x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവയവക്കച്ചവടത്തിലെ കള്ളപ്പണ ഇടപാട് ;നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി


Published: June 22, 2026 01:42 AM IST | Updated: June 22, 2026 01:42 AM IST

കൊ​​​ച്ചി: വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ള്‍ ച​​​മ​​​ച്ച് അ​​​വ​​​യ​​​വ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ലെ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക രേ​​​ഖ​​​ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി).

അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ള്‍, ദാ​​​താ​​​ക്ക​​​ളു​​​ടെ​​​യും സ്വീ​​​ക​​​ര്‍ത്താ​​​ക്ക​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ള്‍, ജി​​​ല്ലാ​​​ത​​​ല അം​​​ഗീ​​​കാ​​​ര സ​​​മി​​​തി​​​ക്കു സ​​​മ​​​ര്‍പ്പി​​​ച്ച രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ളാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. കൂ​​​ടാ​​​തെ പ്ര​​​തി​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ഡി ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പോ​​​ലീ​​​സി​​​ന്‍റെ വ്യാ​​​ജ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ശി​​​പാ​​​ര്‍ശ​​​ക്ക​​​ത്തു​​​ക​​​ള്‍, ആ​​​ധാ​​​ര്‍ കാ​​​ര്‍ഡു​​​ക​​​ള്‍, റേ​​​ഷ​​​ന്‍ കാ​​​ര്‍ഡു​​​ക​​​ള്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ള്‍ പ്ര​​​തി​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​യി നി​​​ര്‍മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി. ഇ​​​വ പ​​​ള്ളി​​​ക്ക​​​ര​​​യി​​​ലെ ഒ​​​രു ടി​​​ഡി​​​പി സെ​​​ന്‍റ​​​റി​​​ലും ഡി​​​ജി​​​റ്റ​​​ല്‍ സ്റ്റു​​​ഡി​​​യോ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു നി​​​ര്‍മി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കി.


Tags : Black money organ trafficking ED documents seized

Recent News

Corehub Up