x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംഘടനയെ വീണ്ടും കുറ്റാരോപിതരുടെ കൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം: ശ്വേതാ മേനോന്‍


Published: June 22, 2026 01:50 AM IST | Updated: June 22, 2026 01:50 AM IST

കൊ​​​ച്ചി: ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ക്കു​​​നേ​​​രേ ക​​​ണ്ണ​​​ട​​​ച്ച് സം​​​ഘ​​​ട​​​ന​​​യെ മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ പാ​​​വ​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും അ​​​ത്ത​​​ര​​​ത്തൊ​​​രു പാ​​​വ​​​യാ​​​കാ​​​ന്‍ താ​​​ന്‍ ത​​​യാ​​​റ​​​ല്ലെ​​​ന്നും രാ​​​ജി​​​വ​​​ച്ച​​​ശേ​​​ഷം ശ്വേ​​​താ മേ​​​നോ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ത​​​ന്നെ ചി​​​ല​​​ര്‍ അ​​​ജ​​​ൻ​​​ഡ വ​​​ച്ച് പു​​​റ​​​ത്താ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു. കു​​​റ്റാ​​​രോ​​​പി​​​ത​​​രു​​​ടെ കൈ​​​യി​​​ലേ​​​ക്കു സം​​​ഘ​​​ട​​​ന​​​യെ വീ​​​ണ്ടും കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. താ​​​ര​​​ങ്ങ​​​ളെ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​ല്‍ ഒ​​​പ്പി​​​ടീ​​​ച്ചു.

ഞ​​​ങ്ങ​​​ള്‍ വ​​​ന്ന​​​ശേ​​​ഷ​​​മു​​​ള്ള ക​​​മ്മി​​​റ്റി​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​ണ്. അ​​​തി​​​നു​​​മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന ബാ​​​ബു​​​രാ​​​ജി​​​ന്‍റെ ക​​​മ്മി​​​റ്റി​​​യു​​​ടെ ക​​​ണ​​​ക്കി​​​ല്‍ ഒ​​​രു​​​പാ​​​ട് കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും രാ​​​ജി​​​ക്കു​​​ശേ​​​ഷം ശ്വേ​​​ത മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

 

K-Rail Survey

ശ്വേതയ്ക്ക് എന്തും പറയാം: ബാബുരാജ്

കൊ​​​ച്ചി: കു​​​റ്റാ​​​രോ​​​പി​​​ത​​​രു​​​ടെ കൈ​​​യി​​​ലേ​​​ക്ക് സം​​​ഘ​​​ട​​​ന​​​യെ കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​വെ​​​ന്ന ശ്വേ​​​ത​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ശ​​​രി​​​യ​​​ല്ലെ​​​ന്നും ഒ​​​രാ​​​ളും കു​​​റ്റാ​​​രോ​​​പി​​​ത​​​ര​​​ല്ലെ​​​ന്നും ബാ​​​ബു​​​രാ​​​ജ്. ശ്വേ​​​ത​​​യ്ക്ക് എ​​​ന്തും പ​​​റ​​​യാം.

ലേ​​​ഡീ​​​സ് കാ​​​ര്‍ഡി​​​റ​​​ക്കി ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നോ​​​ട്ടീ​​​സ് വി​​​ളി​​​ക്കാ​​​തെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി ചേ​​​ര്‍ന്ന​​​ത്. താ​​​ന്‍ ഭാ​​​ഗ​​​മാ​​​യ അ​​​ഡ്‌​​​ഹോ​​​ക് ക​​​മ്മി​​​റ്റി ക​​​ണ​​​ക്കു​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴ​​​ത്തെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ ശ​​​രി​​​യ​​​ല്ലെ​​​ന്നും ബാ​​​ബു​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

Tags : Shweta Menon accused hands Amma Baburaj

Recent News

Corehub Up