പരസ്യത്തിൽ നിന്നും
നിരോധിത ഉത്പന്നമായ 'വിമൽ പാൻ മസാല'യുടെ പരോക്ഷ പ്രചാരണത്തിൽ (സറോഗേറ്റ് അഡ്വർടൈസിംഗ്) പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
മഹാരാഷ്ട്രയിൽ പൂർണമായി നിരോധിച്ചിട്ടുള്ള പാൻ മസാല ബ്രാൻഡിനെ വിമൽ എലായ്ച്ചി എന്ന പേരിൽ പ്രോത്സാഹിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്നതും ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് വിലയിരുത്തൽ.
15 ദിവസത്തിനുള്ളിൽ ലിഖിത വിശദീകരണം നൽകാനും, പരസ്യവുമായി ബന്ധപ്പെട്ട കരാറുകളും ഉത്പന്ന വിവരങ്ങളും സമർപ്പിക്കാനും എഫ്ഡിഎ നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ പത്ത് ലക്ഷം രൂപ വരെ പിഴയുൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടി വരും.
Tags : Shah Rukh Khan Ajay Devgn Tiger Shroff Pan Masala Ad