x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യു​ടെ സാ​രി​യു​ട​ത്ത് സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​നെ​ത്തി​യ തൃ​ഷ; ‘അ​ക​ത്തും പു​റ​ത്തും ഏ​റ്റ​വും സു​ന്ദ​രി’ എ​ന്ന് ഖു​ഷ്ബു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 17, 2026 09:36 AM IST | Updated: August 17, 2026 09:36 AM IST

തൃഷ

ത​മി​ഴ്നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത തൃ​ഷ​യാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. തൃ​ഷ കാ​റി​ൽ നി​ന്നി​റ​ങ്ങി വ​രു​ന്ന​തും സ​ദ​സി​ൽ ഇ​രി​ക്കു​ന്ന​തും വി​ജ​യ‌്‌​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തു​മൊ​ക്കെ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ ഒ​രു വ​ശ​ത്ത് മു​റു​കു​മ്പോ​ൾ ച​ട​ങ്ങി​നെ​ത്തി​യ സാ​രി​യു​ട​ത്ത ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ല്ലാ ച​ർ​ച്ച​ക​ളെ​യും കെ​യ​ർ​ഫ്രീ ആ​ക്കു​ക​യാ​ണ് തൃ​ഷ.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​രം തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​മ്മ​യു​ടെ സാ​രി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം തൃ​ഷ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തൃ​ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ‘പ്രി​യ​പ്പെ​ട്ട​വ​ളെ... നി​ന്നെ പ്ര​ണ​യി​ക്കാ​തി​രി​ക്കാ​ൻ നീ​യെ​നി​ക്കൊ​രു കാ​ര​ണം പ​റ​ഞ്ഞു​ത​രൂ? അ​ക​ത്തും പു​റ​ത്തും ഏ​റ്റ​വും സു​ന്ദ​രി​യാ​യ നീ’ ​എ​ന്നാ​യി​രു​ന്നു ഖു​ഷ്ബു​വി​ന്റെ ക​മ​ന്‍റ്. 

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​സ​വ് സാ​രി​യു​ടു​ത്താ​യി​രു​ന്നു തൃ​ഷ ച​ട​ങ്ങി​നെ​ത്തി​യ​ത്. ഇ​ളം​പ​ച്ച​നി​റ​ത്തി​ലു​ള്ള ബ്ലൗ​സാ​ണ് പെ​യ​ർ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി വി​ജ​യ്യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് തൃ​ഷ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് കാ​ണാ​ൻ ഇ​രു​ന്ന​ത്. തൃ​ഷ​യ്ക്കൊ​പ്പം അ​മ്മ ഉ​മ കൃ​ഷ്ണ​നും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ചെ​ന്നൈ സെ​ൻ​റ് ജോ​ർ​ജ് ഫോ​ർ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലാ​ണ് തൃ​ഷ എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​താ​ക​യു​യ​ർ​ത്തു​ന്ന ച​ട​ങ്ങി​ൽ ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു ത‍ൃ​ഷ ഇ​രു​ന്ന​തും.

മ​ഞ്ഞ നി​റ​മു​ള്ള സാ​രി​യും മു​ടി​യി​ൽ മു​ല്ല​പ്പൂ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ​രു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന തൃ​ഷ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. 

Tags : Trisha Independence Day tamilnadu vijay cinema

Recent News

Corehub Up