കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തിൽ ഉന്നതതല യോഗം ചേരുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ , കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, തട്ടേക്കാട് പ്രദേശത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി, പഞ്ചായത്ത് മെംബർമാരായ ശ്രീജിത്ത് ശിവൻ , കാന്തി വെള്ളക്കയ്യൻ എന്നിവർ പങ്കെടുക്കും .
മേഖലയിലെ ജനവാസമേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വന്യജീവി ബോർഡ് ആവശ്യപ്പെട്ട പ്രകാരമുള്ള മാർഗനിർദേശങ്ങളും കർമപദ്ധതിയും തയാറാക്കുമ്പോൾ ജനങ്ങൾക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യോഗത്തിൽ കൃത്യമായി ബോധ്യപ്പെടുത്തുമെന്ന് എംഎൽഎ വ്യക്തമാക്കി .
Tags : High level meeting Thattekad Bird Sanctuary