x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിസിഎൽ-എസ്ഒബി കേരള യൂണിഫൈഡ് യോഗ ഇന്ന്


Published: June 22, 2026 01:31 AM IST | Updated: June 22, 2026 01:31 AM IST

കോ​ട്ട​യം: അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യും (എ​സ്ഒ​ബി) ദീ​പി​ക ബാ​ല​സ​ഖ‍്യ​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന യൂ​ണി​ഫൈ​ഡ് യോ​ഗ പ​രി​പാ​ടി​ക​ൾ ഇ​ന്ന് പാ​ലാ​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ന​ട​ക്കും.

രാ​വി​ലെ പ​ത്തി​ന് പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ പ​രി​പാ​ടി ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ബു കൂ​ടെ​പ്പാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​നും എ​സ്ഒ​ബി കേ​ര​ള​യു​ടെ ഏ​രി​യ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​റോ​യി ക​ണ്ണ​ൻചിറ, എ​സ്ഒ​ബി കേ​ര​ള സ്റ്റേ​റ്റ് ഡി​സെ​ബി​ലി​റ്റി എ​ക്സ്പെ​ർ​ട്ട് ഫാ. ​ക്ലീ​റ്റ​സ് ഇ​ട​ശേ​രി സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ലെ മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും യൂ​ണി​ഫൈ​ഡ് യോ​ഗ​യി​ൽ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട് മേ​രി റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യൂ​ണി​ഫൈ​ഡ് യോ​ഗ പ​രി​പാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഫാ. ​റോ​യി ക​ണ്ണ​ൻചിറ അ​ധ‍്യ​ക്ഷ​നാ​കും.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലിനെറ്റ് എ​സ്എ​ബി​എ​സ്, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മേ​രി റാ​ണി സ്കൂ​ളി​ലെ 300 വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ലെ വി​വി​ധ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 300 വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് യൂ​ണി​ഫൈ​ഡ് യോ​ഗ അ​വ​ത​രി​പ്പി​ക്കും.

ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന സം​യോ​ജി​ത സ​മൂ​ഹ നി​ർ​മി​തി​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ‍്യ​മി​ടു​ന്ന​തെ​ന്ന് എ​സ്ഒ​ബി കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ജ​യ​രാ​ജും സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി ജോ​യും പ​റ​ഞ്ഞു.

Tags : DCL SOB DCL-SOB Kerala Unified Yoga

Recent News

Corehub Up