Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheatreDirector

നാ​ട​ക സം​വി​ധാ​യ​ക​ൻ ഷി​ബു എ​സ്. കൊ​ട്ടാ​രം അ​ന്ത​രി​ച്ചു

തൃ​​​ശൂ​​​ർ: പ്ര​​​ശ​​​സ്ത നാ​​​ട​​​ക​​സം​​​വി​​​ധാ​​​യ​​​ക​​​നും സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ ഷി​​​ബു എ​​​സ്. കൊ​​​ട്ടാ​​​രം (57) അ​​​ന്ത​​​രി​​​ച്ചു.

കോ​​​ട്ട​​​യം നീ​​​ലൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ്. മൃ​​​ത​​​ദേ​​​ഹം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നി​​​ന് സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. സം​​​സ്കാ​​​രം തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നീ​​​ലൂ​​​രി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ക്കും.

സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ​​​യി​​​ൽ നി​​​ന്ന് തി​​​യറ്റ​​​ർ ആ​​​ർ​​​ട്സി​​​ൽ ബി​​​രു​​​ദ​​​വും പോ​​​ണ്ടി​​​ച്ചേ​​​രി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ഗ​​​വേ​​​ഷ​​​ണ ബി​​​രു​​​ദ​​​വും നേ​​​ടി. ‘ഫ്രീ​​​ഡം റോ​​​ഡ്’ എ​​​ന്ന നാ​​​ട​​​കം ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു.

പി​​​രാ​​​ന, ക​​​ന​​​ൽ​​​പാ​​​ത, ക​​​ർ​​​ണ​​​ഭാ​​​രം, സ്പാ​​​ർ​​​ട്ട​​​ക്ക​​​സ്, സ​​​മ​​​യ​​​തീ​​​രം തു​​​ട​​​ങ്ങി​​​യ​​​വ​​​യും സം​​​വി​​​ധാ​​​നം ചെ​​​യ്തു. 2000 മു​​​ത​​​ൽ 2004 വ​​​രെ സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു.

ഭാ​​​ര്യ: ഡോ. ​​​ജീ​​​വ (പോ​​​ണ്ടി​​​ച്ചേ​​​രി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നാ​​​ട​​​ക അ​​​ധ്യാ​​​പി​​​ക). മ​​​ക്ക​​​ൾ: ഡോ. ​​​ജി​​​ഷ (പോ​​​ണ്ടി​​​ച്ചേ​​​രി), ശി​​​വ, ദേ​​​വ (ഇ​​​രു​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ).

Latest News

Corehub Up