തിരുവനന്തപുരം: ഹൈവേ പട്രോളിംഗിനിടെ കാഞ്ഞങ്ങാട് നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. അഞ്ച് ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും.
സൂരജ്, അലോഷ്യസ് എന്നീ പോലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു മന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും നിർദേശിച്ചു.
തിരികെ ജോലിയിൽ പ്രവേശിക്കുന്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കും. ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്തു നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Tags : Remesh Chennithala not abandoned lost legs