x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൻ​സി​ബ​ക്കെ​തി​രെ കേ​സ് കൊ​ടു​ത്ത​ത് ഞാ​ൻ, കാ​ര​ണം ഇ​താ​ണ്: ല​ക്ഷ്മി​പ്രി​യ


Published: May 25, 2026 08:21 AM IST | Updated: May 25, 2026 11:19 AM IST

അ​മ്മ​യി​ൽ ആ​ഭ്യ​ന്ത​ര​ക​ല​ഹം രൂ​ക്ഷ​മാ​കു​ന്നു. അ​മ്മ​യി​ലെ അം​ഗ​ങ്ങ​ൾ ത​ന്നെ ചേ​രി​തി​രി​ഞ്ഞ് പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ൾ ന​ടി അ​ൻ​സി​ബ ഹ​സ​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വ​നി​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം താ​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ല​ക്ഷ്മി​പ്രി​യ.

അ​ൻ​സി​ബ ത​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ച മെ​സ​ജി​ൽ നി​ന്നാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്ക​മെ​ന്നും കു​ടും​ബം മോ​ശ​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് അ​ൻ​സി​ബ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ‌​കി​യ​തെ​ന്നും ല​ക്ഷ്മി​പ്രി​യ വ്യ​ക്ത​മാ​ക്കി.

ല​ക്ഷ്മി​പ്രി​യ​യു​ടെ വാ​ക്കു​ക​ൾ

‘അ​ൻ​സി​ബ ഹ​സ​നെ​തി​രെ വ്യാ​ജ കേ​സ് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ത്തു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ ​വ​നി​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​റ്റാ​രു​മ​ല്ല, ‘അ​മ്മ’​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ല​ക്ഷ്മി​പ്രി​യ എ​ന്ന ഞാ​ൻ ആ​ണ്.

ഡി​സം​ബ​ർ 10ന് ​രാ​ത്രി അ​ൻ​സി​ബ ഹ​സ​ൻ എ​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു മെ​സ​ജ് അ​യ​ച്ചു. ആ ​മെ​സ​ജി​ന്‍റെ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് ഞാ​ൻ വി​ളി​ച്ച​പ്പോ​ൾ ജോ​ലി​ത്തി​ര​ക്കി​ലാ​ണ്, പി​ന്നെ വി​ളി​ക്കാം എ​ന്ന് അ​ൻ​സി​ബ പ​റ​ഞ്ഞു.

ഈ ​മെ​സ​ജ് അ​യ​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് എ​ന്നോ​ട് പ​റ​യ​ണ​മെ​ന്ന് അ​ൻ​സി​ബ​യോ​ട് പ​ല​യാ​വ​ർ​ത്തി ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​ക​ഴി​ഞ്ഞ് എ​ന്‍റെ ഭ​ർ​ത്താ​വ് ഈ ​മെ​സ​ജ് വാ​യി​ക്കു​ക​യും വ​ള​രെ​യ​ധി​കം പേ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ ​കു​ട്ടി എ​ന്‍റെ മെ​സ​ജു​ക​ൾ വാ​യി​ക്കു​ക​യോ കോ​ളു​ക​ൾ‌ എ​ടു​ക്കു​ക​യോ ചെ​യ്തി​ല്ല.

എ​ന്‍റെ കു​ടും​ബ​ജീ​വി​തം മോ​ശ​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ, യാ​തൊ​രു നി​വ​ർ​ത്തി​യു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഞാ​ൻ ഹി​ൽ​പാ​ല​സ് വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ൻ​സി​ബ​യാ​ണ് ഇ​തി​ന് മ​ത തീ​വ്ര​വാ​ദം ആ​രോ​പി​ച്ചു​കൊ​ണ്ടും അ​ൻ​സി​ബ​യെ ജി​ഹാ​ദി എ​ന്ന് ആ​രോ പ​രാ​മ​ർ​ശി​ച്ചു, അ​തി​നൊ​ക്കെ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​കേ​സ് ഞാ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്നും​പ​റ​ഞ്ഞു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഗ്രൂ​പ്പി​ലേ​ക്ക് വ​ലി​യൊ​രു മെ​സ​ജ് ഇ​ടു​ന്ന​ത്. ജ​നു​വ​രി 24ന് ​ആ​ണി​ത്.

മ​ത തീ​വ്ര​വാ​ദം എ​ന്ന പ​രാ​മ​ർ​ശ​മോ ജി​ഹാ​ദ് എ​ന്നോ ക്ഷേ​ത്ര​ത്തി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല.’

Tags : Lakshmi Priya Ansiba amma

Recent News

Corehub Up