ഷിബു എസ്. കൊട്ടാരം
തൃശൂർ: പ്രശസ്ത നാടകസംവിധായകനും സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം (57) അന്തരിച്ചു.
കോട്ടയം നീലൂർ സ്വദേശിയാണ്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂൾ ഓഫ് ഡ്രാമയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നീലൂരിലെ വീട്ടുവളപ്പിൽ നടക്കും.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി. ‘ഫ്രീഡം റോഡ്’ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിരാന, കനൽപാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയവയും സംവിധാനം ചെയ്തു. 2000 മുതൽ 2004 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
ഭാര്യ: ഡോ. ജീവ (പോണ്ടിച്ചേരി സർവകലാശാലയിൽ നാടക അധ്യാപിക). മക്കൾ: ഡോ. ജിഷ (പോണ്ടിച്ചേരി), ശിവ, ദേവ (ഇരുവരും വിദ്യാർഥികൾ).
Tags : TheatreDirector ShibuSKottaram PassessAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash