Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnamOffer

ടാറ്റ വാഹനങ്ങൾക്ക് ഓണക്കാലത്ത് 2.25 ലക്ഷത്തിന്‍റെ ആനുകൂല്യങ്ങൾ

കൊ​​​ച്ചി: ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് പാ​​​സ​​​ഞ്ച​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് രാ​​​ജ്യ​​​ത്തെ സു​​​ര​​​ക്ഷി​​​ത​​​വും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന​​​തു​​​മാ​​​യ കാ​​​റു​​​ക​​​ൾ, എ​​​സ്‌​​​യു​​​വി​​​ക​​​ൾ, ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ശ്രേ​​​ണി​​​യി​​​ൽ പ്ര​​​ത്യേ​​​ക ഓ​​​ണം ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഓ​​​ഗ​​​സ്റ്റ് മു​​​ഴു​​​വ​​​ൻ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഓ​​​ഫ​​​റു​​​ക​​​ളി​​​ൽ 2.25 ല​​​ക്ഷം രൂപയുടെ വ​​​രെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, ബു​​​ക്കിം​​​ഗു​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​നാ ഡെ​​​ലി​​​വ​​​റി, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഫി​​​നാ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ട്.

സി​​​യ​​​റ ജൂ​​​ബി​​​ലി എ​​​ഡി​​​ഷ​​​ൻ, നെ​​​ക്‌​​​സോ​​​ൺ ക്യാ​​​മോ എ​​​ഡി​​​ഷ​​​ൻ, പ​​​ഞ്ച് എ​​​ച്ച്.​​​ബി.​​​എ​​​ക്‌​​​സ്. പാ​​​ക്ക് എ​​​ന്നീ പ്ര​​​ത്യേ​​​ക പ​​​തി​​​പ്പു​​​ക​​​ളും പു​​​തു​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ കാ​​​റു​​​ക​​​ൾ, എ​​​സ്‌​​​യു​​​വി​​​ക​​​ൾ, ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​ണു 2.25 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ഫെ​​​സ്റ്റീ​​​വ് പോ​​​പ്പ്-​​​അ​​​പ്പ് സ്റ്റോ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ടാ​​​റ്റ പാ​​​സ​​​ഞ്ച​​​ർ ഇ​​​ല​​​ക്‌ട്രി​​​ക് മൊ​​​ബി​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ചീ​​​ഫ് കൊ​​​മേ​​​ഴ്സ്യ​​​ൽ ഓ​​​ഫീ​​​സ​​​ർ വി​​​വേ​​​ക് ശ്രീ​​​വ​​​ത്സ പ​​​റ​​​ഞ്ഞു.

ആ​​​ൾ​​​ട്രോ​​​സി​​​ന് 54,500 രൂ​​​പ വ​​​രെ ഇ​​​ള​​​വു​​​ണ്ട്. നെ​​​ക്‌​​​സോ​​​ൺ 72,500 വ​​​രെ, ക​​​ർ​​​വ് 77,500 വ​​​രെ, ഹാ​​​രി​​​യ​​​ർ 47,000 വ​​​രെ, സ​​​ഫാ​​​രി 47,000 വ​​​രെ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ള​​​വ്. ടാ​​​റ്റ​​​യു​​​ടെ പു​​​തി​​​യ ഇ​​​ല​​​ക്‌ട്രി​​​ക് എ​​​സ്‌​​​യു​​​വി​​​യാ​​​യ സി​​​യ​​​റ ഇ​​​വി 18.79 ല​​​ക്ഷം മു​​​ത​​​ൽ ല​​​ഭി​​​ക്കും.

Latest News

Corehub Up