x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ട് ന​ട്ടം​തി​രി​ഞ്ഞ് 'അ​മ്മ'; ജോ​യ് മാ​ത്യു​വും കൈ​ലാ​ഷും ജ​യ​ൻ ചേ​ർ​ത്ത​ലും രാ​ജി​വ​ച്ചു

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 3, 2026 10:00 AM IST | Updated: July 3, 2026 10:00 AM IST

ജോയ് മാത്യു, കൈലാഷ്, ജയൻ ചേർത്തല

പ്ര​ശ്ന​ങ്ങ​ൾ തീ​രാ​തെ മ​ല​യാ​ള​സി​നി​മ​യു​ടെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ. മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​യ് മാ​ത്യു​വും ജ​യ​ൻ ചേ​ർ​ത്ത​ല​യും കൈ​ലാ​ഷും സം​ഘ​ട​ന​യി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​ച്ചു. നേ​ര​ത്തെ പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് രാ​ജി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​രു​വ​രും ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല.

ത​ങ്ങ​ളു​ടെ രാ​ജി​ക്ക​ത്ത് അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ശ്വേ​ത രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജോ​യ് മാ​ത്യു​വും ജ​യ​ൻ ചേ​ർ​ത്ത​ല​യും കൈ​ലാ​ഷും രാ​ജി സ​ന്ദേ​ശം അ​യ​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ല​ക്ഷ്മി​പ്രി​യ രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഇ​മെ​യി​ലി​ലേ​ക്ക് രാ​ജി സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട് എ​ന്ന് ഗ​ണേ​ഷ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

അ​ഡ്ഹോ​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം ര​മേ​ഷ് പി​ഷാ​ര​ടി​യും കെ.​ബി ഗ​ണേ​ഷ് കു​മാ​റും മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ആ​രും ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് ത​ന്നി​ട്ടി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 

ഇ​തി​നു പി​ന്നാ​ലെ "താ​ൻ ആ​രെ​യും വ​ഞ്ചി​ച്ചി​ട്ടി​ല്ല, 'അ​മ്മ'​യെ അ​നാ​ഥ​മാ​ക്കി​യി​ട്ടു​മി​ല്ല. ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ല." എ​ന്ന ഫേ​സ്‌​ബു​ക്ക് പോ​സ്റ്റു​മാ​യി ശ്വേ​ത മേ​നോ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​നും ഹൈ​ജാ​ക്ക് ചെ​യ്യാ​നും ചി​ല നി​ക്ഷി​പ്ത താ​ല്പ​ര്യ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന കൃ​ത്യ​മാ​യ അ​ജ​ണ്ട​യോ​ടെ​യാ​ണ് ചി​ല​ർ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നെ​ത്തി​യ​തെ​ന്നും ശ്വേ​ത ആ​രോ​പി​ച്ചു.

Tags : Joy Mathew Kailash Jayan Cherthala amma

Recent News

Corehub Up