Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Halted

Thiruvananthapuram

ക്ലോ​വ​ർ ലീഫ് മോഡൽ റോഡ്: സ​ർ​വേ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബൈ​പ്പാ​സും റി​ംഗ് റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ​ത​ല​ക്കോ​ട് ജം​ഗ്ഷ​നി​ൽ ക്ലോ​വ​ർ ലീ​ഫ് മാ​തൃ​ക​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി​യേ​റ്റ​ട​ക്കി​നു വേ​ണ്ടി​യു​ള്ള ആ​ദ്യ​പ​ടി​യാ​യ സ​ർ​വേ ന​ട​പ​ടി​ക​ൾ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ​ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ സ​ർവേ ന​ട​പ​ടി​ക​ളാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നെ ക്കുറി​ച്ചു​ള്ള നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കും വ​സ്തു​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള പാ​ക്കേ​ജി​നെ കു​റി​ച്ചുള്ള ച​ർ​ച്ച യും ന​ട​ത്തി​യ​തി​നു​ശേ​ഷം തു​ട​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നു റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ത​ല​ക്കോ​ട് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.വി. അ​ഭി​ലാ​ഷും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ​നി​യ​ടി​മ ജോ​ണും അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കൗ​ൺ​സി​ല​ർ ല​തി​ക കു​മാ​രി, കെ. ​ബി​നു, ഡോ.​ ഷാ​ജി കു​ട്ടി, ജ്യോ​തി​രാ​ജ് സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. റിം​ഗ് റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തുനി​ന്ന് 60 ഏ​ക്ക​റോ​ളം ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം.

Kerala

ഷു​ഹൈ​ബ് വ​ധം: വി​ചാ​ര​ണ താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു

കൊ​ച്ചി: മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. നി​ല​വി​ലെ ജ​ഡ്ജി​യി​ല്‍​നി​ന്നു നീ​തി ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ള്ള​തി​നാ​ല്‍ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മൂ​ന്നി​ല്‍ ന​ട​ക്കു​ന്ന വി​ചാ​ര​ണ വേ​റെ കോ​ട​തി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​കാ​ശ് തി​ല്ല​ങ്കേ​രി അ​ട​ക്കം കേ​സി​ലെ പ്ര​തി​ക​ളാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷി​ന്‍റെ ഉ​ത്ത​ര​വ്.

കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി തി​ടു​ക്കം കാ​ട്ടു​ക​യാ​ണെ​ന്നു ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഇ​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി മാ​റ്റ​ത്തി​നു ന​ല്‍​കി​യ ഹ​ര്‍​ജി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ര​ണ്ടാം സാ​ക്ഷി​യെ വി​സ്ത​രി​ച്ച​പ്പോ​ള്‍ പ​റ​ഞ്ഞു പ​ഠി​പ്പി​ച്ച കാ​ര്യ​ങ്ങ​ളാ​ണു പ​റ​ഞ്ഞ​തെ​ന്നും അ​തി​നാ​ല്‍ പെ​രു​മാ​റ്റ​രീ​തി പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ആ​വ​ശ്യം വി​ചാ​ര​ണ​ക്കോ​ട​തി അ​നു​വ​ദി​ക്കാ​ത്ത​ത​ട​ക്കം ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യം നേ​ര​ത്തേ റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം പു​നഃ​സ്ഥാ​പി​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ട​തി 15ന് ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ട്രാ​വ​ൽ കാ​ർ​ഡ് വി​ത​ര​ണം നി​ല​ച്ചു

ചാ​​​ത്ത​​​ന്നൂ​​​ർ: യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​ശ്നം മൂ​​​ലം യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ക​​​ട്ടെ നി​​​ര​​​ന്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും വ​​​ള​​​രെ​​​യേ​​​റെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ്. വ​​​ള​​​രെ വേ​​​ഗം ക​​​ണ്ട​​​ക്ട​​​ർ​​​ക്കു ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​നും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. മു​​​ൻ​​​കൂ​​​ർ പ​​​ണ​​​മ​​​ട​​​ച്ച് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​യ്ക്ക് പ​​​ണം കൈ​​​യി​​​ലി​​​ല്ലെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡി​​​നെ​​​തി​​​രെ പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ബാ​​​ഹ്യ സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച​​​തെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. ബ​​​സു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു യു​​​പി​​​ഐ വ​​​ഴി​​​യു​​​ള്ള സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​മു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ടി​​​ക്ക​​​റ്റ് തു​​​ക കൈ​​​വ​​​ശം ക​​​രു​​​താ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ​​​ല​​​വി​​​ധ കാ​​​ര​​​ണ​​​ത്താ​​​ൽ കൃ​​​ത്യ​​​മാ​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​ല​​​രീ​​​തി​​​യി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കി​​​ല്ല. പ​​​ല​​​പ്പോ​​​ഴും യു​​​പി​​​ഐ മു​​​ഖേ​​​ന ബ​​​സ്ചാ​​​ർ​​​ജ് അ​​​ട​​​ച്ചാ​​​ലും ടി​​​ക്ക​​​റ്റ് ഇ​​​ടി​​​എം റി​​​ലീ​​​സ് ചെ​​​യ്യാ​​​റി​​​ല്ല. യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ണം ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ ഇ​​​തു യാ​​​ത്ര​​​ക്കാ​​​രും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രും ത​​​മ്മി​​​ലു​​​ള്ള വ​​​ഴ​​​ക്കി​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല മൂ​​​ന്ന് മി​​​നി​​​റ്റോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

തി​​​ര​​​ക്കു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ ഇ​​​ത് വ​​​ലി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. യു​​​പി ഐ ​​​ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്താ​​​മെ​​​ന്ന​​​തി​​​നാ​​​ൽ ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ണം കൈ​​​യി​​​ൽ ക​​​രു​​​താ​​​ത്ത​​​വ​​​ർ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​യും വ​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യും കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ പൊ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യും ഓ​​​ഫ് ലൈ​​​ൻ മു​​​ഖേ​​​ന​​​യും യു​​​പി​​​ഐ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ ഇ​​​ടി​​​എ​​​മ്മി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്റ്റു​​​ഡ​​​ന്‍റ് കാ​​​ർ​​​ഡി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ യാ​​​തൊ​​​രു​​​വി​​​ധ വി​​​വ​​​ര​​​ങ്ങ​​​ളോ (ഫോ​​​ട്ടോ, പേ​​​ര്, പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ൾ) എ​​​വി​​​ടെ മു​​​ത​​​ൽ എ​​​വി​​​ടെ വ​​​രെ​​​യാ​​​ണ് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ​​​യെ പ​​​റ്റി​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കാ​​​തെ വ​​​രി​​​ക​​​യും ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ക്ക​​​ൽ പ​​​ണ​​​മി​​​ല്ലാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്താ​​​ൽ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ​​​യു​​​ള്ള യാ​​​ത്ര കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് തു​​​ക ഇ​​​ല്ലാ​​​ത്ത യാ​​​ത്ര​​​ക്കാ​​​രെ ബ​​​സി​​​ൽ നി​​​ന്നും ഇ​​​റ​​​ക്കി​​​വി​​​ടു​​​ക​​​യോ അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​രെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഏ​​​ല്പി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.

അ​​​ങ്ങ​​​നെ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ട​​​ക്ട​​​ർ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​കും എ​​​ന്നാ​​​ത​​​ണ് സ്ഥി​​​തി. ഈ ​​​പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ട്രേ​​​ഡ് യൂ​​​ണി​​​നു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ടി​​​ഇ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​ഷാ​​​ദ് സി​​​എം​​​ഡി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ല്കി.

International

പ​ര​സ്യം ഇ​ഷ്ട​പ്പെ​ട്ടി​ല്ല; കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച ട്രം​പ് അ​വ​സാ​നി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യെ അ​പ​മാ​നി​ച്ച് ടി​വി പ​ര​സ്യം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച യു​എ​സ് അ​വ​സാ​നി​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി. യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യി​രു​ന്നു

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് അ​ധി​ക തീ​രു​വ ചു​മ​ത്തി​യി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ക​ഴി​ഞ്ഞ ഏ​പ്രി​ൽ കാ​ന​ഡ​യും കൂ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987 ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ‌​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

പ​ര​സ്യം പ്ര​കോ​പ​ന​പ​ര​വും യു​എ​സ് കോ​ട​തി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കാ​ന​ഡ യു​എ​സി​ലേ​ക്ക് 270 കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ത്തു​ന്നു​ണ്ട്.

Latest News

Corehub Up