x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​നി​ക്കു​വേ​ണ്ടി ഒ​രു വ​രി പോ​ലും എ​ഴു​താ​ൻ മ​ക്ക​ളോ​ട് നാ​ളി​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല; മ​റു​പ​ടി​യു​മാ​യി മ​ല്ലി​ക സു​കു​മാ​ര​ൻ


Published: June 23, 2026 03:14 PM IST | Updated: June 23, 2026 03:14 PM IST

അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് പി​ന്നാ​ലെ ന​ടി മ​ല്ലി​കാ സു​കു​മാ​ര​ൻ പ​ങ്കു​വെ​ച്ച ഒ​രു ഇം​ഗ്ലി​ഷ് കു​റി​പ്പ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ഇ​ത്ര​യും മി​ക​ച്ച ഭാ​ഷ​യി​ലു​ള്ള കു​റി​പ്പ് മ​ക​ൻ പൃ​ഥ്വി​രാ​ജ് എ​ഴു​തി ന​ൽ​കി​യ​താ​ണോ എ​ന്ന ചോ​ദ്യ​ങ്ങ​ളു​മാ​യി നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റ് സെ​ക്ഷ​നി​ൽ എ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ചി​ല വാ​ർ​ത്ത​ക​ളി​ൽ ത​ല​ക്കെ​ട്ട് പോ​ലും പൃ​ഥ്വി​രാ​ജി​ന്‍റെ ഇം​ഗ്ലീ​ഷാ​ണോ ഇ​തെ​ന്ന ത​ര​ത്തി​ലാ​യി. തു​ട​ർ​ന്ന് ഇ​തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി മ​ല്ലി​ക ത​ന്നെ രം​ഗ​ത്തെ​ത്തി.

ത​നി​ക്ക് ഇം​ഗ്ലി​ഷ് എ​ഴു​താ​ൻ മ​ക്ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ഴും മ​ക​ന്‍റെ ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​ന് കി​ട്ടി​യ പ്ര​ശം​സ​യെ​ന്ന നി​ല​യി​ൽ ഒ​രു അ​മ്മ​യെ​ന്ന നി​ല​യ്ക്ക് ഈ ​ചോ​ദ്യ​ത്തെ താ​ൻ അ​ഭി​മാ​ന​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മ​ല്ലി​കാ സു​കു​മാ​ര​ൻ കു​റി​ച്ചു.

മ​ല്ലി​കാ സു​കു​മാ​ര​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

"മ​നോ​ര​മ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ സാ​ര​ഥി​ക​ളോ​ട് ഒ​രു അ​പേ​ക്ഷ..... ഇം​ഗ്ലി​ഷി​ൽ ഒ​രു കു​റി​പ്പ് എ​ഴു​തി​യാ​ൽ അ​ത് എ​ന്‍റെ മ​ക​നാ​ണോ എ​ഴു​തി​യ​ത് എ​ന്ന് ചോ​ദി​ക്കു​ന്ന​വ​ർ​ക്കു​ള്ള​താ​ണ് ഈ ​പോ​സ്റ്റ്. ഏ​താ​ണ്ട് പ​ത്തു മു​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ത​ല​പ്പ​ത്ത് ഒ​രു ചെ​യ​ർ​മാ​ൻ ഉ​ണ്ടാ​യി​രു​ന്നു... യ​ശ​ശ​രീ​ര​നാ​യ ശ്രീ.​സു​കു​മാ​ര​ൻ.

അ​ദ്ദേ​ഹം അ​ക്കാ​ല​ത്തു ആ​ദ​ര​ണീ​യ​നാ​യ ശ്രീ.​കെ. ക​രു​ണാ​ക​ര​നു​മാ​യി ആ​ലോ​ചി​ച്ച് ത​യ്യാ​റാ​ക്കി​യ ഒ​രു പ്രോ​ജ​ക്ട് ഉ​ണ്ട്. ആ ​ഫ​യ​ൽ സു​ര​ക്ഷി​ത​മാ​യി എ​ന്‍റെ കൈ​യി​ൽ ഇ​ന്നും ഉ​ണ്ട്. അ​തു പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ൻ​പ് തി​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്നു എ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ പൊ​ളി​റ്റി​ക്ക​ൽ മ​ര്യാ​ദ​യും ച​ട്ട​വും അ​നു​സ​രി​ച്ച് എ​ന്‍റെ സു​കു​വേ​ട്ട​ൻ അ​ത് മാ​റ്റി​വെ​ച്ചു.

പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​പ്പോ​ൾ വേ​ണ്ട​പ്പെ​ട്ട​വ​ർ പ​ല​രും ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ലീ​ഡ​റു​ടെ സ്വ​പ്ന​മാ​യി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ അ​ദ്ദേ​ഹം അ​ത് വീ​ണ്ടും അ​വ​ത​രി​പ്പി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

ര​ണ്ടാ​ഴ്ച മു​ൻ​പ് ഈ ​പ്രോ​ജ​ക്ടി​ന്‍റെ കാ​ര്യം ഇ​ന്ന​ത്തെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ഒ​രു പ്ര​മു​ഖ വ്യ​ക്തി​യോ​ട് ഞാ​ൻ സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​താ​ണ് എ​ന്‍റെ കു​റി​പ്പി​ന്‍റെ​പ്ര​ധാ​ന സാ​രാം​ശം. അ​ന്ന് എ ​ഐ​യും വി ​എ​ഫ് എ​ക്സും പോ​ലെ​യു​ള്ള പു​തി​യ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളൊ​ന്നും പ്ര​യോ​ഗ​ത്തി​ൽ ഇ​ല്ല. പു​തി​യ സ​ർ​ക്കാ​ർ സി​നി​മാ വ്യ​വ​സാ​യ​ത്തി​ന് വേ​ണ്ടി പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​യി​ച്ച​പ്പോ​ൾ, വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തി കാ​ണേ​ണ്ട​വ​ർ​ക്ക് കൊ​ടു​ത്താ​ലോ എ​ന്ന് തോ​ന്നി.

മ​നോ​ര​മ ബാ​ല​ജ​ന​സ​ഖ്യം ആ​ണ് ക​ലാ​കാ​രി​യാ​യും പ്ര​സം​ഗി​ക​യാ​യും എ​ന്നെ പ​രി​പോ​ഷി​പ്പി​ച്ചെ​ടു​ത്ത​ത്. അ​ത് അ​വി​ടു​ത്തെ അ​ഗ്ര​ഗ​ണ്യ​രാ​യ സാ​ര​ഥി​ക​ൾ​ക്ക​റി​യാം. എ​നി​ക്കു​വേ​ണ്ടി ഒ​രു വ​രി പോ​ലും എ​ഴു​താ​ൻ എ​ന്‍റെ മ​ക്ക​ളോ​ട് നാ​ളി​തു​വ​രെ ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ത്യാ​വ​ശ്യം നാ​ലു ഭാ​ഷ ഒ​രു​വി​ധം കൈ​കാ​ര്യം ചെ​യ്ത് ഒ​പ്പി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. പോ​രെ​ങ്കി​ൽ ഒ​രു ഇം​ഗ്ലി​ഷ് അ​ധ്യാ​പ​ക​നും വ​ക്കീ​ലും ആ​യി​രു​ന്ന സു​കു​മാ​ര​ൻ എം.​എ എ​ൽ.​എ​ൽ.​ബി​യു​ടെ ഇം​ഗ്ലി​ഷ് ഭാ​ഷാ​ജ്ഞാ​നം അ​ത്ര മോ​ശ​മാ​കാ​ൻ വ​ഴി​യി​ല്ല. എ​ങ്കി​ലും എ​ന്‍റെ മ​ക​ന്‍റെ ഇം​ഗ്ലി​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​ന് കി​ട്ടി​യ ഒ​രു പ്ര​ശം​സ​യാ​യി അ​മ്മ എ​ന്ന നി​ല​യി​ൽ ഞാ​ൻ ഈ ​ചോ​ദ്യ​ത്തെ അ​ഭി​മാ​ന​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ച​ല​ച്ചി​ത്ര രം​ഗ​ത്തെ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഇ​ങ്ങ​നെ ഒ​രു ക​ത്ത് ചി​ല​രു​ടെ​യൊ​ക്കെ കൈ​ക​ളി​ൽ എ​ത്തി​ക്കാ​ൻ എ​ന്നെ ഒ​രു​പാ​ട് നി​ർ​ബ​ന്ധി​ക്കു​ക​യും ഒ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്ത, എ​ന്നെ​പ്പോ​ലെ മ​ക്ക​ൾ​ക്കു​വേ​ണ്ടി ജീ​വി​തം മാ​റ്റി​വെ​ച്ച ഒ​രു സ​ഹോ​ദ​രി​യു​ണ്ട്..... സ്നേ​ഹം ക​ണ്മ​ണി.

അ​മ്മ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ, അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​തം ആ​യ​തി​നാ​ൽ ഒ​ന്നും പ​റ​യാ​തെ മ​ട​ങ്ങി...

അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് മ​ല്ലി​കാ സു​കു​മാ​ര​ൻ ത​യ്യാ​റാ​ക്കി​യ ക​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ

സ്വീ​ക​ർ​ത്താ​വ്:

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി,

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ർ​ട്ടി​സ്റ്റ്സ് (AMMA),

കൊ​ച്ചി.

വി​ഷ​യം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 2026-27 ബ​ജ​റ്റി​ലെ വ്യ​വ​സാ​യ പ​ദ​വി സി​നി​മാ മേ​ഖ​ല​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്.

ആ​ദ​ര​ണീ​യ​രാ​യ അം​ഗ​ങ്ങ​ളെ,

2026-27 ലെ ​ബ​ജ​റ്റി​ൽ സി​നി​മ​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ന​ൽ​കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ച​രി​ത്ര​പ​ര​മാ​യ ഒ​രു അ​വ​സ​ര​മാ​ണ്. കി​ൻ​ഫ്ര (KINFRA) വ​ഴി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭൂ​മി, വ്യ​വ​സാ​യ അ​ധി​ഷ്ഠി​ത വൈ​ദ്യു​തി നി​ര​ക്ക്, KSIDC/KFC വാ​യ്പ​ക​ൾ, വ​ർ​ധി​പ്പി​ച്ച സ​ബ്‌​സി​ഡി (വ​നി​താ സി​നി​മ​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യം), വി​എ​ഫ്എ​ക്സ് (VFX) പാ​ർ​ക്ക് നി​ർ​ദ്ദേ​ശം എ​ന്നി​വ ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി ന​മ്മു​ടെ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന ഘ​ട​നാ​പ​ര​മാ​യ അ​ടി​ത്ത​റ​യാ​ണ്.

എ​ന്നാ​ൽ, ഈ​യി​ടെ ന​ട​ന്ന അ​മ്മ​യു​ടെ യോ​ഗം പ്ര​ധാ​ന​മാ​യും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളി​ലും വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. സ്ത്രീ​ക​ളു​ടെ അ​ന്ത​സും സു​താ​ര്യ​ത​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ ത​ന്നെ​യ​ണെ​ങ്കി​ലും, ഈ ​ബ​ജ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​തി​രു​ന്ന​ത് വ​ലി​യൊ​രു ന​ഷ്ട​മാ​ണ്. മു​തി​ർ​ന്ന പ്ര​തി​ഭ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ, പ്ര​തീ​ക്ഷി​ച്ച ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ: പു​തി​യ ഭൂ​മി, വൈ​ദ്യു​തി ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഒ​രു വി​എ​ഫ്എ​ക്സ്/​പോ​സ്റ്റ്-​പ്രൊ​ഡ​ക്ഷ​ൻ ഹ​ബ്ബ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 'അ​മ്മ'-​ഗ​വ​ൺ​മെ​ന്‍റ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കു​ക.

നി​ല​വി​ൽ ചെ​ന്നൈ​യി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 800 കോ​ടി രൂ​പ​യു​ടെ പോ​സ്റ്റ്-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളാ​ണ് കേ​ര​ള​ത്തി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ടു​ന്ന​ത്.

നൈ​പു​ണ്യ​വും പ​ങ്കാ​ളി​ത്ത​വും: വ​നി​താ സി​നി​മ​ക​ൾ​ക്കു​ള്ള സ​ബ്‌​സി​ഡി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, അ​ടു​ത്ത 2 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 500 സ്ത്രീ​ക​ളെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ​മാ​ർ, എ​ഡി​റ്റ​ർ​മാ​ർ, ക്യാ​മ​റ വു​മ​ൺ, വി​എ​ഫ്എ​ക്സ് ആ​ർ​ട്ടി​സ്റ്റു​ക​ൾ എ​ന്നി​വ​രാ​യി അ​മ്മ​യു​ടെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​രി​ശീ​ലി​പ്പി​ക്കു​ക.

ഭ​ര​ണം: ബാ​ഹ്യ ഓ​ഡി​റ്റി​ങ്ങോ​ടു കൂ​ടി ഐ​സി​സി (ICC)/ആ​ന്‍റി-​ഹാ​രാ​സ്മെ​ന്‍റ് പോ​ളി​സി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക. തൊ​ഴി​ലി​ട സം​സ്കാ​രം ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മ്പോ​ൾ മാ​ത്ര​മേ 'വ്യ​വ​സാ​യ പ​ദ​വി' നി​ക്ഷേ​പ​ക​രി​ൽ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​ക്കൂ.

സ​ർ​ക്കാ​ർ സി​നി​മ​യ്ക്ക് വ്യ​വ​സാ​യ​ത്തി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​മ്മ കൃ​ത്യ​മാ​യ തൊ​ഴി​ൽ സം​സ്കാ​ര​വും പ്രാ​പ്തി​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​തെ വെ​റും ഭൂ​മി​യും വാ​യ്പ​യും കൊ​ണ്ട് മാ​ത്രം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടി​ല്ല. സ​മീ​പ​കാ​ല ചി​ത്ര​ങ്ങ​ളു​ടെ ആ​ഗോ​ള വി​ജ​യ​ത്തി​ന് ശേ​ഷം ലോ​കം മ​ല​യാ​ള സി​നി​മ​യെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ഈ ​ബ​ജ​റ്റി​നെ വെ​റും വാ​ർ​ത്താ ത​ല​ക്കെ​ട്ടു​ക​ളാ​ക്കാ​തെ സ്റ്റു​ഡി​യോ​ക​ളും ജോ​ലി​ക​ളും സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ലി​ട​ങ്ങ​ളു​മാ​യി ന​മു​ക്ക് മാ​റ്റാം.

ഈ ​മാ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നു​ള്ള ധാ​ർ​മ്മി​ക അ​ധി​കാ​ര​വും അം​ഗ​ബ​ല​വും അ​മ്മ​യ്ക്കു​ണ്ട്. ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 5 വ​ർ​ഷ​ത്തെ ഒ​രു ക​ർ​മ്മ​പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും വ​നി​താ പ്രൊ​ഫ​ഷ​ണ​ലു​ക​ളും ഒ​ത്തു​ചേ​രു​ന്ന ഒ​രു പ്ര​ത്യേ​ക യോ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ബ​ഹു​മാ​ന​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും,

മ​ല്ലി​കാ സു​കു​മാ​ര​ൻ

തു​ട​ർ​ന​ട​പ​ടി​ക​ൾ: ഈ ​ക​ത്തി​ന്‍റെ ഇ​മെ​യി​ലും ഹാ​ർ​ഡ് കോ​പ്പി​യും കൊ​ച്ചി​യി​ലെ അ​മ്മ ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നൊ​പ്പം ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി, സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി, കെ.​എ​സ്.​എ​ഫ്.​ഡി.​സി ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്കും ഇ​തി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കു​ന്ന​താ​ണ്

Tags : Mallika Sukumaran amma prithviraj

Recent News

Corehub Up