x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കമാലി എൽഎഫ് ആശുപത്രി: ആരോഗ്യകേരളത്തിന്‍റെ അഭിമാന മേൽവിലാസം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 7, 2026 11:05 PM IST | Updated: August 7, 2026 11:05 PM IST

പ​ള്ളി​ക്കൊ​പ്പം പ​ള്ളി​ക്കൂ​ട​വും പ​ള്ളി​യാ​ശു​പ​ത്രി​യും എ​ന്ന​ത് കേ​ര​ള ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ പ്രൗ​ഢ​മാ​യ സാ​മൂ​ഹ്യ​ദ​ർ​ശ​ന​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ്. ഒ​മ്പ​തു പ​തി​റ്റാ​ണ്ടു മു​മ്പ് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​നം ല​ക്ഷ്യ​മാ​ക്കി അ​ങ്ക​മാ​ലി​യി​ൽ ആ​രം​ഭി​ച്ച ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി ഇ​ന്നു ന​വ​തി ഘോ​ഷി​ക്കു​മ്പോ​ൾ, അ​തു കേ​ര​ള​സ​ഭ​യു​ടെ സാ​മൂ​ഹ്യ​ശു​ശ്രൂ​ഷാ​ ധാ​ര​ക​ളി​ൽ തി​ള​ക്ക​മാ​ർ​ന്നൊ​രു അ​ധ്യാ​യ​ത്തി​ന്‍റെ അ​ഭി​മാ​ന​ക​ര​മാ​യ ആ​ഘോ​ഷംകൂ​ടി​യാ​ണ്.

1936ൽ ​വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ഡി​സ്പെ​ൻ​സ​റി​യാ​യി ആ​രം​ഭി​ച്ച ആ​ശു​പ​ത്രി, മു​പ്പ​തി​ല​ധി​കം മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​ന്നു വ​ള​ർ​ന്നു. 610 കി​ട​ക്കു​ക​ളും 200ല​ധി​കം ഡോ​ക്ട​ര്‍​മാ​രും 2000ത്തോളം ജീ​വ​ന​ക്കാ​രും ഇ​ന്നു​ണ്ട്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 25 ആ​ധു​നി​ക ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളും 14 ഐ​സി​യു​ക​ളും സ​ജ്ജം. പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഔ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം ന​ല്‍​കു​ന്നു.

90 വ​ർ​ഷ​ത്തെ സേ​വ​ന​പു​ണ്യ​മാ​ർ​ന്ന പ്ര​യാ​ണ​ത്തി​ന്‍റെ അ​ഭി​മാ​ന​പ​ഥ​ങ്ങ​ളെ​യും ന​വ​തി​ശോ​ഭ​യി​ൽ ആ​ർ​ജി​ച്ച അ​തു​ല്യനേ​ട്ട​ങ്ങ​ളെ​യും ഭാ​വി​പ​ദ്ധ​തി​ക​ളെ​യും സം​ബ​ന്ധി​ച്ച്, ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി സം​സാ​രി​ക്കു​ന്നു.

ക​രു​ത​ലി​ന്‍റെ 90 വ​ർ​ഷം

ആ​ത്മാ​ക്ക​ളു​ടെ ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ക​രു​ത​ൽ.... സ​ഭ​യെ​യും സ​ഭാ​മ​ക്ക​ളെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള സ​ഭ​യു​ടെ ഔ​ത്സു​ക്യം... അ​താ​ണ് അ​ങ്ക​മാ​ലി​യി​ൽ മി​ക​ച്ചൊ​രു ആ​തു​രാ​ല​യ​മു​ണ്ടാ​ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ലേ​ക്കു സ​ഭാ​ നേ​തൃ​ത്വ​ത്തെ ന​യി​ച്ച​തെ​ന്ന് ഫാ. ​പാ​ല​യ്ക്കാ​പ്പി​ള്ളി പ​റ​യു​ന്നു.

ചു​രു​ങ്ങി​യ ചെ​ല​വി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​ച്ച സേ​വ​നം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​മ്പോ​ഴു​ള്ള വീ​ക്ഷ​ണം. ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തി പ്രൊ​ട്ട​സ്റ്റ​ന്‍റ് വി​ഭാ​ഗ​ങ്ങ​ൾ അ​ങ്ക​മാ​ലി​യി​ൽ പ​ദ്ധ​തി​യി​ട്ട വി​ശ്വാ​സ, സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളോ​ടു​ള്ള പ്ര​തി​രോ​ധം കൂ​ടി​യാ​യി​രു​ന്നു അ​ത്.

1936 ഫെ​ബ്രു​വ​രി ഒ​മ്പ​തി​നു വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ഡി​സ്പെ​ൻ​സ​റി​യാ​യി തു​ട​ക്കം. ഒ​മ്പ​തു പ​തി​റ്റാ​ണ്ടു മു​മ്പ് പ​ള്ളി​ക്കൊ​പ്പം പ​ള്ളി​യാ​ശു​പ​ത്രി​യും വേ​ണ​മെ​ന്ന വി​ശാ​ല​മാ​യ മ​നു​ഷ്യ​ദ​ർ​ശ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ​നി​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ൽ അ​ങ്ക​മാ​ലി​യി​ലെ ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി പി​റ​വി​യെ​ടു​ത്തു, പ​ടി​പ​ടി​യാ​യി വ​ള​ർ​ന്നു. ഇ​ന്ന് മ​ധ്യ​കേ​ര​ള​ത്തി​ൽ ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്തു പ്രൗ​ഢ​മാ​യ സേ​വ​നച​രി​ത്ര​മാ​ണ് ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യു​ടേ​ത്.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​ക്ക് 90 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു വി​ത്തു​ പാ​കി​യ​ത്, ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ൽ, പ്ര​ഥ​മ ഡ​യ​റ​ക്ട​ർ ധ​ന്യ​ൻ മോ​ൺ. ജോ​സ​ഫ് സി. ​പ​ഞ്ഞി​ക്കാ​ര​ൻ, മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ത​ളി​യ​ത്ത് എ​ന്നി​വ​രു​ടെ ദീ​ർ​ഘ​ദ​ർ​ശ​ന​ങ്ങ​ളാ​ണ്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ വ​ള​ർ​ച്ച​യി​ൽ കൈ​പി​ടി​ച്ചു ന​യി​ച്ച അ​തി​രൂ​പ​ത​യി​ലെ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​ർ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ജീ​വ​ന​ക്കാ​ർ, സ്വ​ന്തം സ്ഥാ​പ​ന​മെ​ന്ന​പോ​ലെ എ​ൽ​എ​ഫി​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ അ​ങ്ക​മാ​ലി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ജ​ന​ങ്ങ​ൾ... ന​വ​തിവ​ർ​ഷ​ത്തി​ൽ ന​ന്ദി​യോ​ടെ ഓ​ർ​ക്കാ​ൻ എ​ത്ര​യോ പേ​ർ...

ദീ​ർ​ഘ​വീ​ക്ഷ​ണം

അ​ങ്ക​മാ​ലി​യി​ൽ തു​ട​ക്ക​മി​ട്ട് മ​ധ്യ​കേ​ര​ള​വും കേ​ര​ള​മാ​കെ​യും വ്യാ​പി​ച്ചു രാ​ജ്യ​മെ​ങ്ങും ഇ​ന്ന് ആ​തു​ര​സേ​വ​ന​ത്തി​ന്‍റെ മ​ഹി​ത​ധാ​ര​ക​ളി​ൽ പ്ര​കാ​ശം പ​ര​ത്തു​ക​യാ​ണ് എ​ൽ​എ​ഫ് ആ​ശു​പ​ത്രി. 1960ൽ​ത​ന്നെ അ​ർ​ബു​ദ ചി​കി​ത്സ​യ്ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന​തി​നു ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. അ​ക്കാ​ല​ത്തു​ത​ന്നെ​യാ​ണ് നേ​ത്ര​രോ​ഗ ചി​കി​ത്സാ​രം​ഗ​ത്തേ​ക്ക് എ​ൽ​എ​ഫ് ചു​വ​ടു​വ​ച്ച​ത്.

1969ൽ​ത​ന്നെ നേ​ത്ര​വി​ഭാ​ഗ​ത്തി​ൽ കോ​ൺ​ടാ​ക്ട് ലെ​ൻ​സി​ന്‍റെ​യും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പേ ഇ​വി​ടെ ന​ട​ന്ന കോ​ർ​ണി​യ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ, കേ​ര​ള​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ കൂ​ടി​യാ​ണെ​ന്ന​ത് മ​റ​ക്ക​രു​താ​ത്ത നേ​ട്ട​മാ​ണ്. ഡോ. ​ഈ​പ്പ​ൻ, ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രെ​പ്പോ​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​തി​നു ചു​ക്കാ​ൻ പി​ടി​ച്ചു. അ​ന്നു മു​ത​ൽ ഇ​ന്നോ​ളം കേ​ര​ള​ത്തി​ൽ നേ​ത്ര​ചി​കി​ത്സ​യു​ടെ അ​വ​സാ​ന​വാ​ക്കാ​യി ലി​റ്റി​ൽ ഫ്ള​വ​ർ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് അ​ന്നും ഇ​ന്നും എ​ൽ​എ​ഫി​നെ അ​ധി​ക​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. കൃ​ഷി​യും കൃ​ഷി​യി​ട​ങ്ങ​ളും ധാ​രാ​ള​മു​ണ്ടാ​യി​രു​ന്ന ഈ ​മേ​ഖ​ല​യി​ൽ വി​ഷ ചി​കി​ത്സ​യി​ൽ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ട് ആ​ശു​പ​ത്രി​യെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​യി​ച്ച​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. 1975ൽ​ത​ന്നെ അ​തു സാ​ധ്യ​മാ​യി.

ഇ​ന്ന് മ​ധ്യ​കേ​ര​ള​ത്തി​ലെ സു​പ്ര​സി​ദ്ധ പാ​മ്പു​വി​ഷ​ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി​യാ​ണ് എ​ൽ​എ​ഫ് ആ​ശു​പ​ത്രി. അ​തി​നു ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തു ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടേ​തു​ൾ​പ്പ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​വും സ്നേ​ഹ​വും ആ​ർ​ജി​ച്ച ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നും നി​ല​നി​ൽ​ക്ക​ണം. പ​ക്ഷേ വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ളു​ടെ ക​ട​ന്നു​വ​ര​വി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നില്​പി​നു​ണ്ടാ​യ വെ​ല്ലു​വി​ളി അ​തി​ജീ​വി​ക്കേ​ണ്ട​താ​യു​ണ്ട്. മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ൾ​പ്പ​ടെ​യു​ള്ള ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ സ​മ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ലും വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ളു​ടെ ഇ​ട​പെ​ട​ൽ പ​ല​രും സം​ശ​യി​ക്കു​ന്നു​മു​ണ്ട്.

 

എ​ൽ​എ​ഫി​ലെ ചി​കി​ത്സാ​ച്ചെ​ല​വ് എ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്കു താ​ങ്ങാ​വു​ന്ന രീ​തി​യി​ൽ മാ​ത്ര​മാ​ണ്. കാ​ല​ത്തി​നൊ​ത്ത മാ​റ്റ​ങ്ങ​ളും ആ​ധു​നി​കീക​ര​ണ​വും ന​ട​ത്താ​ൻ‌ സ​ജ്ജ​മാ​ണ്. അ​തേ​സ​മ​യം, ഇ​തു​പോ​ലു​ള്ള ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക​ളെ ഞെ​രു​ക്കു​ന്ന കോ​ർ​പ​റേ​റ്റ് ആ​ശു​പ​ത്രി​ക​ളു​ടെ ഭീ​മ​മാ​യ ചി​കി​ത്സാ ബി​ല്ലു​ക​ൾ​ക്ക് അ​റു​തി​യു​ണ്ടാ​വേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലും ഉ​ണ്ടാ​ക​ണം.

ന​വ​തി​യി​ൽ പു​തു​കു​തി​പ്പ്

ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ ന​വീ​ന​മാ​യ പ​ദ്ധ​തി​ക​ളാ​ണ് എ​ൽ​എ​ഫ് ആ​ശു​പ​ത്രി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത്. ഹൃ​ദ​യ​ചി​കി​ത്സാ രം​ഗ​ത്തു വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ ഇ​വി​ടെ കാ​ർ​ഡി​യാ​ക് തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ണ്.
നി​ല​വി​ൽ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​ട്ടി​ട​ത്തി​ലെ ന​ഴ്സിം​ഗ് കോ​ള​ജും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും കു​ന്ന​പ്പി​ള്ളി​ശേ​രി​യി​ലെ ഏ​ഴ​ര ഏ​ക്ക​റി​ൽ നി​ർ​മി​ക്കു​ന്ന വി​ശാ​ല​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്.

കൂ​ന​മ്മാ​വി​ലു​ള്ള എ​ൽ​എ​ഫ് അ​ന​ക്സ് 200 ബെ​ഡു​ക​ളു​ള്ള മി​നി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ക്കും. മു​ന്നൂ​ർ​പ്പി​ള്ളി​യി​ൽ ആ​യു​ർ​വേ​ദ​വും നാ​ച്ചുറോ​പ്പ​തി​യും ചേ​ർ​ന്നു​ള്ള വെ​ൽ​നെ​സ് സെ​ന്‍റ​ർ സ്ഥാ​പി​ക്കും. കു​ട്ടി​ക​ളി​ലെ പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​ർ​ലി ഡി​റ്റ​ക്‌​ഷ​ൻ സെ​ന്‍റ​റും ട്രോ​മ കെ​യ​ർ യൂ​ണി​റ്റും ന​വ​തി​ സ​മ്മേ​ള​ന​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഫാ. ​പാ​ല​യ്ക്കാ​പ്പി​ള്ളി പ​റ​ഞ്ഞു.

ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ൽ ഇ​ന്നോ​ളം സ​ഞ്ച​രി​ച്ച വ​ഴി​ക​ളു​ടെ സ്പ​ന്ദ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ളെ വാ​യി​ച്ച്, പ്ര​ത്യാ​ശ​യോ​ടെ ന​ല്ല നാ​ളെ​ക​ളി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ലാ​ണ് ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി.

ന​വ​തി സ​മാ​പ​ന സമ്മേളനം ഇന്ന്

 അ​​​ങ്ക​​​മാ​​​ലി: ലി​​​റ്റി​​​ല്‍ ഫ്ല​​​വ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നം ഇ​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍, ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ്‌ വ​​ട​​ക്കും​​ത​​ല, മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ജി എം. ​​​ജോ​​​ണ്‍, വി.​​​എ. അ​​​ബ്ദു​​​ള്‍ ഗ​​​ഫൂ​​​ര്‍, എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍, വൈ​​​ദി​​​ക​​​ര്‍, പൊ​​​തു​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്ര​​​തി​​​ഭ​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.
ന​​വ​​തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​രം​​ഭി​​ക്കു​​ന്ന ഏ​​ർ​​ലി ഡി​​റ്റ​​ക്‌​​ഷ​​ൻ സെ​​ന്‍റ​​റും ട്രോ​​മ കെ​​യ​​ർ യൂ​​ണി​​റ്റും മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മു​​തി​​ർ​​ന്ന ഡോ​​ക്ട​​ർ​​മാ​​രെ ആ​​ദ​​രി​​ക്കും.

Tags : Angamaly LFHospital ArogyaKerala Navati Celebrations

Recent News

Corehub Up