ടാറ്റായുടെ സിയറ ജൂബിലി എഡിഷൻ വാഹനം കൊച്ചിയിൽ അവതരിപ്പിച്ചപ്പോൾ.
കൊച്ചി: ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് രാജ്യത്തെ സുരക്ഷിതവും വൈവിധ്യമാർന്നതുമായ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ശ്രേണിയിൽ പ്രത്യേക ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് മുഴുവൻ ലഭ്യമാകുന്ന ഓഫറുകളിൽ 2.25 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങൾ, ബുക്കിംഗുകൾക്ക് മുൻഗണനാ ഡെലിവറി, ആകർഷകമായ ഫിനാൻസ് പദ്ധതികൾ എന്നിവയുണ്ട്.
സിയറ ജൂബിലി എഡിഷൻ, നെക്സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്.ബി.എക്സ്. പാക്ക് എന്നീ പ്രത്യേക പതിപ്പുകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കാണു 2.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ.
കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ഫെസ്റ്റീവ് പോപ്പ്-അപ്പ് സ്റ്റോറുകൾ ഉണ്ടാകുമെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു.
ആൾട്രോസിന് 54,500 രൂപ വരെ ഇളവുണ്ട്. നെക്സോൺ 72,500 വരെ, കർവ് 77,500 വരെ, ഹാരിയർ 47,000 വരെ, സഫാരി 47,000 വരെ എന്നിങ്ങനെയാണ് ഇളവ്. ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്യുവിയായ സിയറ ഇവി 18.79 ലക്ഷം മുതൽ ലഭിക്കും.
Tags : TataVehicles OnamOffer Benefits Business