x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്ൻ ആക്രമണം; ക്രിമിയയിൽ ഇന്ധനവിതരണം നിർത്തിവച്ചു


Published: June 22, 2026 01:19 AM IST | Updated: June 22, 2026 01:19 AM IST

കീ​​​​വ്: റ​​​​ഷ്യ​​​​യു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള ക്രി​​​​മി​​​​യ​​​​യി​​​​ലെ എ​​​​ണ്ണ​​​​സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ൾ, ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ ല​​​​ക്ഷ്യ​​​​മാ​​​​ക്കി യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ധ​​​​ന​​​​വി​​​​ത​​​​ര​​​​ണം അ​​​​ധി​​​​കൃ​​​​ത​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.​​​​

ജ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഭ്രാ​​​​ന്ത​​​​രാ​​​​കേ​​​​ണ്ടെ​​​​ന്നും ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്രം വി​​​​ശ്വ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക്രി​​​​മി​​​യ​​​​യി​​​​ലെ ക്രെം​​​​ലി​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ സെ​​​​ർ​​​​ജി അ​​​​ക്‌​​​​സ്യോ​​​​നോ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു​ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 28 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വു പ്ര​​​​കാ​​​​രം ക്രി​​​​മി​​​യ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​നി ഇ​​​​ന്ധ​​​​നം ന​​​​ൽ​​​​കു​​​​ക.

റ​​​​ഷ്യ ക്രി​​​​മി​​​​യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തി​​​​നു ശേ​​​​ഷം പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഊ​​​​ർ​​​​ജ​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി ക്രി​​​​മി​​​​യ​​​​യി​​​​ലെ​​​​യും റ​​​​ഷ്യ​​​​യി​​​​ലെ ക്രാ​​​​സ്‌​​​​നോ​​​​ദ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​യും എ​​​​ണ്ണ സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കു നേ​​​​രേ യു​​​​ക്രെ​​​​യ്ൻ നി​​​​ര​​​​ന്ത​​​​രം ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

Tags : Ukraine attack Fuel supply halted Crimea

Recent News

Corehub Up