Kerala
തിരുവനന്തപുരം: സിനിമാസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാ വ്യവസായത്തിലല്ല, താരസംഘടനയിലാണ് പ്രശ്നങ്ങൾ. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ചൊവാഴ്ച വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമാണത്തിന്, അവയുടെ മാർക്കറ്റിംഗിന് ഒക്കെ സർക്കാരിന്റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം. കൊടുക്കാൻ തയാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക.
താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.
കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.
ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടോ? നമ്മള് രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള് സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.
എനിക്ക് ഇപ്പോഴും അന്‍സിബ ഹസന് എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
Movies
നടി അൻസിബ ഹസനുമായി ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നപറഞ്ഞ് നടി ലക്ഷ്മിപ്രിയ രംഗത്ത്. തന്റെ ഫോണിലേക്ക് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ പ്രതികരിക്കാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു.
‘‘പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നമ്മുടെ പക്കലുള്ള തെളിവുകളും വിവരങ്ങളും ഒക്കെ നമ്മൾ നൽകും. ഇവർ പല രീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതിയുമായി പോകുന്നതിന് മുൻപ്, അവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോ എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അന്വേഷിച്ച ശേഷമുള്ള ഒരു ആസൂത്രിത നീക്കം ആയിരുന്നല്ലോ ഇത്.
അങ്ങനെയാണ് കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ, ഞങ്ങൾ അവിടെ എത്ര സമയം ചിലവഴിച്ചു എന്നതുൾപ്പെടെ, അവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. അത് മുഴുവനായും ഞാൻ ഇന്ന് പോലീസിന് കൈമാറും.
എന്റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന ഒരു സന്ദേശം അയയ്ക്കുമ്പോൾ അതിന് മറുപടി നൽകാൻ ആ കുട്ടി ബാധ്യസ്ഥയായിരുന്നു.
ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന് ജനുവരി 21 വരെ ഞാൻ പരാതി നൽകിയിരുന്നില്ല; ജനുവരി 22-നാണല്ലോ പരാതിപ്പെടുന്നത്. അപ്പോൾ എന്റെ ഫോണിലേക്ക് വരുന്ന ഒരു അനാവശ്യ സന്ദേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?
അതിൽ പരാതി നൽകണമായിരുന്നോ ഇല്ലയോ എന്നത്, എന്റെ ഭർത്താവ് പ്രശ്നമാക്കിയത് വിട്ടേക്കൂ, എന്റെ ഫോണിലേക്ക് അങ്ങനെ ഒരു സന്ദേശം വരുമ്പോൾ തീർച്ചയായും നിയമപരമായി മുന്നോട്ട് പോകാൻ എനിക്ക് അവകാശമില്ലേ.
പിന്നെ, മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയോ ഇല്ലയോ എന്നത് പോലീസ് അധികാരികളാണ് സ്ഥിരീകരിക്കേണ്ടത്. എങ്കിലും എന്റെ ഓർമയിൽ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് ഞങ്ങൾ അവിടെ ഇരുന്നത്. ഇത്ര കൃത്യമായി ഞാൻ ആ സമയ ദൈർഘ്യം പറയണമെങ്കിൽ, എന്റെ പക്കൽ അതിന് കൃത്യമായ, ശക്തമായ തെളിവുകളുണ്ട് എന്ന് കരുതിക്കൊള്ളൂ.
നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഘടനയ്ക്ക് എന്താണ് ബാധ്യത? അത് സംഘടനയാണോ അന്വേഷിക്കേണ്ടത്? നമ്മൾ അത് നിയമപരമായി തന്നെയാണ്.
ഞാൻ ഇതുമായി ബന്ധപ്പെട്ട് സംഘടനയിൽ പരാതി നൽകിയിട്ടില്ല. കാരണം, എനിക്ക് പരാതിപ്പെടേണ്ട സ്ഥലമല്ല സംഘടന എന്ന വിവേകബുദ്ധി എനിക്കുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടത് സംഘടനയല്ല; അതിന് സംഘടനയ്ക്ക് എന്താണ് ബാധ്യതയുള്ളത്?
ഞങ്ങൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളും ഒരേ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആണെന്നത് ശരിയാണ്, എന്നാൽ അതിൽ സംഘടനയ്ക്ക് എങ്ങനെയാണ് റോൾ ഉള്ളത്? ഞാൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, ഉന്നയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.
എന്നാൽ കേസ് ആയതിനു ശേഷം, അൻസിബ കുറെ ഊഹാപോഹങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു.
ആ സന്ദേശത്തിന് ഞാൻ അപ്പോൾ തന്നെ മറുപടി നൽകി. ‘‘മോൾ ഈ ഘോരഘോരം പറയുന്ന ഒരു കാര്യങ്ങളും എന്റെ പരാതിയിൽ ഇല്ല; നാലേ നാല് വരികൾ മാത്രമുള്ളതാണ് എന്റെ പരാതി. ഈ പറയുന്ന വിഷയങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല’’ എന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കിയതാണ്.
ഈ കേസുമായി ബന്ധപ്പെട്ട് ന്യായം ആരുടെ ഭാഗത്താണെന്ന് പറയേണ്ടത് ഞാനല്ലല്ലോ. എന്റെ ശരി എനിക്കറിയാം. ഞാൻ നാളിതുവരെ ജീവിച്ചതും മുന്നോട്ട് പോയതും എന്റെ ശരികളിലൂടെ മാത്രമാണ്. എന്റെ പിന്നിൽ ആരുമില്ല, എനിക്ക് പ്രത്യേക അജണ്ടകളുമില്ല.
എനിക്ക് ഇപ്പോഴും അൻസിബ ഹസ്സൻ എന്ന വ്യക്തിയോട് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ല. അതിന്റെ കാരണം വ്യക്തമാക്കാം—ഡിസംബർ പത്താം തീയതി ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുപോലും, ഡിസംബർ 14-ാം തീയതി തിരുവനന്തപുരത്ത് വച്ച് ഞാൻ ആ മോളെ കണ്ടപ്പോൾ, അവൾക്കായി ഞാൻ വാങ്ങി സൂക്ഷിച്ചിരുന്ന സമ്മാനം വരെ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്.
അപ്പോഴും ഞാൻ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിരുന്നു. ‘എന്താണ് അങ്ങനെ ഒരു സന്ദേശം അയച്ചത്, അതിന്റെ മറുപടി പറയൂ’ എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ, റൂമിലേക്ക് വന്ന് പറയാം എന്ന് പറഞ്ഞെങ്കിലും പിന്നീട് പറഞ്ഞില്ല.
പല അവസരങ്ങളിൽ ഞാൻ ഇത് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സംഭവത്തിന് മുൻപും പിൻപുമുള്ള ഞങ്ങളുടെ ചാറ്റുകൾ നോക്കിയാൽ തന്നെ നിങ്ങൾക്ക് അത് മനസിലാകും; എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട വിധത്തിൽ ആ കുട്ടിയോ ഞാനോ പരസ്പരം പെരുമാറിയിട്ടില്ല.
ചുരുക്കത്തിൽ, അവൾ അയച്ച ആ ഒരു സന്ദേശം എന്നെ ഒരുപാട് വേദനിപ്പിച്ചു. എനിക്ക് മാനസികമായി ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് ഞാൻ പോലീസിൽ പരാതി നൽകിയത്.’’ലക്ഷ്മിപ്രിയയുടെ വാക്കുകൾ.
Movies
അമ്മ സംഘടനയിലെ നിലവിലെ ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതി നടി മാലാ പാർവതി.
നടി അൻസിബ ഹസൻ ഉന്നയിച്ച വർഗീയ വിവേചന ആരോപണം, നീനാ കുറുപ്പും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കങ്ങളിലെ അലംഭാവം, ഓഫീസ് മാനേജരെ നിയമവിരുദ്ധമായി പുറത്താക്കിയ ജനറൽ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടി എന്നിവയെല്ലാം കത്തിൽ നിരത്തിയിട്ടുണ്ട്.
മാലാ പാർവതിയുടെ തുറന്ന കത്ത്
''പ്രിയപ്പെട്ട അമ്മ സംഘനയ്ക്ക് ഒരു തുറന്ന കത്ത്.. അമ്മ സംഘടനയിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ അതീവ ഖേദത്തോടെയാണ് ഞാൻ കാണുന്നത്.
മുൻകാലങ്ങളിലും ‘അമ്മ’ സംഘടന പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംഘടന പൊതുസമൂഹത്തിന്റെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിർവഹണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉൾപ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.
നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സമയബന്ധിതമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാൻ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്.
ഓഫിസ് മാനേജർ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായിരുന്നു.
അത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് പരാതി വാങ്ങി ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറൽ സെക്രട്ടറി സ്വന്തമായി, നടപടികൾ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
സംഘടനയുടെ വൈദ്യുതി ബിൽ ഓഫിസ് മാനേജറുടെ ശമ്പളത്തിൽ നിന്ന് അടയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു. അത് തിരിച്ച് കൊടുക്കുമായിരുന്നെങ്കിൽ പോലും, ഇത്തരം നടപടികൾ അമ്മ പോലെ ഒരു സംഘടനയുടെ ഭരണരീതിയുമായി പൊരുത്തപ്പെടുന്നതല്ല. സ്റ്റാഫായി വന്നവരെ ഭരണ സമിതി അംഗങ്ങൾക്കുള്ള അതേ അധികാരം നൽകിയത് ഭരണനിർവഹണത്തിന്റെ പിഴവാണ്.
ഭരണനിർവഹണത്തിന്റെ കാര്യത്തിൽ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവിൽ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്തതും, നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസിനെ മുറിവേൽപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയിൽ എന്റെ അഭിപ്രായവും ആവശ്യവും.
അൻസിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്. വർഗീയതയോ വിവേചനമോ സംബന്ധിച്ച ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അത്തരം ചർച്ചകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നതിനേക്കാൾ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ ഉത്തരവാദിത്തം.
അൻസിബ, നീനാ കുറുപ്പ് തുടങ്ങിയ അംഗങ്ങൾ നൽകിയ പരാതികൾക്ക് പുറമേ മറ്റ് പരാതികളും നിലനിൽക്കുന്നുവെന്നാണ് അറിയുന്നത്. അത്തരം വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്. അംഗങ്ങൾ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തിൽ ചർച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഞാനും ഈ വിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരും പൊതുമുഖങ്ങളുമായിരിക്കുമ്പോൾ പൊതുസമൂഹത്തിന്റെ വിലയിരുത്തലിനും ചോദ്യങ്ങൾക്കും വിധേയരാകുന്നത് സ്വാഭാവികമാണ്.
ഒളിച്ചിരിക്കുക എന്നത് എന്റെ രീതിയല്ല. നിയമപരമായി തെറ്റായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. നിലവിലെ ഭരണസമിതിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരാൾ എന്ന നിലയിൽ, ഈ കത്ത് എഴുതുന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.
അതിനാൽ, അമ്മ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുൻനിർത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ഞാൻ വീണ്ടും ആവശ്യപ്പെടുന്നു''.
മാലാ പാർവതിയുടെ കുറിപ്പിന് അൻസിബയോടൊപ്പം എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ നൂറുവട്ടം അൻസിബയോടൊപ്പം എന്നാണ് മാലാ പാർവതി മറുപടി നൽകിയത്.
Movies
നീന കുറുപ്പിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെയാണ് താന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതെന്ന് താരസംഘടനയായ 'അമ്മ' ഓഫീസ് ജീവനക്കാരി അതുല്യ. തൊഴില്‍ പീഡനം പുറത്തു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് അതുല്യ പരാതി നല്‍കിയത്.
എന്നെ ടെര്‍മിനേറ്റ് ചെയ്തതിന്റെ ഭാഗമായി കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും നീന കുറുപ്പും ഉണ്ടാക്കിയ വലിയൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. സെക്യൂരിറ്റി എന്നെ വിളിച്ച് ഈ കാര്യങ്ങള്‍ പറയാന്‍ അയാളെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് ഉള്‍പ്പെടെയാണ് പരാതി കൊടുത്തിട്ടുള്ളത്.
ഞാന്‍ തൊഴില്‍ പീഡന പരാതി കൊടുത്തതിന് പിന്നാലെ നീന കുറുപ്പിന്റെ ഒരു ഓഡിയോ പുറത്തു വന്നിരുന്നു. നീന കുറുപ്പ് എന്നോട് സംസാരിച്ച ഒരു ഓഡിയോ തെളിവായി നല്‍കിയിരുന്നു. ഞാന്‍ വിക്ടിം ഗെയിം ആണ് കളിക്കേണ്ടിയിരുന്നത്, ലക്ഷ്മിപ്രിയ ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ അതായിരുന്നു മോളെ ചെയ്തത് എന്നൊക്കെ പറയുന്ന ഒരു ഓഡിയോയാണ്.
മാധ്യമങ്ങളോട് സംസാരിച്ചതിന്, ഒരുത്തനുമായി ബന്ധമുണ്ടാക്കിയിട്ട് നാളെ വെര്‍ജിന്‍ ആണെന്ന് പറഞ്ഞാല്‍ മതിയോ എന്നൊക്കെ ചോദിക്കുന്ന ഓഡിയോ, ഇതെല്ലാം ചേര്‍ത്താണ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിട്ടുള്ളത് എന്ന് അതുല്യ പ്രതികരിച്ചു.
അമ്മ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം അതുല്യയെ തിരിച്ചെടുത്തിരുന്നു. ഉണ്ണി ശിവപാലും കുക്കു പരമേശ്വരനും എടുത്ത നടപടി റദ്ദാക്കി അതുല്യയെ അമ്മയില്‍ തിരിച്ചെടുത്തതായാണ് പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചത്. അന്ന് മുതല്‍ വീട്ടിലിരുന്നാണ് സംഘടനയക്ക് വേണ്ടി അതുല്യ പ്രവര്‍ത്തിക്കുന്നത്.
Movies
അമ്മയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ പരസ്യ പ്രതികരണത്തിന് വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ശ്വേത മേനോൻ. എക്സിക്യുട്ടിവ് അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും ശ്വേത പറഞ്ഞു.
‘‘അമ്മയിൽ എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ഞങ്ങളുടെ ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ. അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ‘അമ്മ’യുടെ ഓഫിസിൽ വന്നു ചോദിക്കാം.
എല്ലാർക്കും അവിടെ സ്വാഗതം ആണ്. എല്ലാ അംഗങ്ങൾക്കും എന്റെയും കുക്കുവിന്റെയും നമ്പറുകൾ അറിയാം, അവർക്ക് വിളിക്കാം , എല്ലാം ചോദിക്കാം. ഇത് ഞാനൊരു അഭ്യർഥനയ്ക്കായി പറയുകയാണ്, ഇനി മുതൽ ‘അമ്മ’യുടെ അംഗങ്ങൾ ആരാണെങ്കിലും, ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ ആരായാലും, അമ്മയെപ്പറ്റി ഒരു കാര്യവും മാധ്യമങ്ങളോട് പറയില്ല.’’ശ്വേത മേനോൻ പറഞ്ഞു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ വിവാദ കരാര്‍രേഖ പുറത്ത്.
ദല്ലാള്‍ നന്ദകുമാറിന്റെ സഹായത്തോടെയാണ് ‘അമ്മ’സംഗമം സംഘടിപ്പിച്ചത്. നന്ദകുമാര്‍ ചെയര്‍മാനായ വെണ്ണലയിലെ ക്ഷേത്രമായിരുന്നു മുഖ്യ സ്പോണ്സര്.
കുടുംബ സംഗമ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാന്‍ മുന്‍കൈയെടുത്തത് പ്രസിഡന്റായ ശ്വേത മേനോനുമാണ്.
അശരണരായ കലാകാരന്മാരെ സഹായിക്കാന്‍ ക്ഷേത്രം നല്കാന് തീരുമാനിച്ച തുക സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്പോണ്സര്ഷിപ്പാക്കി മാറ്റിയത് ശ്വേത മേനോനാണെന്നാണു റിപ്പോര്‍ട്ട്.
Movies
അമ്മയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. അമ്മയിലെ അംഗങ്ങൾ തന്നെ ചേരിതിരിഞ്ഞ് പ്രത്യാക്രമണം നടത്തുമ്പോൾ നടി അൻസിബ ഹസനെതിരെ പോലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ.
അൻസിബ തന്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്നും കുടുംബം മോശമാകുമെന്ന ഘട്ടത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നൽകിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ
‘അൻസിബ ഹസനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്.
ഡിസംബർ 10ന് രാത്രി അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അൻസിബ പറഞ്ഞു.
ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല.
എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്.
മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.’
Kerala
കൊച്ചി: നടി അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തനിക്കെതിരേ ഇത്തരം ആരോപണം ആദ്യമായാണ്. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ ഷോമാന് അല്ല. പ്രവര്‍ത്തിക്കുന്ന ആളാണ്.
അന്‍സിബ സഹോദരിയെപ്പോലെയാണ്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ല. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തകള്‍ അറിയുന്നത്. തീരുമാനമെടുക്കേണ്ടത് ‘അമ്മ’യാണ്. ഇപ്പോള്‍ നടക്കുന്നത് പരദൂഷണമാണെന്നും ടിനി ടോം കൊച്ചിയിൽ പ്രതികരിച്ചു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്നു താന്‍ രാജിവയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നു നടി അന്‍സിബ ഹസന്. തനിക്കെതിരേ നടന് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. താന്‍ ആരോടു സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നു.
തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി. താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി പറഞ്ഞുപരത്തി. ജിഹാദിയെന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അന്‍സിബ പറഞ്ഞു. താന്‍ മാനസികമായി ആകെ തകര്‍ന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയില്‍നിന്നു പുറത്താകുമെന്ന് ഭയന്നാണെന്നും നടി പറയുന്നു.
ടിനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. രാജിവച്ചതിന്റെ യഥാര്‍ഥ കാരണം ആളുകള്‍ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി വാർത്താമാധ്യമങ്ങളോട് പറഞ്ഞു.
അന്‍സിബ ഹസന്റെ നടൻ ടിനി ടോമിനെതിരേയുള്ള പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു. ആദ്യം സംഘടനയില്‍ പരാതി നല്‍കിയിരുന്നില്ല.
മാധ്യമങ്ങളിലൂടെ ഇത് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ മെയില്‍ അയച്ചിരുന്നു. അന്‍സിബ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളാണ് മെയിലിലും ഉണ്ടായിരുന്നത്. പരാതി ലഭിച്ച സാഹചര്യത്തില്‍ വിഷയം സംഘടനയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേത പറഞ്ഞു.
ജനുവരിയില്‍ അന്‍സിബ തന്നെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറഞ്ഞിരുന്നു. അത് വ്യക്തിപരമായ കാര്യമായിരുന്നതിനാല്‍ സംഘടനയ്ക്ക് ഇടപെടുന്നതില്‍ പരിമതിയുണ്ടായിരുന്നു ശ്വേത പറഞ്ഞു.
അന്‍സിബയുടെ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Movies
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജി വയ്ക്കാന്‍ കാരണം നടന് ടിനി ടോം ആണെന്ന് നടി അന്‍സിബ ഹസന്. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകളുണ്ടാക്കുമെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചതായുമാണ് അന്‍സിബ പറയുന്നത്.
താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് സംഘടനയിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞു. ഇക്കാര്യം കേട്ട നടി നീന കുറുപ്പ് ആണ് തന്നോട് പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിച്ചു. താന്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുതലാണ് ആരോപണങ്ങള്‍ തുടങ്ങിയത്.
ടിനി ടോമിന്റെ ഡ്രൈവറെ അടക്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. മുന്‍ ജോയിന്റ് സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. സെക്രട്ടറിക്കെതിരെ ടിനി ടോം മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടന് തിരിയാന്‍ കാരണമായത്.
ഇത്രയും കാലം ഒന്നും പറയാതെയിരുന്നത് സിനിമയില്‍ നിന്നും പുറത്താക്കുമെന്ന് പേടിച്ചാണെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ കോള്‍ എടുക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.
അതേസമയം, അന്‍സിബ ഫെബ്രുവരിയില്‍ രാജി വച്ചതായാണ് മേയ് മാസം ആദ്യം നടന്ന അമ്മ യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോന് പ്രതികരിച്ചത്. വ്യക്തിപരമായ തിരക്കുകള്‍ കാരണം രാജി വച്ചുവെന്നായിരുന്നു വിശദീകരണം.
Movies
താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്കിടെ പ്രതികരിച്ച് ട്രഷറർ ഉണ്ണി ശിവപാൽ. ‘ചെകുത്താൻ പനപോലെ വളരട്ടെ’ എന്നാണ് ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.
അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യയുടെ പരാതിയെത്തുടർന്ന് സംഘടനയിൽ നിന്ന് നടപടി നേരിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പരസ്യ പ്രതികരണത്തിന് എത്തുന്നത്.
അതുല്യയെ മാനസികമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്ന പരാതി ഉയർന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് സംഘടനയിലുണ്ടായത്.
ഇതിനെത്തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ണി ശിവപാലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ട്രഷററുടെ താൽക്കാലിക ചുമതലകൾ നടൻ കൈലാഷാണ് നിർവഹിക്കുന്നത്.
ഉണ്ണി ശിവപാൽ തനിക്ക് ലഭിച്ച ഔദ്യോഗിക പദവി പൂർണമായും ദുരുപയോഗം ചെയ്തു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം പറഞ്ഞിരുന്നു.
Kerala
കൊച്ചി: തൊഴില്‍ പീഡന പരാതിയടക്കം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന്. അമ്മ നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്. സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോന് കാര്യങ്ങള്‍ ഒന്നുമറിയുന്നില്ല എന്ന ആരോപണങ്ങള്‍ നടന്മാരായ ബാബുരാജും ടിനി ടോമും ഉയര്‍ത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ട്രഷറര്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കുകയും ജീവനക്കാരി അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.
അനധികൃതമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസില്‍ ജോലി തുടരാന്‍ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും യുവതി പോലീസിന് പരാതി നല്‍കിയിരുന്നു. അമ്മ ട്രഷറര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രസിഡന്റിനും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും യുവതി അയച്ച കത്തില്‍ ആരോപിച്ചിരുന്നു.
പരാതിക്കത്ത് നല്കിയാല് ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് പറഞ്ഞതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ട്രഷറര്‍ക്കെതിരെ മാത്രമാണ് കഴിഞ്ഞ യോഗത്തില്‍ നടപടി എടുത്തത്. കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തതായി ടിനി ടോം ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന യോഗത്തിന് പിന്നാലെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് നല്കിയ രാജിക്കത്ത് സ്വീകരിച്ചതായും ശ്വേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജി എന്ന് ശ്വേത പറഞ്ഞെങ്കിലും ഗുരുതര ആരോപണങ്ങള്‍ നടിക്കെതിരെ ഉന്നയിച്ചതിനാല്‍ മനം മടുത്താണ് അന്‍സിബ രാജി വച്ചത് എന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇതിനൊക്കെ വിശദീകരണമുണ്ടാകും എന്നാണ് വിവരം.
Movies
ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ കറുകപ്പിള്ളിയിലുള്ള ഓഫീസിലെ ജീവനക്കാരിയായ ആലുവ സ്വദേശിനിയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായി പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി ഉയര്‍ത്തിയത്. പോലീസിലാണ് ഇവര്‍ ആദ്യം തൊഴില്‍ പീഡന പരാതി നല്‍കിയത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അമ്മ അറിയിച്ചിരിക്കുന്നത്.
പരാതിക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തിയതായി ശ്വേത മേനോന് മാധ്യമങ്ങളോട് പറഞ്ഞു.
എക്സിക്യൂട്ടീവ് യോഗത്തില്‍ പരാതിക്കാരിയെ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നടപടി റദാക്കിയത്. കൂടാതെ ട്രഷറര്‍ ഉണ്ണിശിവപാലിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി ശ്വേതാ മേനോന് വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം നടത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനിടെ അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനം അന്‍സിബ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്.
Kerala
കൊച്ചി: താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എക്സിക്യൂട്ടീവ് യോഗം. കഴിഞ്ഞ ദിവസമാണ് ജീവനക്കാരി അമ്മ നേതൃത്വത്തിനെതിരെ പരാതി നൽകിയത്.
അകാരണമായി തന്നെ പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി നേതൃത്വത്തിനെതിരെ പരാതിയുമായി പോലീസിനെയും തൊഴിൽ വകുപ്പിനെയും സമീപിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. യുവതിക്ക് പിന്നാലെ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകുമെന്നാണ് വിവരം.
Movies
മലയാള സിനിമാ താരസംഘടനയായ അമ്മയിൽ വീണ്ടും വാക്പോര്. പരസ്പരം പോർവിളിക്കുന്ന നടിമാരുടെ ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അമ്മ സംഘടനയെ നാണം കെടുത്തുന്ന രീതിയിലാണ് സംഭവങ്ങൾ വികസിക്കുന്നത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന അമ്മയുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന.
‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ എന്നും തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ ആഭ്യന്തര ഗ്രൂപ്പിലിട്ടത്.
ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് ഇത്ര വലിയ വാക്പോരിലേക്ക് കലാശിച്ചത്.
ലക്ഷ്മിപ്രിയയുടെ ഓഡിയോ മെസേജിന്റെ പൂർണരൂപം
നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല.
ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം.
കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ.
സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്.
ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്.
ഇലക്ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കൈയിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.
ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ.
അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വച്ചാൽ.. നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല.
പിന്നെ നിങ്ങൾ അർഹിക്കുന്ന രീതിയിലേ നിങ്ങൾക്ക് കിട്ടുകയുള്ളൂ. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിക്കേ, നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെന്റ് എടുക്കണം.
അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. അതിന് ഞങ്ങൾ 16 പേർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനവൻ ഒന്ന് ഒതുങ്ങണം ആദ്യമേ, ഞങ്ങൾ ഒക്കെ തലയിൽ കൂടെ വണ്ടി ഓടി തന്നെയാണ് നടന്നത്. ഇവിടെയുള്ള 16 പേരും ഈക്വലി എഫർട്ട് എടുത്തിട്ടുണ്ട്.
സന്തോഷ് കീഴാറ്റൂർ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു എന്നുള്ളതേയുള്ളൂ അപ്പോഴപ്പോ ഓരോ കാര്യങ്ങൾ അദ്ദേഹം നമ്മളെ വിളിച്ച് ചോദിക്കുകയും ആ ടെൻഷൻ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനസുകൊണ്ട് ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവർക്ക് ഏൽപ്പിച്ച ജോലി ചെയ്തു. നിങ്ങൾക്ക് എന്ത് എന്ത് എക്സ്ട്രാ ഫിറ്റിംഗ് ആണ് വന്നത്.
എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താല്പര്യമില്ല, എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്.
ഞാൻ ഇവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായി ചേരില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും.
ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരുമായിട്ടാ ചേരുന്നത്, നിങ്ങൾ ചേരുന്ന ഒരു വ്യക്തിയെ പറഞ്ഞു താ. എനിക്ക് നിങ്ങളോട് വൈരാഗ്യമൊന്നുമില്ല, ഇന്ന് നിങ്ങളെ വിളിച്ച് അഭിനന്ദിക്കണം എന്ന് കരുതിയിരുന്നതാണ്. എനിക്ക് തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നിട്ടും ആന്റിബയോട്ടിക്സ് കഴിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, സ്റ്റേജിൽ കയറാത്തതിന്റെ പേരിൽ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എനിക്ക് വോയിസ് മെസേജ് അയച്ചു. ഡ്രസ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങൾ പിടിച്ചുവച്ചു.
നിങ്ങൾ ആരാണ്? ഇവിടുത്തെ പോലീസോ ? അതോ ‘അമ്മ’യുടെ പ്രസിഡന്റോ? ഇവരും ഒരു മെംബർ മാത്രമല്ലേ ശ്വേത ചേച്ചി, കുക്കു ചേച്ചി. നമ്മളെല്ലാം കഷ്ടപ്പെടുന്നത് ‘അമ്മ’ എന്ന കുടുംബത്തിന് വേണ്ടിയാണ്.
അല്ലാതെ വീട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുക്കാനാകല്ല. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. ഞങ്ങളുടെ എല്ലാവരുടെയും ശാപം നിനക്ക് ഉണ്ടാകും, നീ ഇത്ര വൃത്തികെട്ടവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നീ കേസ് കൊടുത്താലും എനിക്കൊരു കുന്തവുമില്ല.
നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.
ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾക്ക് എന്നോട് മാത്രമേ പ്രശ്നമുള്ളൂ എന്നാണ്. ചിലരുടെ എനർജീസ് തമ്മിൽ ചേരുന്നുണ്ടാവില്ല, നമ്മളോട് അവർ ഒരു ശത്രുതയും ചെയ്തിട്ടുണ്ടാവില്ല പക്ഷേ നമുക്ക് അവർ ശത്രുക്കൾ ആയിരിക്കും. എനിക്ക് നിങ്ങളോട് ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് എന്നോട് അങ്ങനെയാണെന്നാണ് ഞാൻ അങ്ങനെ വിചാരിച്ചിരുന്നത്.
നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത്, അതൊന്നു പറ. ഈ ആളുകളുടെ അടുത്ത് വഴക്കിടാനും അവരുടെ മേത്ത് കുതിര കയറാനും അവരെയൊക്കെ ചീത്തപറയാനും അവരെ വെറുപ്പിക്കുക എന്നല്ലാതെ എന്ത് കഴിവുണ്ട്.
നിങ്ങൾ ആരാ വിശ്വോത്തര നടിയോ? നിങ്ങൾക്ക് എങ്ങനെയാണ് ഈ ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ എന്ത് ക്യാരക്ടർ ആണ് അഭിനയിച്ചിട്ടുള്ളത്. എന്തോ ഈശ്വര ഭാഗ്യം ഉള്ളതുകൊണ്ട് നിങ്ങൾ സിനിമയിൽ വന്നു, നിങ്ങൾ ഇത്രയും വലിയ മഹത്തായ ഒരു സംഘടനയിൽ മെമ്പർ ആയി. അത്രയേ ഉള്ളൂ നീനാ കുറുപ്പ് മാഡം അത്രയേ ഉള്ളൂ.
നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്റെ അമ്മയെ കണ്ടു നോക്കണം.
എന്റെ അമ്മ എന്ത് സുന്ദരിയാണ്, എന്റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്.
നിങ്ങൾ എന്തുവേഷം കെട്ടാണ് ഈ കാണിക്കുന്നത്, ചെറുപ്പമായിരിക്കുന്നതാണോ? അതിനെ ഞാൻ പ്രശംസിക്കുന്നു, അത് നിങ്ങളുടെ മിടുക്ക്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നര വീണാൽ നര ഇട്ടു നടക്കും, വണ്ണം വച്ചാൽ വണ്ണം ഞാൻ ഉള്ളതുപോലെ നടക്കും.
സൗന്ദര്യം എന്ന് പറയുന്നത് ഒരു ഘടകമേ അല്ല. നമ്മുടെ മനസിനാണ് സൗന്ദര്യം വേണ്ടത്. നിങ്ങളുടെ മനസ്സ് മൊത്തം വിഷം മാത്രമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ഗതി പിടിക്കില്ല. ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. സത്യത്തിൽ സ്റ്റേജിൽ മൈക്ക് എടുത്ത് പറയേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ പറയുന്നത്. ഇക്കാര്യം 17പേരിൽ നിന്നാൽ നിന്നു, ഇത് ഔട്ട് ആയി പോകണമെങ്കിൽ ഔട്ട് ആയി പോകട്ടെ.
നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിംഗ് വിളിക്കേണ്ടി വരുന്നു. കാറ്ററിംഗിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം.
സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .
ഞാൻ ഇസി (എക്സിക്യൂട്ടിവ് കമ്മിറ്റി) മെമ്പർമാരെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.
സ്റ്റേജിൽ ഒരു കമ്മിറ്റ്മെന്റ് ഉണ്ട്. എല്ലാവർക്കും ആശങ്കയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. പരസ്പരം ചോദിച്ചാൽ മാത്രമാണ് കാര്യങ്ങൾ അറിയൂ. ഇത്രയും പ്രശ്നങ്ങൾ സ്റ്റേജിൽ ഉണ്ടായിട്ട് എന്നോടു വന്ന് എന്തെങ്കിലും ചോദിച്ചോ? രണ്ടര മണിക്കൂർ ലൈവ് നാടകം ചെയ്യുന്നത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഞാനത് ചെയ്തിട്ടുണ്ട്.
സ്റ്റേജിൽ ഒരു ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ ആ നിമിഷം അനുഭവിക്കുന്ന ടെൻഷൻ നിനക്കറിയുമോ? ആ കുട്ടിക്ക് വരാൻ പറ്റില്ലെങ്കിൽ നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. അപ്പോൾ പകരത്തിനൊരു സംവിധാനം ചെയ്യാൻ പറ്റും. സ്റ്റേജിൽ കയറുമ്പോഴാണ് അറിയുന്നത് ഈ കുട്ടി ഇല്ലെന്ന്, എന്നിട്ട് എന്തെങ്കിലും കുഴപ്പം ഡാൻസിനു പറ്റിയോ? ഞാൻ വിശ്വോത്തര നർത്തകിമാരെ കൊണ്ടല്ല പ്രോഗ്രാം ചെയ്യിച്ചത്.
ഞാൻ എന്റെ അമ്മമാരെക്കൊണ്ടാണ് പെർഫോം ചെയ്യിപ്പിച്ചത് ? കിഡ്നി സർജറി കഴിഞ്ഞ വിചിത്ര ആന്റി, മുട്ട് സർജറി കഴിഞ്ഞ ദീപിക ആന്റി, 80 വയസ്സുള്ള കൃഷ്ണൻ അങ്കിൾ, 68 വയസ്സുള്ള ശിവൻ ചേട്ടൻ എന്നിവരെ കൊണ്ടാണ് ഞാൻ ചെയ്യിപ്പിച്ചത്.
ഒന്നേകാൽ ദിവസം കൊണ്ടാണ് ഞങ്ങൾ അത് പഠിപ്പിച്ചത്. സ്റ്റേജിൽ കയറിയപ്പോൾ അവർ അനുഭവിച്ച ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് എനിക്ക് അനുഗ്രഹമായി വരുന്നത്. ആ സന്തോഷം ഞാൻ നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും എൻറെ മനസ്സ് നിറഞ്ഞാണ് ഇരിക്കുന്നത്.
ആ മനസ് നിറഞ്ഞു തന്നെ നിങ്ങളെ ഞാൻ ശപിക്കുകയും ചെയ്യും. ഒരാളോടും ചെയ്യരുത് ഇങ്ങനെയൊന്നും. ലക്ഷ്മിപ്രിയ എന്ന് പറഞ്ഞ വ്യക്തി ആയതുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇപ്പോൾ എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലായി. നിങ്ങൾ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.
നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. വിദ്വേഷം കൊണ്ടാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ചതിക്കുകയും വഞ്ചിക്കുകയും പറ്റിയഒക്കെ ചെയ്തിട്ടുണ്ടാവും. സ്ത്രീകളോട് മാത്രമാണ് വെറുപ്പ് എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ നിങ്ങൾക്ക് പുരുഷന്മാരോടും വെറുപ്പാണ്.
നിങ്ങൾക്ക് ഈ ലോകത്തുള്ള സകലതിനോടും വെറുപ്പാണ്. പുച്ഛമാണ് നിങ്ങളുടെ സ്ഥായി ഭാവം. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ആയ ഒരു സാധനം ഉണ്ട് വിവേകബുദ്ധി. നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ്.’’
ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് നൽകിയ മറുപടി ഇങ്ങനെ
‘‘ലക്ഷ്മി, ഇപ്പോൾ എനിക്കിത് പറയാതെ വയ്യ. നിങ്ങൾ ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം 'അമ്മ' എന്ന സംഘടനയുടെ അന്തസിന് ചേരാത്തതാണ്.
മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഇപ്പോൾ നിന്റെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി നീ മോശക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
‘അമ്മ’യിലെ ഒരംഗം പോലും ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല. എന്ത് എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരാം അല്ലെങ്കിൽ നേരിട്ട് പറയാം. പക്ഷേ, ഒരു 'അമ്മ' മെമ്പർ പെരുമാറേണ്ട രീതി ഇതല്ല. ഒരു പ്രോഗ്രാമിനിടെ എന്ത് പ്രശ്നമുണ്ടായാലും ഇത്തരത്തിൽ പ്രതികരിക്കുന്നത് തെറ്റാണ്. ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
ലക്ഷ്മിക്ക് സ്വന്തം വികാരങ്ങളും ദേഷ്യവും എതിർപ്പും ഒക്കെ ഉണ്ടാകാം, അതിനെയെല്ലാം ഞാൻ ബഹുമാനിക്കുന്നു. ആര് തെറ്റ് ചെയ്തു, ആര് ശരി ചെയ്തു എന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്. ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ.’’
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രിയും സംഘടനയിലെ അംഗവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ മോഹന്‍ ലാലിനെയും പദ്മഭൂഷൺ പുരസ്കാര ജേതാവ് മമ്മൂട്ടിയെയും ചടങ്ങില്‍ ആദരിച്ചു.
‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന അംഗം ടി.ജി. രവിയെ ഓണററി മെംബര്‍ഷിപ്പ് നല്കി ആദരിച്ചു.
ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ‘അമ്മ’യുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബീന ആന്റണി ട്രോഫിയും കാഷ് അവാര്‍ഡും സംഘടനയ്ക്കു കൈമാറി. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് പ്രസംഗിച്ചു.
Kerala
കോതമംഗലം: സിനിമാ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളിൽ കേവലം 100 പേർ മാത്രമാണു സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. 502 അംഗങ്ങളുള്ള സംഘടനയിൽ 400ൽപ്പരം പേർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഇതോടൊപ്പം രോഗികളായവരുടെ അവസ്ഥ വളരെ ദയനീയമാണ്- അവർ പറഞ്ഞു. അവശത അനുഭവിക്കുന്ന അംഗങ്ങളെ സംരക്ഷിക്കാൻ പെൻഷനും പാലിയേറ്റീവ് സേവനവും നൽകുന്ന കാര്യം ആലോചിക്കുമെന്നും ശ്വേത കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.
ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
തന്റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.
നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
Kerala
കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്.
ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന.
അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സംബന്ധിച്ചാണ് പരാതികള്‍ ഉയര്‍ന്നത്.
14 താരങ്ങളാണ് ഇതുസംബന്ധിച്ച് പരാതികള്‍ ഉന്നയിച്ചത്. മെമ്മറി കാര്‍ഡിലെ ചില സംഭാഷണങ്ങള്‍ കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് അന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആരോപണവുമായി രംഗത്തെത്തിയത്. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്ന് നടി പൊന്നമ്മ ബാബു ഉള്‍പ്പെടെയുള്ള പറഞ്ഞിരുന്നു.
Movies
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
District News
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Leader Page
കാലം എൺപതുകളുടെ തുടക്കം. തിരുവനന്തപുരം എംജി കോളജിൽനിന്ന് മോഹൻലാൽ എന്ന പയ്യൻ ബി കോം പൂർത്തിയാക്കിയ സമയം. നവാഗത സംവിധായകനായ ഫാസിൽ തന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം ചെയ്യുന്നു.
സ്കൂളിലും കോളജിലുമൊക്കെ ബെസ്റ്റ് ആക്ടർ സമ്മാനം നേടിയിട്ടുള്ള മോഹൻലാലിന്റെ ഫോട്ടോയും ബയോഡേറ്റയും ഉറ്റ സുഹൃത്തായ സുരേഷ്കുമാർ സിനിമാ കന്പനിക്ക് അയച്ചുകൊടുക്കുന്നു.... പിന്നീട് നടന്നതെല്ലാം മലയാളികൾക്ക് സുപരിചതം. ഇവിടെ മോഹൻലാൽ പോലും അറിയാതെ ലാൽ എന്ന താരം ജനിക്കുകയായിരുന്നു. അതാണ് ലാൽ വിസ്മയം. സിനിമയിൽ കയറിക്കൂടണമെന്ന അദമ്യമായ ആഗ്രഹങ്ങളൊന്നുമില്ലാതെ, അതിനായ് അത്ര വലിയ ശ്രമങ്ങളൊന്നും നടത്താതെ സിനിമ എന്ന മായികലോകം അദ്ദേഹത്തിലേക്ക് എത്തുകയായിരുന്നു.
അവിടെയാണ് ലാൽ വ്യത്യസ്തനാകുന്നത്. ജീവിതത്തെ ഒരു ഫിലോസഫി പോലെ കണ്ട് ഒഴുക്കിനൊത്ത് നീന്തുന്ന മനുഷ്യൻ. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തുടങ്ങിയ ആ ഒഴുക്ക് 2025ൽ ഹൃദയപൂർവം എന്ന സിനിമയിൽ എത്തിനില്ക്കുന്പോൾ ഇതിനെയെല്ലാം സ്വതസിദ്ധമായ നിസംഗതയോടും സൗമ്യതയോടും കൂടിയാണ് അദ്ദേഹം സമീപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചച്ചിത്ര പുരസ്കാരമായ ഫാൽക്കെ അവാർഡ് നേടുന്പോഴും ലാലിന്റെ സമീപനത്തിൽ മാറ്റമില്ല.
എൺപതുകൾ... വസന്തം തുടങ്ങുന്നു
ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തന്നെ അസാധാരണ പ്രതിഭയുടെ മിന്നലാട്ടം മോഹൻലാൽ എന്ന പുതുമുഖ നടനിൽ കണ്ടു. അതുവരെ കണ്ട വില്ലൻകഥാപാത്രശൈലി അപ്പാടെ പൊളിച്ചെഴുതുന്നതായിരുന്നു ലാലിന്റെ പെർഫോമൻസ്. തുടർന്ന് കുറെയധികം സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ. കൂടുതലും നെഗറ്റീവ് കാരക്ടറുകൾ. അവിടെയും അതുവരെ കാണാത്ത എന്തോ ഒരു പ്രത്യേകത. ആ പ്രത്യേകതയാണ് ലാലിനെ ഇന്നു കാണുന്ന കംപ്ലീറ്റ് ആക്ടറിലേക്കു വഴിതെളിച്ചത്. 83 ഓടെ വില്ലനിൽനിന്ന് നായകവേഷത്തിലേക്കുള്ള പ്രവേശനം.
ആട്ടക്കലാശം, എങ്ങനെ നീ മറക്കും, കാറ്റത്തെ കിളിക്കൂട്, അതിരാത്രം തുടങ്ങിയ സിനിമകളിലൂടെ നായകനായി ലാൽ ചുവടറുപ്പിക്കുകയായിരുന്നു. എൺപതുകളുടെ ആദ്യപകുതി കഴിഞ്ഞതോടെ ലാൽ തരംഗം തന്നെ ദൃശ്യമായിത്തുടങ്ങി. സന്മനസുള്ളവർക്ക് സമാധാനവും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും താളവട്ടവുമൊക്കെ പ്രേക്ഷകരിലുണ്ടാക്കിയ ചലനം ഇന്നും തുടരുകയാണ്. പുതിയ തലമുറ യുട്യൂബിലൂടെയും ചാനലിലൂടെയും ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഈ സിനിമകൾ തന്നെ. നമ്മുടെ അയൽപക്കത്തെ ഒരു സാധാരണ യുവാവ് എന്ന ഇമേജ്, മലയാളസിനിമയിൽ അതുവരെ കണ്ട വീരനായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ലാൽ പകർന്നാടിയ വേഷങ്ങൾ.
ബോയിംഗ് ബോയിംഗ്, പഞ്ചാഗ്നി, കരിന്പിൻപൂവിനക്കരെ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒന്നുമുതൽ പൂജ്യം വരെ, സുഖമോ ദേവി, മിഴിനീർ പൂവുകൾ, കണ്ടു കണ്ടറിഞ്ഞു, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി എൺപതുകളുടെ ആദ്യപകുതിയിൽ ലാൽവസന്തം പൂത്തുലയാൻ തുടങ്ങി.എൺപതുകളുടെ രണ്ടാം പകുതിയായപ്പേഴേക്കും മലയാളസിനിമയുടെ പ്രയാണം ലാലിനെ ചുറ്റിപ്പറ്റി ആരംഭിച്ചുകഴിഞ്ഞിരുന്നു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ ജോഷി, കമൽ തുടങ്ങി പ്രതിഭാധനരുടെ മികവുറ്റ സിനിമകൾ. കിരീടം എന്ന സിനിമയൊക്കെ മലയാളികളുടെ മനസിൽ സൃഷ്ടിച്ച ചലനം മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. ഏയ് ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, ലാൽസലാം, ഇന്ദ്രജാലം, ഭരതം, വാനപ്രസ്ഥം... അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളുടെ നിര നീളുകയാണ്.
താരപ്പകിട്ടിൽ തൊണ്ണൂറുകൾ
1990 മുതൽ രണ്ടായിരം വരെയുള്ള ചിത്രങ്ങളെടുത്താൽ ഫ്ളോപ്പുകളും ആവർത്തന വിരസതയുള്ള സിനിമകളും ഇടയ്ക്കിടെ വന്നെങ്കിലും അതിനും മേലെ ഇടയ്ക്കിടെ വന്പൻ ഹിറ്റുകൾ നല്കി ലാൽ അദ്ഭുതപ്പെടുത്തി. വിയറ്റ്നാം കോളനി, മിഥുനം, ദേവാസുരം, മായാമയൂരം, പവിത്രം, തേന്മാവിൻകൊന്പത്ത്, സ്ഫടികം, കാലാപാനി, ചന്ദ്രലേഖ, ഉസ്താദ് , ആറാം തന്പുരാൻ, കന്മദം, വർണപകിട്ട്, ഇരുവർ, നിർണയം, തച്ചോളി വർഗീസ് ചേകവർ, അയാൾ കഥയെഴുതുകയാണ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി തൊണ്ണൂറുകളിൽ ലാലിന്റെ കൈയൊപ്പു പതിഞ്ഞ സിനിമകൾ ഒട്ടേറെയുണ്ടായി.
നരസിംഹമായ്....
തൊണ്ണൂറുകളുടെ അവസാനമിറങ്ങിയ നരസിംഹം എന്ന ചിത്രത്തോടെ മറ്റൊരു ലാൽ ഇമേജ് കൂടി പ്രേക്ഷകമനസിൽ കുടിയേറുകയായിരുന്നു. മീശപിരിക്കുന്ന നീ പോ മോനേ... ദിനേശാ എന്നു പറയുന്ന നായകസങ്കൽപം അറിഞ്ഞോ അറിയാതെയോ ലാൽ പ്രേക്ഷരിലേക്കു സംവഹിച്ചു. തിയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച ഒരു സിനിമാ സംസ്കാരത്തിനു കൂടിയാണ് ഇതുവഴി തുടക്കം കുറിച്ചത്. പ്രജ, രാവണപ്രഭു, നാട്ടുരാജാവ്, നരൻ, മാടന്പി, ഛോട്ടാമുംബൈ തുടങ്ങി 2016ൽ എത്തിയ പുലിമുരുകൻ വരെ ഇത്തരം ലാൽ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത സിനിമകളായിരുന്നു.
പറഞ്ഞാലും തീരില്ല...
ലാലിന്റെ കരിയറിനെയും അഭിനയത്തെയും കുറിച്ചുമൊക്കെ സിനിമാ പ്രേമികൾക്ക് എത്ര ചർച്ച ചെയ്താലും തീരില്ല. അത്തരമൊരു രേഖാചിത്രമാണ് മലയാളസിനിമയിൽ ലാൽ എന്ന നടൻ കോറിയിട്ടിരിക്കുന്നത്. ലാലിന്റെ സിനിമകളുടെ ലിസ്റ്റ് എടുക്കുന്പോഴും അതുതന്നെ അവസ്ഥ. ഇവിടെ പരാമർശിക്കാത്ത നൂറുകണക്കിനു സിനിമകൾ ഇനിയുമുണ്ട്. മണിച്ചിത്രത്താഴ്, പക്ഷേ, പാദമുദ്ര, പട്ടണപ്രവേശം, ആര്യൻ, വരവേൽപ്, തന്മാത്ര, ഉള്ളടക്കം, നാടുവാഴികൾ, താഴ്വാരം, ഒരു യാത്രാമൊഴി, ഗുരു തുടങ്ങി തലമുറകളിലൂടെ പ്രയാണം ചെയ്ത ഒട്ടേറെ സിനിമകൾ ഇനിയുമുണ്ട്.
തുടരുന്ന വിസ്മയങ്ങൾ...
2016-17 കാലമായപ്പേഴേക്കും മലയാളസിനിമയിലുണ്ടായ മാറ്റങ്ങൾ ലാൽ ചിത്രങ്ങളേയും ബാധിച്ചുവെന്നു പറയാം. പുതുമുഖങ്ങൾ അപ്പാടെ പുതിയ സിനിമാശൈലിയുമായ് രംഗം കയ്യടക്കിയെങ്കിലും ഇടയ്ക്കിടെ ഹിറ്റുകളുമായി മോഹൻലാൽ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു.
ലൂസിഫറും ദൃശ്യവും ബ്രോഡാഡിയും എന്പുരാനുമൊക്കെ പുതിയ കാലത്തിന്റെ ലാൽ സിനിമകളായി.
അതേസമയം കഴിഞ്ഞ വർഷം എത്തിയ തുടരും എന്ന ചിത്രത്തിലൂടെ ലാൽ വീണ്ടും തരംഗം സൃഷ്ടിച്ചു. മലയാളസിനിമ എത്രയൊക്കെ മാറിയാലും എത്രയെല്ലാം പുതിയവർ വന്നാലും ലാൽ... ആ മാജിക് ഒരിക്കലും അവസാനിക്കുന്നില്ല.
അർപ്പണബോധവും കഠിനാധ്വാനവും
കഠിനാധ്വാനം എന്നത് ലാലിന്റെ ജീവിതചര്യയോടു ചേർന്നുനില്ക്കുന്നു. തൊഴിലിനോടുള്ള അർപ്പണബോധവും അഭിനിവേശവും ഇന്നും ഒരു തുടക്കക്കാരന്റേതു തന്നെ. തന്റെ സിനിമയുടെ വിജയപരാജയങ്ങളും ഒരു പരിധിവരെ അദ്ദേഹത്തെ ബാധിക്കാറില്ല.
വിജയത്തിലും നേട്ടങ്ങളിലും അമിതമായി സന്തോഷിക്കുകയും പരാജയങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയുമൊക്കെ ഒരു ഫിലോസഫിക്കൽ ടച്ചോടെ നോക്കിക്കാണാനാണ് ലാലിനിഷ്ടം.
ഒഴുകിയൊഴുകി...
ഒഴുകിനടക്കുന്ന വ്യക്തി എന്നാണ് പലരും ലാലിനെ വിശേഷിപ്പിക്കുന്നത്. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഒരു പ്രത്യേക താളത്തിലാണ് ലാലിന്റെ ജീവിതം. ചിലപ്പോൾ ആത്മീയതയിൽ. ചിലപ്പോൾ തികഞ്ഞ ഭൗതികതയിൽ.
എന്തിലേക്കും മാറാനുള്ള ഫ്ളെക്സിബിലിറ്റി അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും കാണാവുന്നതാണ്. കാമറയ്ക്കു മുന്നിൽ നിമിഷം കൊണ്ടാണ് അദ്ദേഹം മറ്റൊരു വ്യക്തിയാകുന്നത്. സെറ്റിൽ സൊറ പറഞ്ഞും പതി്ഞ്ഞ ശബ്ദത്തിൽ കോമഡികൾ പറഞ്ഞും ഈസി മട്ടിൽ ഇരിക്കുന്ന മോഹൻലാലിന്റെ സ്റ്റാർട്ട്, ആക്ഷൻ പറയുന്പോഴുളള ഭാവ വ്യത്യാസം നമ്മെ വിസ്മയിപ്പിക്കും.
കാലവും പ്രായവും തോൽക്കുന്നു
കാലത്തിനും പ്രായത്തിനും അതീതനാണുലാൽ എന്നു പറയുന്പോൾ അദ്ദേഹത്തിന്റെ അഭിനയശൈലിയും അങ്ങനെ തന്നെ. പല അഭിനേതാക്കളുടെയും മുൻകാല സിനിമകൾ കാണുന്പോൾ അഭിനയത്തിൽ കല്ലുകടി നമുക്ക് തോന്നാറുണ്ട്.
പക്ഷേ മോഹൻലാലിന്റെ ആദ്യകാല സിനിമകളിലെ പ്രകടനം ഇന്നും സ്വാഭാവികമായി തോന്നും. എക്കാലത്തും നിലനിൽക്കുന്ന ഇത്തരമൊരു ശൈലിയാണ് വ്യത്യസ്ത തലമുറകളിലും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.
Movies
സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക. ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നു പ്രിയങ്ക പറഞ്ഞു.
"കുക്കുവാണ് എന്നെ വിളിച്ചത്. മീ ടു പോലുളള സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശക്തമായി രംഗത്തുവരണം എന്ന് എന്നോട് പറഞ്ഞു.
അങ്ങനെയാണ് അവിടെ അവര്‍ക്കൊപ്പം പോയത്. സിനിമാ മേഖലയിലെ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. അപ്പോഴാണ് കാമറ ശ്രദ്ധയില്‍പ്പെട്ടത്. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ കാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി.
ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു. ആ ഹാര്‍ഡ് ഡിസ്ക് നമുക്ക് കിട്ടണം’ പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നത് അമ്മയ്ക്ക് അകത്തുള്ള അംഗങ്ങള്‍ തമ്മിലാണ്, പുറത്തുളള ജനങ്ങള്‍ തമ്മിലല്ല. പ്രശ്നങ്ങള്‍ അമ്മയ്ക്കുളളില്‍ തന്നെ തീര്‍ക്കണം എന്ന നിലപാടുള്ളയാളാണ് താന്‍. അതുകൊണ്ടുതന്നെ അമ്മയ്ക്കെതിരെ നില്‍ക്കില്ലെന്നും ശക്തമായ സംഘടനയാണെന്നും അവര്‍ വ്യക്തമാക്കി.
കുക്കു പരമേശ്വരന് അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Movies
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിൻമാറുന്നതായി സൂചന. മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചെന്നും ഇരുവരും സമ്മതിച്ചാൽ പത്രിക പിൻവലിക്കുമെന്നും ജഗദീഷ് പറഞ്ഞു.
ഇതോടെ നടി ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള സാധ്യതയേറുകയാണ്. ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ നിലപാട്.
ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് പത്രിക നൽകിയിരിക്കുന്നത്. ബാബുരാജ്, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, കുക്കു പരമേശ്വരന് എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Movies
കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ "അമ്മ' ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച 74 പേരാണ് പത്രിക നല്‍കിയത്.
മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ദേവന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്കി.
നടന് ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക തള്ളി. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും.
അതേസമയം, ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്. ബാബുരാജും ജയന് ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഓഗസ്റ്റ് 15ന് തെരഞ്ഞടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനമുണ്ടാവും.
505 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് തവണയും അമ്മയുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.
Movies
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ആവർത്തിച്ച് മോഹൻലാൽ. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷ് മത്സരിക്കുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബനും വിജയരാഘവനും മത്സരിക്കുന്നില്ലെങ്കിൽ താൻ മത്സരിക്കുമെന്നാണ് ജഗദീഷ് വ്യക്തമാക്കിയിരിക്കുന്നത്.
അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. അതേസമയം നടി ശ്വേത മേനോനും നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Movies
താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി പത്രികാവിതരണം ആരംഭിച്ചു.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Movies
മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തെരഞ്ഞെടുക്കും. ഈ മാസം 24നാണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.
മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.
Movies
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്.
തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിലപാടിനെ മോഹൻലാൽ എതിര്‍ത്തു. സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെ എന്നായിരുന്നു മോഹൻലാലിന്റെ നിലപാട്.
സംഘടനയിലെ അംഗങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ മൂന്നു മാസത്തിനകം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. ഇന്നലെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡിയിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. അതുവരെ നിലവിലെ ഭരണസമിതി തുടരും.
യോഗത്തില്‍ നിലവിലെ ഭരണസമിതി തുടരണമെന്ന അഭിപ്രായമാണ് ഭൂരിഭാഗവും പങ്കുവച്ചത്. നിലവിലെ ഭരണസമിതി തുടരുകയാണെങ്കില്‍ മൂന്നു മാസത്തിനകം അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടിപ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ സുതാര്യതയ്ക്കുവേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്റെ വാദം. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്.
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു.
ഇതോടെയാണു കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവച്ചത്. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണു ഭരണം നിര്‍വഹിച്ചിരുന്നത്.
ജഗതി ശ്രീകുമാര്‍ 13 വര്‍ഷത്തിനുശേഷം ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. ഇന്നലെ രാവിലെ 11 ഓടെ എറണാകുളം കലൂരിലെ കണ്വന്ഷന് സെന്ററില്‍ നടന്ന യോഗത്തില്‍ മകനോടൊപ്പമാണു ജഗതിയെത്തിയത്.
അഭിനേതാക്കള്‍ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടീ-നടന്മാര് അദ്ദേഹത്തിനു സമീപമെത്തി ഓര്‍മകള്‍ പങ്കുവയ്ക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു.
സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. യോഗത്തില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.