ഗോപു നന്തിലത്ത് ചെറായിഷോറൂം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 66-ാമത് ഹൈടെക് ഷോറൂം ചെറായിയിൽ പ്രവർത്തനമാരംഭിച്ചു. ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഷൈനി ഗോപു നന്തിലത്ത് ആദ്യവില്പന നിർവഹിച്ചു.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ, വാർഡ് മെംബർ ടി.എസ്. ബാബു, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേറ്റിവ് മാനേജർ എൻ.പി. ജോയ് എന്നിവർ ചേർന്ന് ദീപം തെളിച്ചു.
സംസ്ഥാനത്തെ എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമിലും ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടാണു നൽകുന്നത്. ഒപ്പം ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ ഉപയോക്താക്കളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം വീതം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതമുള്ള ഓരോ വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്ക് വാഷിംഗ് മെഷീൻ സമ്മാനമായി ലഭിക്കും. ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിത വായ്പകളും ലഭ്യമാണ്.
അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് ജി-മാർട്ടിന്റെ ലക്ഷ്യമെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.