x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ​യ്ക്ക് ജാ​തി- മ​ത വി​വേ​ച​ന​ങ്ങ​ളി​ല്ലെ​ന്നു മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ


Published: June 22, 2026 01:21 AM IST | Updated: June 22, 2026 01:21 AM IST

തി​രു​വ​ന​ന്ത​പു​രം: യോ​ഗ​യ്ക്ക് ജാ​തി-​മ​ത-​വ​ർ​ണ വി​വേ​ച​ന​ങ്ങ​ളി​ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​ർ​ക്കും പ​രി​ശീ​ലി​ക്കാ​വു​ന്ന വ്യാ​യാ​മ മു​റ​യാ​ണ് യോ​ഗ. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം യോ​ഗ ചെ​യ്താ​ൽ പോ​രാ. ദി​വ​സേ​ന അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും ഇ​തി​നാ​യി ക​ണ്ടെ​ത്ത​ണം.

ഇ​തി​ന്‍റെ ഗു​ണം സ്വ​ന്തം ജീ​വി​തം കൊ​ണ്ട് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യു​ഷ് വ​കു​പ്പ് നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​വ​ന​വ​ന് ഇ​ഷ്ട​മു​ള്ള വ്യാ​യാ​മ​മു​റ സ്വീ​ക​രി​ക്കാം. കു​ട്ടി​ക​ളെ വ്യാ​യാ​മം ശീ​ലി​പ്പി​ക്ക​ണം. ഏ​തു വ്യാ​യാ​മ​ത്തി​ന്‍റെ​യും ല​ക്ഷ്യം ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ലാ​ണ്. സ്ഥി​ര​മാ​യി ജോ​ഗിം​ഗ് ചെ​യ​താ​ണ് താ​ൻ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​ത്.

അ​ലോ​പ്പ​തി​യും ആ​യു​ഷ് വ​കു​പ്പും ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സ് ജോ​ലി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വി​ടു​ന്ന​വ​ർ​ക്കു​ള്ള ചെ​യ​ർ യോ​ഗ​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Tags : k muraleedharan yoga udf congress

Recent News

Corehub Up