​​ടീ​​​​ൽ പ​​​​ദ്ധ​​​​തി, സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച കു​​​​ട്ടി ക​​​​ർ​​​​ഷ​​​​ക​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ ആ​​​​ദി​​​​ത്യ​​​​ന് പു​​​​തി​​​​യ വീ​​​​ട് , ഹോ​​​​ർ​​​​ട്ടി​​​​കോ​​​​ർ​​​​പ് കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​പ്പാ​​​​ക്ക​​​​ൽ എ​​​​ന്നീ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ‌ ന​​​​ട​​​​പ്പാ​​​​ക്കും.

പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ത്ത്, ന​​​​ടീ​​​​ൽ വ​​​​സ്തു​​​​ക്ക​​​​ൾ, വ​​​​ളം എ​​​​ന്നി​​​​വ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും പു​​​​ന​​​​ർ​​​​ന​​​​ടീ​​​​ൽ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ ക്രോ​​​​പ് ലോ​​​​സ് അ​​​​സ​​​​സ്മെ​​​​ന്‍റും റീ​​​​പ്ലാ​​​​ന്‍റിം​​​​ഗ് സ്പെ​​​​ഷ​​​​ൽ ഡ്രൈ​​​​വും ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : AgricultureClubs Schools GraceMark Activists TSiddique Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up